SignIn
Kerala Kaumudi Online
Monday, 27 July 2026 11.30 PM IST

ഈ നാല് രാശിക്കാരുടെ തലവര മാറുന്നു; 30 വർഷത്തിനുശേഷം സംഭവിക്കുന്ന പ്രതിഭാസം, ശുക്രനും ശനിയും ഒന്നിക്കുന്നു

astrology

ജ്യോതിഷവിധി പ്രകാരം മാർച്ച് രണ്ട് മുതൽ 26വരെ ശുക്രനും ശനിയും മീനരാശിയിൽ നിൽക്കുന്നു. ഏകദേശം 30 വർഷത്തിനുശേഷം സംഭവിക്കുന്ന പ്രത്യേക ഗ്രഹവിന്യാസമാണിത്. ഈ കാലഘട്ടം വിവിധ രാശിക്കാർക്ക് ജീവിതത്തിൽ വളരെ മാറ്റങ്ങൾ കൊണ്ടുവരുന്നു. സാമ്പത്തിക പുരോഗതി, ബന്ധങ്ങൾ ശക്തിപ്പെടൽ, പൂർത്തിയാക്കാത്ത ജോലികൾ പൂർത്തീകരിക്കൽ എന്നിവയ്ക്ക് കാരണമാകും. ഇടവം, മിഥുനം, തുലാം, വൃശ്ചികം എന്നീ രാശികളിൽ ജനിച്ചവർക്കാണ് ഈ കാലയളവിൽ നല്ല ഫലങ്ങൾ ജീവിത്തിലുണ്ടാവുക.

ഇടവം

സാമ്പത്തിക പുരോഗതി, പണം തിരികെ ലഭിക്കും, വരുമാനം വർദ്ധിക്കുന്നതിന് പുതിയ വഴികൾ തുറക്കും, സ്ഥാനക്കയറ്റം, ബിസിനസുകാർക്ക് ലാഭം, കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം, ദമ്പതികൾ തമ്മിൽ യോജിപ്പ്, ഭൂമിയുമായും സ്വത്തുമായും ബന്ധപ്പെട്ട കാര്യങ്ങൾ അനുകൂലമാവും.

മിഥുനം

തൊഴിൽ മാറ്റത്തിന് സാദ്ധ്യത, മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും, മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് പിന്തുണ, പുതിയ ജോലിയോ അവസരമോ ലഭിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, സമൂഹത്തിലെ അന്തസ് വർദ്ധിക്കും, പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും.

തുലാം

ഭാഗ്യം കൊണ്ടുവരുന്ന സമയം, നിക്ഷേപങ്ങൾ ലാഭകരമാവും, ബിനിനസ് വികസിപ്പിക്കും, പങ്കാളിത്ത പ്രവർത്തനങ്ങളിൽ നേട്ടം, പ്രണയബന്ധങ്ങളിൽ സ്ഥിരത, ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ, മാനസിക സമാധാനം, ആത്മീയ പ്രവർത്തനങ്ങളിൽ താത്‌പര്യം വർദ്ധിക്കും.

വൃശ്ചികം

ആഗ്രഹങ്ങൾ പൂർത്തീകരിക്കും, കരിയറിൽ പുതിയ ദിശാബോധമുണ്ടാകും, സ്ഥാനക്കയറ്റം, ശമ്പളവർദ്ധനവ്, മുടങ്ങിയ പദ്ധതികൾ പൂർത്തീകരിക്കും, സാമ്പത്തിക നേട്ടത്തിന് സാദ്ധ്യത, ദമ്പതികൾ തമ്മിൽ ഐക്യം, മാനസിക സമ്മർദ്ദം കുറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTROLOGY, HOROSCOPE, ZODIAC SIGNS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY