SignIn
Kerala Kaumudi Online
Saturday, 23 May 2026 7.09 PM IST

ഈ ദിക്ക് നോക്കി നിലവിളക്ക് തെളിയിക്കൂ, സമ്പത്ത് ഒഴുകിയെത്തും; തിരിയുടെ എണ്ണവും ധനലാഭം  തരും

nilavilakku

കേരളത്തിലെ മിക്കവാറും വീടുകളിലും സന്ധ്യാനേരത്ത് നിലവിളക്ക് തെളിയിക്കാറുണ്ട്. വീടും പരിസരവും ശുചിയാക്കി ദേഹശുദ്ധിയോടെ നിലവിളക്ക് തെളിയിക്കുന്നത് വീട്ടിൽ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. എന്നാൽ നിലവിളക്ക് തെളിയിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിലും ദോഷഫലങ്ങളുണ്ടാവുമെന്നും വിശ്വാസമുണ്ട്.

  • നിലവിളക്കിന്റെ ചൈതന്യശ്രോതസിന്റെ ഭാരം ഭൂമീദേവിക്ക് നേരിട്ട് താങ്ങാനാകാത്തതിനാൽ വെറും നിലത്ത് വിളക്ക് വയ്ക്കാൻ പാടില്ല. പീഠത്തിന് മുകളിലോ തളികയിലോ വയ്ക്കണം.
  • കിഴക്ക് ദിക്കിലേയ്ക്കും പടിഞ്ഞാറ് ദിക്കിലേയ്ക്കും രണ്ട് തിരികൾ കൂപ്പുകൈയുടെ രീതിയിലിട്ട് വിളക്ക് കൊളുത്തണം.
  • വിവാഹതടസം നീങ്ങാൻ ചുവപ്പ് തിരി കൊളുത്തുന്നത് ഉത്തമമാണ്.
  • മനസിന്റെ ദുഃഖം മാറാൻ മഞ്ഞത്തിരി കത്തിക്കാം.
  • ഒറ്റത്തിരി മഹാവ്യാധിയെ വിളിച്ചുവരുത്തുന്നു.
  • രണ്ട് തിരിയിടുന്നത് ധനലാഭം തരും.
  • മൂന്നും നാലും തിരിയിടുന്നത് ദാരിദ്ര്യത്തിന് കാരണമാവും.
  • അഞ്ച് തിരിയിടുന്നത് ദുരിതങ്ങളൊഴിഞ്ഞ് ഐശ്വര്യം പ്രദാനം ചെയ്യുന്നു.
    വിളക്കിലെ എണ്ണമുഴുവൻ വറ്റി കരിന്തിരി കത്തുന്നത് അശുഭമാണ്.
  • തിരി ഊതി കെടുത്തരുത്. പൂവ് ഉപയോഗിച്ച് കെടുത്താം
  • ഈശാന കോണായ വടക്കുകിഴക്കോ വീടിന്റെ മദ്ധ്യഭാഗത്തോ തെക്കുപടിഞ്ഞാറു ഭാഗത്തോ വിളക്ക് വയ്ക്കാവുന്നതാണ്.
  • പൂജാമുറിയിലോ വീടിന്റെ ഉമ്മറത്തോ നിലവിളക്ക് വയ്ക്കുന്നതാണ് നല്ലത്.
  • രാവിലെ കിഴക്ക് ദിക്കിന് അഭിമുഖമായി നിന്നുവേണം വിളക്ക് കൊളുത്താൻ. ഇത് ദുഃഖങ്ങൾ അകറ്റാൻ സഹായിക്കും.
  • വൈകിട്ട് പടിഞ്ഞാറ് ദിക്കുനോക്കി തെളിയിക്കണം. ഇത് കടബാദ്ധ്യത അകറ്റാൻ സഹായിക്കും.
  • വടക്ക് ദിക്ക് നോക്കി വിളക്ക് തെളിയിച്ചാൽ സമ്പത്ത് വർദ്ധിക്കും.
  • തെക്ക് നോക്കി ഒരിക്കലും നിലവിളക്ക് തെളിയിക്കരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NILAVILAKKU, VISVASAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY