SignIn
Kerala Kaumudi Online
Wednesday, 23 September 2026 11.09 PM IST

പേഴ്സിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ ഉടൻ മാറ്റിക്കൊള്ളൂ; ദാരിദ്ര്യത്തിന് കാരണമാകും

wallet-

ഡിജിറ്റൽ പേയ്‌മെന്റുകൾ കൂടുതൽ നടക്കുന്ന ഈ കാലത്തും പേഴ്‌സ് കൊണ്ടുനടക്കാത്തവരായി ആരുമുണ്ടാകില്ല. പേഴ്സിൽ പണത്തിന് പുറമെ നിരവധി കാര്യങ്ങൾ സൂക്ഷിക്കാറുണ്ട്. ഫോട്ടോ,​ എടിഎം, ​ബില്ല്,​ കാർഡ് തുടങ്ങി നിരവധി കാര്യങ്ങൾ പേഴ്സിൽ കാണുക. പേഴ്സും സാമ്പത്തിക സ്ഥിതിയും തമ്മിൽ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ജീവിതത്തിലേയ്ക്ക് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരാൻ പേഴ്സിന് കഴിയുമെന്നാണ് വിശ്വാസം. അത്തരത്തിൽ ഐശ്വര്യം ലഭിക്കണമെങ്കിൽ പേഴ്സിൽ ചില കാര്യങ്ങൾ സൂക്ഷിക്കാൻ പാടില്ല. അങ്ങനെ സൂക്ഷിച്ചാൽ അത് ദാരിദ്ര്യത്തിന് കാരണമാകും.

അതിൽ ഒന്നാണ് മരുന്ന്. പലരും പേഴ്സിൽ മരുന്ന് സൂക്ഷിക്കാറുണ്ട്. എന്നാൽ പേഴ്സിൽ മരുന്ന് സൂക്ഷിക്കുന്നത് നല്ലതല്ലെന്നാണ് വിശ്വാസം. ഇത് നെഗറ്റീവ് എനർജി നൽകുന്നു. രണ്ടാമതായി ഭക്ഷണ സാധനങ്ങൾ പേഴ്സിൽ സൂക്ഷിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമാകുമെന്നാണ് വാസ്തു വിദഗ്ധർ പറയുന്നത്. അതിനാൽ ഇവ പേഴ്സിൽ സൂക്ഷിക്കരുത്. എന്നാൽ ചില കാര്യങ്ങൾ പേഴ്സിൽ സൂക്ഷിക്കുന്നത് സമ്പത്ത് കൂട്ടുന്നുവെന്നാണ് വിശ്വാസം. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തുളസി.

ജ്യോതിഷത്തിലും തുളസിക്ക് വലിയ പ്രാധാന്യമുണ്ട്. തുളസി ചെടി വീട്ടിൽ ഉണ്ടെങ്കിൽ യമദേവൻ വീട്ടിലേക്ക് കടക്കില്ല എന്നതാണ് വിശ്വാസം. വീട്ടിൽ ഐശ്വര്യത്തിനും തുളസി നല്ലതാണ്. തുളസിയില പേഴ്സിൽ വച്ചാൽ നല്ലതാണെന്നാണ് പറയുന്നത്. എന്നാൽ അത് വയ്ക്കുന്നതിന് ഒരു കണക്കുണ്ട്. അഞ്ച് തുളസിയില പേഴ്സിൽ സൂക്ഷിച്ച് വച്ചാൽ നിങ്ങൾക്ക് ഐശ്വര്യവും നേട്ടവും സാമ്പത്തികസ്ഥിരതയും നൽകും. ഇങ്ങനെ തുളസിയില പേഴ്സിൽ വച്ചാൽ പണം നഷ്ടപ്പെടില്ലെന്നാണ് വിശ്വാസം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VASTU, WALLET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY