
അശ്വതി ശത്രുക്കളുടെ മേൽ വിജയം. പ്രവർത്തനമേഖലകളിൽ ഉന്നതി. ഊഹക്കച്ചവടത്തിൽ നിന്ന് ആദായം. ദൂരയാത്രകൾ ഗുണകരമാകും. ഗുരുപ്രീതികരമായ കർമ്മങ്ങൾ ചെയ്യും. ഉദ്യോഗസ്ഥർക്ക് അനുകൂലം. ഇൻഷുറൻസ് വകയിൽ കിട്ടേണ്ട പണം വന്നുചേരും. ശുഭദിനം-വെള്ളി
ഭരണി
വിലപ്പെട്ട ഗൃഹോപകരണങ്ങൾ വാങ്ങാനിടയുണ്ട്. സന്താനങ്ങൾക്ക് ശ്രേയസ്സ് വർദ്ധിക്കും. തൊഴിൽ വേതനം കിട്ടും. ലോണുകളും മറ്റും എളുപ്പത്തിൽ ലഭിക്കും. പത്രപ്രവർത്തനം, സാഹിത്യം, സിനിമ എന്നീ മേഖലകളിലുള്ളവർക്ക് സ്ഥാനമാനലാഭം, പ്രശസ്തി എന്നിവ ലഭിക്കും. ശുഭദിനം-വ്യാഴം
കാർത്തിക
വിവാഹസംബന്ധമായ കാര്യങ്ങൾക്ക് തീരുമാനമുണ്ടാകും. ജനമദ്ധ്യത്തിൽ പരിഗണന. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും. ധാർമ്മിക കാര്യങ്ങൾക്കായി പണം ചെലവഴിക്കും. വിവാദങ്ങളിൽ നിന്നും കഴിവതും ഒഴിഞ്ഞു നിൽക്കുക. ഊഹക്കച്ചവടത്തിൽ നിന്നും ലാഭം. ഗൃഹം നവീകരിക്കും. കർമ്മസ്ഥാനം പുഷ്ടിപ്പെടും. ശുഭദിനം-ചൊവ്വ
രോഹിണി
സിനിമാ സാഹിത്യമേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും ധനവും ലഭിക്കും. ആത്മീയ കാര്യങ്ങൾക്ക് പണം ചെലവഴിക്കും. മക്കൾക്ക് ഐശ്വര്യവും വിജയവും ഉണ്ടാകും. ദൂരയാത്ര ഉദ്ദേശിച്ചവർക്ക് സാധിക്കും. പ്രവർത്തിരംഗങ്ങളിൽ പുരോഗതിയുണ്ടാകും. ശുഭദിനം-തിങ്കൾ
മകയീരം
ചില പുതിയ കരാറുകൾ ഏറ്റെടുത്തെന്ന് വരും . ശത്രുക്കളുമായി വാക്തർക്കത്തിലേർപ്പെടും. ഉന്നതരായ വ്യക്തികളിൽ നിന്ന് സഹകരണവും സഹായങ്ങളും ലഭിക്കും.വീട് വാങ്ങുകയോ പണിയുകയോ ചെയ്യും. മത്സരപരീക്ഷകളിലും മറ്റും വിജയം ഉണ്ടാകും.വക്കില•ാർ പത്രപ്രവർത്തകർ എന്നിവർക്ക് നല്ല സമയമാണ്.
ശുഭദിനം-ബുധൻ
തിരുവാതിര
ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാലമാണ്. സാമൂഹിക പ്രവർത്തനങ്ങളിൽ നിന്നും നേട്ടം പ്രതീക്ഷിക്കാം. എല്ലാ പ്രവർത്തനങ്ങളിലും ദൈവാനുകൂല്യമുണ്ടാകുന്നതാണ്. പൂർവിക സ്വത്ത് അധീനതയിലാകും. ജോലിയിൽ പ്രമോഷനു സാധ്യതയുണ്ട്. പൂർവിക സ്വത്ത്, വാഹനം എന്നിവയിൽ നിന്ന് വരുമാനം ഉണ്ടാകും. ധാരാളം യാത്രകൾ ആവശ്യമായി വരുന്നതാണ്. ശുഭദിനം-വെള്ളി
പുണർതം
തൊഴിൽ രഹിതർക്ക് സർവ്വീസിൽ പ്രവേശിക്കാൻ അവസരം. വിവാഹം നടക്കും. ബിസിനസിൽ അഭിവൃദ്ധി. തൊഴിൽ മേഖലയിൽ ചില മാറ്റങ്ങൾ വരുത്തിയേക്കാം. മാതൃസ്വത്ത് കിട്ടാനിടയുണ്ട്. പരസ്യങ്ങളിൽ നിന്നും ഏജൻസി മുഖേനയും വരുമാനം വർദ്ധിക്കും. ശുഭദിനം-ഞായർ
പൂയം
സാമ്പത്തികനില ഉയരും. പ്രമോഷൻ ലഭിക്കും. സർക്കാരാനുകൂല്യങ്ങൾ ഉടൻ ലഭിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയിപ്പിക്കും. ഷെയറുകളിൽ നിന്ന് ആദായം പ്രതീക്ഷിക്കാം. കല്ല്, ഇരുമ്പ്, സിമന്റ് വ്യാപാരികൾക്ക് അനുകൂലം. വാക്കു തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുക. ശുഭദിനം-ചൊവ്വ
ആയില്യം
വ്യാപാരത്തിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാകും. ആരോഗ്യം തൃപ്തികരം. മക്കളുടെ പല ആവശ്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടിവരും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരം. ശുഭദിനം-വെള്ളി
മകം
ഉന്നത വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതി. പതിവിൽ കവിഞ്ഞ അധ്വാനഭാരമുണ്ടാകും. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കും. പ്രതീക്ഷിക്കാതെ ധാരാളം പണം കൈയിൽ വന്ന് ചേരും. ശുഭദിനം -ചൊവ്വ
പൂരം
ഏർപ്പെട്ട കാര്യങ്ങൾ അല്പം ബുദ്ധിമുട്ടിയാണെങ്കിലും പൂർത്തികരിക്കും. ദൂരസ്ഥലത്തുള്ള പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. ഗവേഷണവിദ്യാർത്ഥികൾക്ക് ആഗ്രഹങ്ങൾ സഫലമാകും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും പ്രതീക്ഷിക്കുന്ന കേന്ദ്രങ്ങളിൽ നിന്ന് ധനാഗമമുണ്ടാകും. ശുഭദിനം- വ്യാഴം
ഉത്രം
പുതിയ ചില ഏജൻസികൾ തുടങ്ങും. വസ്തുക്കൾ വിൽക്കാമെന്ന തീരുമാനത്തിൽ മാറ്റമുണ്ടാകും. വിവാഹം നടക്കാനുള്ള സന്ദർഭം. വാക്ക് തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കേണ്ടതാണ്. കൃഷിയിൽ ഉദ്ദേശിച്ച ആദായം ലഭിക്കും. അവനവന്റെ തൊഴിലിനു പുറമേ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ശുഭദിനം -ബുധൻ
അത്തം
ബിസിനസ്സിൽ വലിയ മത്സരം നേരിടേണ്ടി വന്നേക്കും. സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കപ്പെടും. പിതൃധനം ലഭിക്കും. ഗൃഹാലങ്കാരവസ്തുക്കൾ വാങ്ങും. കലാകാരൻമാർക്ക് അംഗീകാരം. ഭൂമിയിൽ നിന്നുള്ള ആദായം വർദ്ധിക്കും. ആരോഗ്യം മെച്ചപ്പെടും. ശുഭദിനം -ശനി
ചിത്തിര
പൊതുകാര്യങ്ങളിൽ കൂടുതൽ താത്പര്യമെടുക്കുകയും നേതൃസ്ഥാനത്ത് എത്തുകയും ചെയ്യും. ദൂരയാത്രകൾ സംഘടിപ്പിക്കും. കൃഷികാര്യങ്ങളിൽ അഭിവൃദ്ധിയുണ്ടാകും. യുവജനങ്ങളുടെ വിവാഹം നടക്കും. അന്യദേശ വാസത്തിന് യോഗമുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ശുഭദിനം - ഞായർ
ചോതി
ബാങ്കിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ജോലി ലഭിക്കാൻ സാദ്ധ്യത. കുടുംബത്തിൽ അസ്വസ്ഥതയുണ്ടാകും. ഊഹക്കച്ചവടത്തിൽ പല നേട്ടങ്ങളുണ്ടാകും. മാതൃസ്വത്ത് അനുഭവയോഗ്യമാകും. വീട് മോടി പിടിപ്പിക്കും. അവനവന്റെ തൊഴിൽരംഗം കൂടുതൽ വികസിപ്പിച്ചെടുക്കാൻ യത്നിക്കും. താമസസ്ഥലം മാറാനിടയുണ്ട്. ശുഭദിനം -വെള്ളി
വിശാഖം
പുതിയ ബിസിനസ്സുകളിൽ ഏർപ്പെടും. തൊഴിലിൽ അർഹിക്കുന്ന അംഗീകാരം ലഭിക്കും. ടെസ്റ്റുകളിലും ഇന്റവ്യൂകളിലും വിജയിക്കും. സന്താനങ്ങൾക്ക് പുരോഗതിയുണ്ടാകും. വീടുണ്ടാക്കാൻ സഹായിക്കും. ഏജൻസി ഏർപ്പാടുകളിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. ശുഭദിനം - ബുധൻ
അനിഴം
പൂർവികസ്ഥലമോ വീടോ അധീനതയിൽ വരും. ബോണ്ടുകളിലും മറ്റും പണം മുടക്കിയവർക്ക് പുരോഗതി. ആഭരണങ്ങളോ ആഡംബരവസ്തുക്കളോ അധീനതയിലാകും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. വിദ്യാരംഗത്ത് ഉയർച്ചയുണ്ടാകും. ശുഭദിനം -ശനി
തൃക്കേട്ട
ഏജൻസി ഏർപ്പാടുകളിൽ നിന്ന് വരുമാനം വർദ്ധിക്കും. സുഹൃത്തുക്കളുമായി വിനോദയാത്ര നടത്തിയേക്കും. വസ്തു സംബന്ധമായ ഇടപാടുകളിൽ നിന്ന് ധനം ലഭിക്കും. സർക്കാരിലേക്ക് അയക്കുന്ന ഹർജികളും നിവേദനവും മാനിക്കപ്പെടും. പിതാവിന് ശ്രേയസ്സ് വർദ്ധിക്കും. ശുഭദിനം - ചൊവ്വ
മൂലം
വ്യാപാരങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം. ഭൂമിയിൽ നിന്നും വാഹനങ്ങളിൽ നിന്നും കൂടുതൽ വരുമാനം ഉണ്ടാകും. കർമ്മരംഗത്ത് പുതിയ മാറ്റങ്ങൾ വരുത്തും. പിതാവിന്റെ വകയിൽ ധനം ലഭിക്കാനിടയുണ്ട്. കലാകായികരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. വിദ്യാഭ്യാസരംഗത്ത് പുരോഗതി ഉണ്ടാകും. ശുഭദിനം - വ്യാഴം
പൂരാടം
എല്ലാരംഗങ്ങളിലും കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നതുമൂലം മുന്നേറ്റം ഉണ്ടാക്കും. പ്രമുഖ വ്യക്തികളിൽ നിന്നും സഹോദരങ്ങളിൽ നിന്നും സഹായം പ്രതീക്ഷിക്കാം. പ്രേമബന്ധം വിവാഹത്തിൽ കലാശിക്കും. സന്താനങ്ങൾക്ക് വിദ്യാവിജയം ഉണ്ടാകും. ഗുരുജനങ്ങളിൽ നിന്ന് അനുഗ്രഹം ഉണ്ടാകും. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും. ശുഭദിനം -തിങ്കൾ
ഉത്രാടം
വീട്ടുകാര്യങ്ങളിലും ബിസിനസ്സ് കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ പതിപ്പിക്കും. വിദ്യാഭ്യാസരംഗത്ത് ഉയർച്ചയുണ്ടാകും.സ്റ്റേഷനറി കടകളിൽ നിന്ന് നല്ല ആദായം. വസ്തുവിന്റെ ക്രയവിക്രയങ്ങൾ നടക്കും. മാതൃധനം അനുഭവത്തിൽ വന്നു ചേരും. ഈശ്വരഭക്തി കൂടും. ജോലിസ്ഥലം നവീകരിക്കും. ശുഭദിനം -ബുധൻ
തിരുവോണം
വിദേശത്ത് പോകാനാഗ്രഹിക്കുന്നവർക്ക് സാധിക്കും. പൂജാദി കാര്യങ്ങളിൽ പങ്കുകൊള്ളും. പുതിയ വ്യാപാര വ്യവസായങ്ങൾ തുടങ്ങും.സന്താന ജൻമത്താൽ വീട്ടിൽ സന്തോഷം കളിയാടും. വാഹനങ്ങൾ ക്രയവിക്രയങ്ങൾ നടത്താനിടയുണ്ട്. സ്വന്തം കാര്യത്തിനായി യാത്രകൾ കൂടും. ശുഭദിനം -ബുധൻ
അവിട്ടം
മറ്റുള്ളവരുടെ ആദരവിന് പാത്രമാകും. സജ്ജനസമ്പർക്കം മുഖേന പലനേട്ടങ്ങളും ഉണ്ടായേക്കാം. കലാ സാഹിത്യ രംഗങ്ങളിൽ നന്നായി ശോഭിക്കും. ചെറുയാത്രകൾ ഫലപ്രദം ആകും. പ്രമോഷൻ ലഭിക്കും. കൃഷിയിൽ നിന്ന് ആദായം ലഭിക്കും. സാമൂഹികമായി ഉന്നതി അനുഭവപ്പെടും. ശുഭദിനം -ശനി
ചതയം
വളരെക്കാലമായി തടസ്സപ്പെട്ടിരുന്ന കാര്യത്തിന് പരിഹാരം. പുതിയ എഗ്രിമെന്റുകളിൽ ഒപ്പുവെക്കും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. മംഗളകർമ്മങ്ങളിൽ പങ്കുചേരും. വാക്കു തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. ശുഭദിനം -വ്യാഴം
പൂരുരൂട്ടാതി
അധികാരവും സ്ഥാനക്കയറ്റവും ലഭിക്കും. കാർഷിക വിഭവങ്ങളിൽ നിന്ന് ആദായംകും. ധാർമ്മികകാര്യങ്ങളിൽ ഇടപെടുകയും സൽകർമ്മങ്ങൾക്കായി പണം ചെലവഴിക്കുകയും ചെയ്യും. കലാകാരൻമാർക്കും സാഹിത്യകാരൻമാർക്കും പ്രശസ്തി വർദ്ധിക്കും. ജോലിയിൽ സ്ഥാനചലനം. ശുഭദിനം -ഞായർ
ഉത്തൃട്ടാതി
കർമ്മസ്ഥാനത്ത് സ്വസ്ഥത കുറയും. വിദേശത്തുള്ള ഭർത്താവ് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തും. ചില ബിസ്സിനസ്സിൽ പാർട്ടണർമാരെയും വെച്ചു നടത്തും. സത്യസന്ധതയോടും വിശാല മനസ്ഥതിയോടുകൂടി പ്രവർത്തിക്കും. പൂജാരികൾക്ക് അവസരം ലഭിക്കും. ഉന്നത വിദ്യാഭ്യാസത്തിൽ പുരോഗതി. ശുഭദിനം -ബുധൻ
രേവതി
വ്യാപാരം അഭിവൃദ്ധിപ്പെടുത്താൻ ശ്രമിക്കും. പൂട്ടിക്കിടന്ന സ്ഥാപനങ്ങൾ തുറക്കും. എഴുത്തുകാർമുഖേന ധനാഗമം ഉണ്ടാകും. ആത്മീയകാര്യങ്ങൾക്കായി പണം ചെലവാക്കും. കലാസ്വാദനത്തിനും പഠനത്തിനും കൂടുതൽ സമയം കണ്ടെത്തും. ടെസ്റ്റുകളിൽ വിജയിക്കും. ശുഭദിനം -തിങ്കൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |