
അശ്വതി: മക്കളുടെ കാര്യത്തിൽ സന്തോഷിക്കാൻ അവസരം. ഐ.ടി രംഗത്ത് നേട്ടങ്ങൾ. വിവാഹം ശരിയാകും. പഠനകാര്യത്തിൽ പുരോഗതി. ശുഭദിനം-വെള്ളി
ഭരണി: മാനസികാസ്വസ്ഥതകൾ മാറും. സാമ്പത്തിക പ്രതിസന്ധികൾ മറികടക്കും. രാഷ്ട്രീയ രംഗത്തുത്ത് ശോഭിക്കും. പുതിയ ബിസിനസ് ആരംഭിക്കും. ആരോഗ്യം തൃപ്തികരം. ശുഭദിനം- വ്യാഴം
കാർത്തിക: സഹപ്രവർത്തകരിൽ നിന്ന് ഗുണങ്ങൾ കൈവരും. ഭൂമിക്കച്ചവടങ്ങളിലെ തടസങ്ങൾ നീങ്ങും. വീട് മോടിപിടിപ്പിക്കും. ഊർജസ്വലത വർദ്ധിക്കും. തൊഴിൽ മേഖലയിൽ പുതിയ ആശയങ്ങൾ നടപ്പാക്കും. ശുഭദിനം-ഞായർ
രോഹിണി: വിദേശത്ത് ഉപരിപഠനത്തിനുള്ള ശ്രമം നടക്കും. പങ്കാളിയോടുള്ള തെറ്റിദ്ധാരണകൾ മാറ്റും. ബന്ധുക്കളുമായി ഒത്തുചേരും. ജോലി ഉപേക്ഷിക്കാൻ പറ്റിയ സമയമല്ല. സാമ്പത്തിക ഞെരുക്കം ഉണ്ടാകാനിട. ശുഭദിനം-വെള്ളി
മകയീരം: കച്ചവടം വിപുലീകരിക്കാൻ അനുകൂലം. കർമരംഗത്തെ എതിർപ്പുകളും തടസങ്ങളും കുറയും. കാലങ്ങൾക്ക് ശേഷം ബന്ധുവിനെ കണ്ടുമുട്ടും. പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും അനുകൂലഫലങ്ങൾ ലഭിക്കും. വിദേശത്തു നിന്നും സമ്മാനം എത്തിച്ചേരും. ശുഭദിനം- ഞായർ
തിരുവാതിര: ഉത്തരവാദിത്വങ്ങൾ കൃത്യമായി നിറവേറ്റും. വിശിഷ്ടസ്ഥലങ്ങൾ സന്ദർശിക്കും. ഈശ്വരാധീനം ഉള്ള സമയം. അലട്ടിക്കൊണ്ടിരുന്നചില പ്രശ്നങ്ങൾ പരിഹരിക്കും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കും. ശുഭദിനം- ചൊവ്വ
പുണർതം: കിട്ടാക്കടങ്ങൾ തിരികെ കിട്ടും. കലാരംഗത്ത് അവസരങ്ങൾ കൈവരും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ ഇട. മംഗളകർമ്മം നടക്കും. ഈശ്വരാധീനം കൊണ്ട് മാത്രം ചില നേട്ടങ്ങൾ ഉണ്ടാകും. വിവാഹപങ്കാളിയ്ക്ക് ശ്രേഷ്ഠതകൾ ലഭിക്കും. ശുഭദിനം-ബുധൻ
പൂയം: ജോലിയിൽ ചില മാറ്റങ്ങൾ ആവശ്യം. വസ്തുക്കൾ വാങ്ങാനും വിൽക്കാനും അനുകൂലം. കുടുംബ ജീവിതം സമാധാനപരമാകും. ബന്ധുക്കളുടെ സഹായം ലഭിക്കും. പങ്കുകച്ചവടത്തിൽ നേട്ടമുണ്ടാകും. സൗഹൃദങ്ങൾ സ്ഥാപിക്കും. വരുമാനം വർദ്ധിക്കും. ശുഭദിനം-വെള്ളി
ആയില്യം: പഠനം പുനരാരംഭിക്കും. ആഗ്രഹിച്ച സ്ഥലമാറ്റം ലഭിക്കും. സാമ്പത്തിക പ്രയാസങ്ങൾ കുറയും. ആരോപണങ്ങൾ കേൾക്കാൻ സാദ്ധ്യത. പ്രാർത്ഥനകൾ മുടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പുതിയ ബിസിനസ് തുടങ്ങാനുള്ള തീരുമാനം നീട്ടിവെക്കുക. സന്താനങ്ങളുടെ കാര്യത്തിൽ സന്തോഷിക്കും. ശുഭദിനം-ചൊവ്വ
മകം: സർക്കാർ സഹായങ്ങൾ ലഭിക്കും. ദൂരയാത്രകൾ ചെയ്യും. ആരോഗ്യപരമായ പ്രയാസങ്ങൾ മാറും. വാഹനം മാറ്റി വാങ്ങും. പ്രവർത്തനരംഗത്ത് ക്രമാനുഗതമായ വളർച്ച. ആരോഗ്യം തൃപ്തികരം. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ബിസിനസ് യാത്രകൾക്ക് നേട്ടം. ശുഭദിനം -ഞായർ
പൂരം: സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രതപുലർത്തി ലാഭം നേടും. ഉദ്യോഗാർത്ഥികൾക്ക് പ്രയോജനകരം. അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. പുതിയ വീട് വാങ്ങും. ദാമ്പത്യജീവിതം കൂടുതൽ സന്തോഷപ്രദം. ശുഭദിനം-ബുധൻ
ഉത്രം: പ്രതികൂലസാഹചര്യങ്ങളിൽ നിന്ന് രക്ഷനേടും. പൊതുപ്രവർത്തകർ കൂടുതൽ സജീവമാകും. പുതിയ കൂട്ടുകെട്ടുകൾ ഉണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കും. ഏറ്റെടുത്ത കാര്യങ്ങൾ സമയത്ത് പൂർത്തിയാക്കും. കുടുംബ ജീവിതം സന്തോഷകരം. മക്കളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. യുവാക്കളുടെ വിവാഹം നിശ്ചയിക്കും. ശുഭദിനം - വെള്ളി
അത്തം: അനുയോജ്യമായ വിവാഹ ബന്ധം വരും. വീടുപണിയുമായി ബന്ധപ്പെട്ട ആശങ്കകൾ നീങ്ങും.പുതിയ കോഴ്സിന് ചേരും. പാർട്ണർഷിപ്പ് ബിസിനസ് ലാഭകരമാകും. രോഗങ്ങളെ അതിജീവിക്കാൻ സാധിക്കും. ശത്രുക്കളെ വരുതിയിലാക്കും. സ്ത്രീകൾക്ക് സ്വർണാഭരണങ്ങളും മറ്റും സമ്മാനമായി ലഭിക്കും. ശുഭദിനം -ചൊവ്വ
ചിത്തിര: സംയുക്ത സംരംഭങ്ങളിലെ ക്രമക്കേടുകൾ പരിഹരിക്കും. എല്ലാരംഗത്തും വിജയം. കുടുംബജീവിതം ഊഷ്മളമാകും. പഴയകാല സുഹൃത്തുക്കളുമായി ഒത്തുചേരും. കർമരംഗത്ത് ശോഭിക്കും. ഔദ്യോഗിക യാത്രകൾ ഗുണകരമാകും. പ്രതീക്ഷിച്ച വിലയിൽ വസ്തുവിൽപ്പന നടക്കും. ശുഭദിനം - വ്യാഴം
ചോതി: അപ്രതീക്ഷിത സന്തോഷാനുഭവങ്ങൾ വന്നുചേരും. സർക്കാർ ജോലിക്ക് യോഗം. ജീവിതപങ്കാളിയുമായുള്ള കലഹങ്ങൾ മാറും. ബിസിനസിൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും. പുതിയ സൗഹൃദങ്ങൾ ഗുണകരം. പേരും പെരുമയും നേടും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. ആരോഗ്യം ശ്രദ്ധിക്കുക. ശുഭദിനം -ശനി
വിശാഖം: ബിസിനസിൽ ലാഭം. സാമൂഹികപ്രവർത്തകർക്ക് അനുകൂലം. പുതിയ വീട്ടു പകരണങ്ങൾ വാങ്ങും. സംരംഭങ്ങൾക്ക് അനുകൂലം. സുഹൃത്തിനെ സഹായിക്കേണ്ടി വരാം. മക്കളുടെ പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം. ശുഭദിനം - തിങ്കൾ
അനിഴം: കേസുകളിൽ അനുകൂല വിധി വരും. പുതിയ വ്യക്തിബന്ധങ്ങളിലൂടെ ഗുണം. വീടിന്റെ അറ്റകുറ്റപണികൾ തീർക്കും. കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും നിലനിൽക്കും. ഉല്ലാസയാത്രയിൽ പങ്കെടുക്കും. സാമ്പത്തിക നിലമെച്ചമാകും. പഴയകാല സുഹൃത്തുക്കളുമായി ഒത്തുചേരും. ശുഭദിനം -ബുധൻ
തൃക്കേട്ട: സുഹൃത്തുക്കളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കും. സർക്കാർ സഹായം ലഭിക്കും. അധികാരവും മാന്യതയും വർദ്ധിക്കും. ബന്ധുജനങ്ങളെ സന്ദർശിക്കും. നിർത്തിയ പഠനം പുനരാരംഭിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. വരുമാനം വർദ്ധിക്കും. പുതിയ കരാറുകളിൽ ഒപ്പുവയ്ക്കും. ശുഭദിനം -വെള്ളി
മൂലം: പങ്കാളിയുമായുള്ള തെറ്റിദ്ധാരണകൾ മാറ്റും. ഭൂമി വില്പനയിലെ തടസങ്ങൾ നീങ്ങും. ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാതിരിക്കുക. ദാമ്പത്യജീവിതം ഊഷ്മളമായി തുടരും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സാമ്പത്തിക സ്ഥിതി മെച്ചമാകും. പുനപരീക്ഷയിൽ വിജയശതമാനം വർദ്ധിക്കും. ശുഭദിനം -ഞായർ
പൂരാടം: സാമ്പത്തിക തടസങ്ങൾ മാറും. പരീക്ഷകളിൽ ഉന്നതവിജയം. ആത്മീയ ചിന്ത വർദ്ധിക്കും. ഉദ്യോഗത്തിൽ അനിശ്ചിതത്വങ്ങൾ ഉണ്ടാകാം. സമാധാനപരമായ കാലമാണ്. സാമ്പത്തിക നില മെച്ചമാകും. സാഹിത്യരംഗത്ത് ശോഭിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഉത്സാഹം വർദ്ധിക്കും. പൈതൃക സ്വത്ത് ലഭിക്കും. ശുഭദിനം - ചൊവ്വ
ഉത്രാടം: വീട്ടിൽ മംഗളകർമ്മങ്ങൾ നടക്കും. ജോലിസ്ഥലത്തുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും. വ്യാപാരത്തിൽ കൂടുതൽ ആദായം . വീട്ടിൽ നിന്നും മാറിത്താമസിക്കേണ്ടിവരാം. ആരോഗ്യം തൃപ്തികരമാകും. യുവാക്കളുടെ വിവാഹം നിശ്ചയിക്കും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും. ശുഭദിനം - വ്യാഴം
തിരുവോണം: പുതിയ സ്ഥാനങ്ങൾ ഏറ്റെടുക്കും. മേലധികാരികളിൽ നിന്ന് ഗുണം ഉണ്ടാകും. വീട് നവീകരിക്കും. പുതിയ പ്രണയം ഉടലെടുക്കും. അസുഖം ഭേദമാകും. പല കാര്യങ്ങളും ഉദ്ദേശിക്കുന്നതു പോലെ ചെയ്യാൻ കഴിയും. ചെറിയ യാത്രകൾക്ക് സാദ്ധ്യത. നിറുത്തി വച്ചിരുന്ന ബിസിനസ് പുനരാരംഭിക്കും. കുടുംബത്തിലൊരു കുഞ്ഞ് പിറക്കും. ശുഭദിനം-ശനി
അവിട്ടം: ജോലിയിൽ ഉയർച്ച. സാഹിത്യ രംഗത്തുള്ളവർക്ക് അംഗീകാരങ്ങൾ. ഒരുപാട് നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. പണം മുടക്കുള്ള പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂലമായ കാലമല്ല. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും. വിദേശത്ത് നിന്ന് സന്തോഷ വാർത്ത പ്രതീക്ഷിക്കാം. ശുഭദിനം -ചൊവ്വ
ചതയം: ശത്രുക്കളുടെ ശല്യം കുറയും. ശമ്പളവർദ്ധന പ്രാബല്യത്തിലാകും. വിദേശത്തുള്ള ബിസിനസിൽ പുരോഗതി. ബന്ധുക്കളെ സന്ദർശിക്കും. കുടുംബജീവിതം സന്തോഷകരമായിരിക്കും. സാമ്പത്തികനില ഭദ്രം. സുഹൃത്തുക്കളോടൊപ്പം യാത്രകൾ നടത്തും. ശുഭദിനം -ഞായർ
പൂരുരൂട്ടാതി: തീർത്ഥയാത്ര ചെയ്യും. ഭൂമിവില്പനയിലൂടെ പണം കൈവശമാകും. വരുമാനം വർദ്ധിക്കും. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. മംഗളകർമം നടക്കാനിട. ദീർഘകാല പ്രതീക്ഷകൾ സഫലമാകും. ആരോഗ്യം തൃപ്തികരം. പ്രവർത്തന രംഗത്ത് സമാധാനം നിലനിൽക്കും. പുതിയ ബിസിനസ് ആരംഭിക്കും. ശുഭദിനം -ബുധൻ
ഉത്തൃട്ടാതി: ആഗ്രഹിച്ചവസ്തുക്കൾ വാങ്ങും. പുതിയ സ്ഥാനമാനങ്ങൾ ലഭിക്കും. കൂടുതൽ ഉത്തരവാദിത്വങ്ങൾ ലഭിക്കും. സാമ്പത്തിക നില മെച്ചപ്പെടും. കുടുംബ ജീവിതം സമാധാനം നിറഞ്ഞതായിരിക്കും. തീർത്ഥ യാത്രയിൽ പങ്കുചേരും. സംരംഭങ്ങൾ ആരംഭിക്കും. സ്വന്തമായി ഭൂമി വാങ്ങും. ശുഭദിനം -വെള്ളി
രേവതി: പേരും പ്രശസ്തിയും ഉണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യും. പിതൃസ്വത്ത് കൈവശം വന്നുചേരും. ആഗ്രഹിച്ച പദവിയും അംഗീകാരവും ലഭിക്കും. പണം മുടക്കി ചെയ്യുന്ന കാര്യങ്ങൾ ലാഭകരമാകും. മക്കൾക്കുള്ള ചെലവുകൾ വർദ്ധിക്കും. നഷ്ടപ്പെട്ടെന്ന് കരുതിയ വസ്തു തിരിച്ചുകിട്ടും. പുതിയ വാഹനം വാങ്ങും. സൽക്കാരങ്ങളിൽ പങ്ക് ചേരും. ശുഭദിനം -ഞായർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |