SignIn
Kerala Kaumudi Online
Thursday, 16 July 2026 1.15 PM IST

ധന ലാഭമുണ്ടാകും.ജോലി സ്ഥലം മോടി പിടിപ്പിക്കും. ഗൃഹ നിർമ്മാണത്തിന് പണം ചെലവഴിക്കും.

s

നക്ഷത്രഫലം 2026 ഫെബ്രുവരി 2 മുതൽ ഫെബ്രുവരി 8 വരെ

അശ്വതി
കർഷകർക്ക് അനുകൂല സമയമാണ്. ഭൂമിയോ വീടോ വാങ്ങാൻ അവസരമുണ്ടാകും. വിദ്യാർത്ഥികൾക്ക് നല്ല വിജയമുണ്ടാകും. കുടുംബജീവിതം സുഖകരമായിരിക്കും. കൂട്ടുകച്ചവടത്തിനാലോചിക്കും. ഭാഗ്യദിനം വെള്ളി
ഭരണി
സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ കിട്ടാനിടയുണ്ട്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമുണ്ടാകും. കുടുംബത്തിൽ
സാമ്പത്തിക ഉന്നതി അനുഭവപ്പെടും.സന്താലബ്ധികൊണ്ടോ മറ്റു മംഗളകർമ്മങ്ങൾ കൊണ്ടോ ഗൃഹാന്തരീക്ഷം സന്തുഷ്ടമായിരിക്കും. ഭാഗ്യദിനം ബുധൻ

കാർത്തിക
അന്യാധീനപ്പെട്ടുവെന്നു കരുതിയ ഭൂസ്വത്ത് അധീനതയിൽ വന്നുചേരും. ജോലിക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. വ്യവഹാരാദികളിൽ വിജയമുണ്ടാകും. ദൂരസ്ഥലത്തുള്ളവരിൽ നിന്ന് സഹായം ലഭിക്കും. ഭാഗ്യദിനം തിങ്കൾ

രോഹിണി

ഉദ്യോഗസ്ഥർക്ക് ധന ലാഭമുണ്ടാകും.ജോലി സ്ഥലം മോടി പിടിപ്പിക്കും. ഗൃഹ നിർമ്മാണത്തിന് പണം ചെലവഴിക്കും. വിദ്യാഭ്യാസ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ഭൂമി വാങ്ങുവാനും വിൽക്കുവാനും പറ്റിയ സമയമാണ്. ഭാഗ്യദിനം തിങ്കൾ
മകയീരം
വ്യാപാരത്തിലും ഉദ്യോഗത്തിലും പുരോഗതിയുണ്ടാകും. പൂർവിക സ്വത്ത് അധീനതയിൽ വന്നുചേരും. കൃഷിയിൽ നിന്ന് വരുമാനമുണ്ടാകും. സാമ്പത്തിക പ്രയാസങ്ങളുണ്ടാകും. ആധാരമെഴുത്തുകാർക്ക് അനുകൂല സമയമാണ്. ഭാഗ്യദിനം വ്യാഴം
തിരുവാതിര
സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് ഉദ്ദേശ്യം സാധിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിടയുണ്ട്. ചില പ്രധാന പ്രമാണങ്ങൾ കൈവശം വന്നുചേരും. സന്താനങ്ങൾക്ക് ഉയർച്ചയുണ്ടാകും. ഭാഗ്യദിനം ചൊവ്വ
പുണർതം
നിയമഞ്ജർക്ക് നല്ല സമയമാണ്. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമുണ്ടാകും. കഴിവുകൾക്ക് അംഗീകാരം ലഭിക്കും. പുതിയ സംരംഭങ്ങൾക്ക് അനുയോജ്യ സമയമല്ല. സാമ്പത്തികമായി മെച്ചപ്പെടുമെങ്കിലും ചെലവുകൾ കൂടിവരും. ഭാഗ്യദിനം ഞായർ

പൂയം
നഷ്ടപ്പെട്ടുവെന്ന് കരുതിയ ധനം തിരിച്ചു കിട്ടും. ഊഹക്കച്ചവടത്തിലും ഷെയറുകളിലും നേട്ടമുണ്ടാകും. ഭൂസ്വത്ത് വാങ്ങാൻ യോഗമുണ്ട് . പുതിയ വ്യാപാര വ്യവസായങ്ങളിൽ ശ്രദ്ധ പതിപ്പിക്കും. യാത്രകൾ കൊണ്ട് പ്രയോജനമുണ്ടാകും. ഭാഗ്യദിനം വെള്ളി
ആയില്യം
സാങ്കേതിക ജോലിക്കാർക്ക് വിദേശത്ത് ജോലി ലഭിക്കും. ഭൂമി വില്പനയിൽ നല്ല ലാഭം പ്രതീക്ഷിക്കാം. കൃഷിയിൽ നിന്ന് ആദായം ലഭിക്കും. ബാങ്കിൽ നിന്നും ലോൺ ലഭിക്കും. കേസുകളിൽ വിജയം ലഭിക്കും. ഭാഗ്യദിനം ഞായർ

മകം
പുതിയ ജോലിയിൽ പ്രവേശിക്കാൻ അവസരമുണ്ടാകും.രാഷ്ട്രീയ പ്രവർത്തകർക്ക് പ്രശസ്തിയും പദവിയും ഉണ്ടാകും. ലോട്ടറികളിലും മറ്റും ഭാഗ്യം പരീക്ഷിക്കാൻ പറ്റിയ അവസരമാണ്. മാനസികമായി അസ്വസ്ഥതയുണ്ടാകും. ഭാഗ്യദിനം ബുധൻ
പൂരം
വാണിജ്യങ്ങളിൽ നിന്ന് ആദായം ലഭിക്കും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. ഭൂമി ഇടപാടിൽ നിന്ന് ധനം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് ഗുണമുള്ള സമയമാണ്. സ്വയം തൊഴിലിലേർപ്പെടുന്നവർക്ക് നല്ല സമയമാണ്. ഭാഗ്യദിനം ഞായർ

ഉത്രം

നിയമജ്ഞർക്ക് പണവും പ്രശസ്തിയും വർധിക്കും. പരസ്യം മുഖേന ലാഭമുണ്ടാകും. പത്രപ്രവർത്തകർക്കും എഴുത്തുകാർക്കും നല്ല സമയമാണ്. ഗുരുജനങ്ങളുടെ ആഗ്രഹത്തിന് പാത്രീഭവിക്കും. ഭാഗ്യദിനം വെള്ളി

അത്തം
വ്യാപാരത്തിൽ അഭിവൃദ്ധിയുണ്ടാകും. പണയപ്പെടുത്തിയ വസ്തുക്കൾ വിണ്ടെടുക്കും. വസ്തുക്കളിൽ നിന്ന് വരുമാനമുണ്ടാകും. രാഷ്ട്രീയക്കാർക്ക് അനുകൂല സമയമാണ്. യാത്രയിൽ നിന്ന് ആദായമുണ്ടാകും. ഭാഗ്യദിനം ശനി
ചിത്തിര
കൃഷി, വാഹനം എന്നിവയിൽ നിന്നും ആദായം ലഭിക്കും. ഷെയറുകളിൽ നിന്ന് ആദായം ഉണ്ടാകും. വിദേശത്തുള്ളവർ മുഖേന ധനലബ്ധിയുണ്ടാകും. വീട്ടിൽ പൂജാദി മംഗളകാര്യങ്ങൾ നടത്തും. സന്താനങ്ങൾക്ക് ശ്രേയസ്സ് വർദ്ധിക്കും. ഭാഗ്യദിനം വ്യാഴം
ചോതി
പുതിയ വീട് വാങ്ങും. കുടുംബ ജീവിതം സുഖകരമായിരിക്കും. തൊഴിലുകളിൽ നിന്ന് കൂടുതൽ വരുമാനമുണ്ടാകും. ഇൻഷുറൻസിൽ നിന്നും പൂർവ്വിക സ്വത്തിൽ നിന്നും നേട്ടമുണ്ടാകും. ആഭരണങ്ങൾക്കും ആഢംബര വസ്തുക്കൾക്കും പണം ചെലവഴിക്കും. ഭാഗ്യദിനം ശനി
വിശാഖം

ഉദ്യോഗസ്ഥർക്ക് അനുകൂല സമയമാണ്. ലോണുകൾ എളുപ്പം ലഭിക്കും. എല്ലാ രംഗത്തും ബുദ്ധി സാമർത്ഥ്യം പ്രകടിപ്പിക്കും. ഭൂസ്വത്തുമായി ബന്ധപ്പെട്ട എല്ലാ സംഗതികളിലും നേട്ടമുണ്ടാകും. ഗൃഹത്തിൽ ഐശ്വര്യം വർദ്ധിക്കും. തൊഴിലിൽ ശ്രദ്ധ പതിപ്പിക്കും. ഭാഗ്യദിനം ബുധൻ
അനിഴം
ജോലിയിൽ സ്ഥിരതയുണ്ടാകും. ഏജൻസി ഏർപ്പാടുകളിൽ നിന്നും വാഹനങ്ങളിൽ നിന്നും ആദായമുണ്ടാകും. സർക്കാർ ആനുകൂല്യങ്ങൾ നേടാൻ കാലതാമസം ഉണ്ടാകും. വ്യാപാര ആവശ്യത്തിനായി സ്ഥലം വാങ്ങിയേക്കും. ഭാഗ്യദിനം ബുധൻ

തൃക്കേട്ട
കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. കാർഷിക മേഖലയിൽ മുതൽ മുടക്കിയാൽ അതിനനുസരിച്ച് ലാഭം ഉണ്ടാകും. ഭൂമി വാങ്ങുവാനും പുണ്യസ്ഥലങ്ങൾ സന്ദർശിക്കുവാനും ഇടവരും. രാഷ്ട്രിയക്കാർക്ക് സ്ഥാനഭ്രംശത്തിന് സാധ്യതയുണ്ട്. ഭാഗ്യദിനം തിങ്കൾ

മൂലം
സാമ്പത്തികമായി മെച്ചപ്പെടും. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും. സർക്കാരിൽ നിന്നും കിട്ടേണ്ട പെൻഷൻ കിട്ടാൻ സാധ്യതയുണ്ട്. ആരോഗ്യനില തൃപ്തികരമായിരിക്കും. അദ്ധ്യാപകർക്ക് സ്ഥലമാറ്റം ഉണ്ടായേക്കും. യാത്രകൾ ഒഴിവാക്കുക. ഭാഗ്യദിനം ബുധൻ

പൂരാടം

കൃഷിയിൽ നിന്നും വരുമാനം ഉണ്ടാകും. കലാപരമായി പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്. ഔദ്യോഗിക സ്ഥാനത്തുനിന്നും വിരമിക്കും. ഉത്സാവാദികൾക്ക് നേതൃത്വം കൊടുക്കും. പൊതുവേദികളിൽ പ്രസംഗിക്കുവാൻ അവസരമുണ്ടാകും. ഭാഗ്യദിനം തിങ്കൾ

ഉത്രാടം
ഉദ്യോഗത്തിൽ ഉയർച്ച ഉണ്ടാകും. തെരഞ്ഞെടുപ്പുകളിലും വ്യവഹാരങ്ങളിലും വിജയിക്കും. ഭാര്യയുടെ സ്വത്ത് അനുഭവയോഗ്യമാകും. തൊഴിൽ രഹിതർക്ക് പുതിയ ജോലി ലഭിക്കും. ഗൃഹത്തിൽ പൂജാദി മംഗളകാര്യങ്ങൾ നടക്കും. ഭാഗ്യദിനം ശനി
തിരുവോണം
പ്രവർത്തിക്കുന്ന പല കാര്യങ്ങളും ഫലവത്താകും. യുവജനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനം ആകും. ബഹുമുഖ ചിന്തകൾ മൂലം മനസ്സ് അസ്വസ്ഥമാകും. ലേഖനങ്ങളോ ഗ്രന്ഥങ്ങളോ പ്രകാശനം ചെയ്യാൻ സാധിക്കും. ഭാഗ്യദിനം ചൊവ്വ
അവിട്ടം
ലോട്ടറികളിൽ നിന്നും നേട്ടം ഉണ്ടാകും. വ്യവസായത്തിൽ പുരോഗതി ദൃശ്യമാകും. ഉദ്യോഗത്തിൽ പുരോഗതി ഉണ്ടാകും. സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള പ്രവണത കാണിക്കും.സ്വത്ത് തർക്കങ്ങളിൽ തീരുമാനം ഉണ്ടാകും. ഭാഗ്യദിനം വ്യാഴം

ചതയം

കൂട്ടുകച്ചവടത്തിൽ നല്ല ആദായം ലഭിക്കും. ഉന്നതവിദ്യാഭ്യാസത്തിന് യോഗം. ഭൂമിയോ മറ്റു വിലപിടിപ്പുള്ള സാധനങ്ങളോ അധീനതയിൽ വന്നുചേരും. സർക്കാർ ആനുകൂല്യം ലഭിക്കും. സർവ്വീസിൽ സ്ഥിരീകരണം നേടും. നേത്രരോഗം പിടിപെടാതെ സൂക്ഷിക്കുക. ഭാഗ്യദിനം ഞായർ
പൂരുരൂട്ടാതി
സൈനിക, പോലീസ് വിഭാഗത്തിലുള്ളവർക്ക് പ്രമോഷൻ ഉണ്ടാകും. ഭക്ഷണത്തിലും വസ്ത്രധാരണത്തിലും കൂടുതൽ ശ്രദ്ധചെലുത്തും. പിതാവിനെ ശുശ്രൂഷിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്. വ്യക്തിത്വം വർദ്ധിക്കും. ഭാഗ്യദിനം വെള്ളി
ഉത്തൃട്ടാതി
വാടക ഇനത്തിലും മറ്റും കൂടുതൽ വരുമാനം ഉണ്ടാകും. സൈനിക വിഭാഗത്തിൽ ജോലിക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. കിട്ടാനുള്ള പണം പലിശയോടുകൂടി തിരികെ കിട്ടും. പുതിയ ബിസിനസ്സിൽ പണം മുടക്കാൻ ഇടയുണ്ട്. ഭാഗ്യദിനം ഞായർ
രേവതി
എല്ലാകാര്യങ്ങളിലും ദൈവാനുഗ്രഹം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദൂരയാത്രകൾ ചെയ്യേണ്ടിവരും. ബിസിനസ്സിൽ പുരോഗതി ഉണ്ടായിരിക്കും. ഗൃഹ നിർമ്മാണം ആരംഭിക്കും. വിദ്യാർത്ഥികൾ ഉയർന്ന വിജയം കൈവരിക്കും. ഭാഗ്യദിനം ബുധൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY