SignIn
Kerala Kaumudi Online
Sunday, 26 July 2026 4.39 PM IST

ഈ നാളുകാർക്ക് സർക്കാർ ജോലിക്ക് യോഗം കാണുന്നു; വിവാഹയോഗമുള്ള സമയമാണ്

s

നക്ഷത്രഫലം
2026 ജനുവരി 26 മുതൽ ഫെബ്രുവരി 01 വരെ

 അശ്വതി

കുടുംബത്തിൽ സുഖവും ഐശ്വര്യവും. വരുമാനത്തിൽ വർദ്ധനവ് കാണും. മത്സരപരീക്ഷകളിലും മറ്റും വിജയം. പ്രമേഹരോഗികൾ അല്പം കൂടി ശ്രദ്ധാലുക്കളാവണം. ഉദ്യോഗത്തിൽ പ്രൊമോഷനുണ്ടാകും. ശുഭദിനം വ്യാഴം.

 ഭരണി

പാർട്ട്ണർഷിപ്പ് അടിസ്ഥാനത്തിൽ പുതിയ ബിസിനസ് ആരംഭിക്കും. കമ്മ്യൂണിക്കേഷൻ വിഭാഗത്തിലോ ട്രാൻസ്‌പോർട്ട് വിഭാഗത്തിലോ ജോലിക്ക് ശ്രമിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. ആരോഗ്യം ശ്രദ്ധിക്കണം. ശുഭദിനം ശനി.

 കാർത്തിക
സാമൂഹികരംഗത്ത് ശോഭിക്കും. ഉന്നത വ്യക്തികൾ മുഖേന നേട്ടങ്ങൾ. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. സന്താനങ്ങൾക്ക് ശ്രേയസ്സ് വർദ്ധിക്കും. പല കാരണങ്ങൾ കൊണ്ടും പാഴ്‌ച്ചെലവ് വർദ്ധിക്കും. ശുഭദിനം ചൊവ്വ.

 രോഹിണി
പ്രവർത്തനശേഷി വർദ്ധിക്കും. പുതിയ വ്യവസായങ്ങൾ ആരംഭിക്കും. സന്താനങ്ങൾ പരീക്ഷാദികളിൽ മികച്ച വിജയം കൈവരിക്കും. സൈനിക, പൊലീസ് വിഭാഗങ്ങളിൽപ്പെട്ടവർക്ക് പ്രൊമോഷന് സാദ്ധ്യതയുണ്ട്. ശുഭദിനം ബുധൻ.

 മകയിരം

നഷ്ടപ്പെട്ടെന്നു കരുതിയ ചില വസ്തുക്കൾ തിരിച്ചുകിട്ടും. ആരോഗ്യം തൃപ്തികരം. തർക്കങ്ങളിൽ വിജയിക്കും. രാഷ്ട്രീയരംഗത്തുള്ളവർക്ക് അധികാരസ്ഥാനത്തേക്ക് ഉയരാൻ സാധിക്കും. വിദേശത്തുള്ള സന്താനങ്ങൾക്ക് പുരോഗതി. ശുഭദിനം തിങ്കൾ.

 തിരുവാതിര
സ്ഥിരമായി ആദായം ലഭിക്കുന്ന ഏർപ്പാടുകളിൽ പ്രവേശിക്കും. വിദ്യാഭ്യാസ വകുപ്പിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥലംമാറ്റവും പ്രൊമോഷനും ലഭിച്ചേക്കും. ബന്ധുക്കളിൽ നിന്ന് ധനസഹായം ലഭിക്കാൻ യോഗം. ലോണുകളും മറ്റും പെട്ടെന്ന് അനുവദിക്കപ്പെടും. ശുഭദിനം വെള്ളി.

 പുണർതം

വ്യാപാരത്തിൽ പെട്ടെന്ന് പുരോഗതിയുണ്ടാകും. ബന്ധുക്കളിൽ നിന്ന് ആനുകൂല്യം പ്രതീക്ഷിക്കാം. അധികാര സ്ഥാനത്തുള്ളവരിൽ നിന്ന് സഹായം ലഭിക്കും. സത്കാരങ്ങൾക്കും വിരുന്നുകൾക്കുമായി പണം ചെലവഴിക്കും. ശുഭദിനം ഞായർ.

 പൂയം
മിക്ക പ്രവർത്തനങ്ങളും ഫലവത്തായി ഭവിക്കും. ഭൂമിയോ വീടോ വാങ്ങാൻ അവസരമുണ്ടാകും. ഗൃഹാന്തരീക്ഷം തൃപ്തികരം. ബന്ധുക്കളിൽ നിന്ന് സഹായങ്ങൾ ലഭിക്കും. ഹൃദ്രോഗമുള്ളവർ ശ്രദ്ധിക്കണം. മേലധികാരികളിൽ നിന്ന് ആനുകൂല്യം പ്രതീക്ഷിക്കാം. ശുഭദിനം ചൊവ്വ.

 ആയില്യം

വരുമാനം വർദ്ധിക്കും. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് പണവും പ്രശസ്തിയും വർദ്ധിക്കും. അന്യദേശത്തുള്ളവർ തിരിച്ചെത്തും. പരീക്ഷകളിൽ മികച്ച വിജയം നേടും. കർമ്മരംഗത്തുണ്ടായിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകും. ശുഭദിനം വ്യാഴം.

 മകം
സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കപ്പെടും. ഭൂമിയിൽ നിന്നുള്ള ആദായം വർദ്ധിക്കും. പരസ്യങ്ങളിൽ നിന്ന് ലാഭമുണ്ടാകും. കലാകാരന്മാർക്ക് നല്ല സമയം. സന്താനങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളുമുണ്ടാകും. അദ്ധ്വാനഭാരം കൂടും. ശുഭദിനം ചൊവ്വ.

 പൂരം

സർക്കാർ ജോലിക്ക് യോഗം കാണുന്നു. വിവാഹയോഗമുള്ള സമയമാണ്. പരീക്ഷകളിൽ മികച്ച വിജയം നേടും. പൂർവിക സ്വത്ത് കൈവശം വന്നുചേരും. നിയമജ്ഞർക്ക് നല്ല വാരം. കൃഷിയിൽ നിന്ന് ആദായം വർദ്ധിക്കും. ശുഭദിനം വ്യാഴം.

 ഉത്രം
തൊഴിൽരംഗത്ത് അഭിവൃദ്ധി. ഭൂമിയോ വീടോ അധീനതയിൽ വന്നുചേരും. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. ലേഖകന്മാർക്കും പത്രപ്രവർത്തകർക്കും നല്ല സമയം. ശത്രുക്കളുടെ പ്രവർത്തനങ്ങൾ പരാജയപ്പെടുത്താൻ കഴിയും. ശുഭദിനം ബുധൻ.

 അത്തം
ഭൂമി വാങ്ങാനുദ്ദേശിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. കിട്ടാനുള്ള പണം കൈവശം വന്നുചേരും. തിരഞ്ഞെടുപ്പുകളിലും മത്സരങ്ങളിലും വിജയം. വിദേശ വ്യാപാരത്തിന് അനുകൂല സമയം. ശാസ്ത്രീയ കാര്യങ്ങളിൽ കൂടുതൽ താത്പര്യം പ്രകടിപ്പിക്കും.

 ചിത്തിര
പുതിയ ബിസിനസ് ആരംഭിച്ചെന്നു വരാം. അഭിഭാഷകർക്ക് വരുമാനം വർദ്ധിക്കും. ശത്രുക്കൾക്കു മേൽ വിജയം നേടാൻ കഴിയും. പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ട സമയമാണ്. ശുഭദിനം തിങ്കൾ.

 ചോതി
ആത്മവിശ്വാസം വർദ്ധിക്കും. ഓഹരി ഇടപാടുകളിൽ നിന്ന് ആദായം വർദ്ധിക്കും. ക്ഷേത്ര കാര്യങ്ങളിൽ പങ്കെടുക്കും. കടബാദ്ധ്യതകൾ തീർക്കാൻ സാധിക്കും. വിദ്യാഭ്യാസപരമായി കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്. ശുഭദിനം ബുധൻ.

 വിശാഖം
ഉന്നത വ്യക്തികൾ മുഖേന നേട്ടം. കുടുംബകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. തൊഴിൽരംഗത്ത് ക്രിയാത്മകമായും ആത്മാർത്ഥമായും പ്രവർത്തിക്കും. വിദേശത്തു പോകാൻ അവസരം ലഭിക്കും. ശുഭദിനം ഞായർ.

 അനിഴം
അധികാരപരിധി വർദ്ധിക്കും. വിവാഹയോഗം കാണുന്നു. ഉദ്യോഗത്തിൽ പ്രൊമോഷൻ ലഭിക്കും. സന്താനങ്ങളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ശുഭദിനം ബുധൻ.

 തൃക്കേട്ട
ബിസിനസിൽ പ്രകടമായ പുരോഗതി ഉണ്ടാകും. തപാൽ വകുപ്പിലുള്ളവർക്ക് പ്രൊമോഷൻ ലഭിച്ചേക്കാം. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. ശുഭദിനം വെള്ളി.

 മൂലം

ഉദ്യോഗക്കയറ്റത്തിന് പരിശ്രമിക്കും. പുതുതായി ആരംഭിച്ച സംരംഭങ്ങൾ പുരോഗമിക്കും. വ്യവഹാരങ്ങളിൽ ഒത്തുതീർപ്പിന് സാദ്ധ്യതയുണ്ട്. പത്രപ്രവർത്തകർക്കും രാഷ്ട്രീയ പ്രവർത്തകർക്കും നല്ല സമയം. ശുഭദിനം ചൊവ്വ.

 പൂരാടം

പരിശ്രമങ്ങൾക്ക് ഫലം കണ്ടുതുടങ്ങും. ബാങ്കിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ജോലി ലഭിക്കാൻ സാദ്ധ്യതയുണ്ട്. യന്ത്രങ്ങൾ മുഖേന നേട്ടങ്ങളുണ്ടാകും. കലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് നല്ല സമയം. ശുഭദിനം വ്യാഴം.

 ഉത്രാടം
അധികാരവും സ്ഥാനക്കയറ്റവും ലഭിക്കും. പുതിയ വാഹനം വാങ്ങുവാൻ സാധിക്കും. വിദ്യാപരമായി ഉയർച്ച. നേരത്തേ നടന്ന പരീക്ഷയിൽ അനുകൂല ഫലം ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കണം. ശുഭദിനം ശനി.

 തിരുവോണം
പ്രവർത്തനരംഗത്ത് ക്രമമായ വളർച്ചയുണ്ടാകും. കുടുംബത്തിൽ സുഖവും സമാധാനവും നിലനിൽക്കും. വായ്പകൾ തിരിച്ചടയ്ക്കാൻ സാധിക്കും. ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കും. ശുഭദിനം ബുധൻ.

 അവിട്ടം
കുടുംബത്തിൽ സന്തുഷ്ടി നിലനിൽക്കും. പ്രവർത്തന മേഖലകളിൽ നിന്ന് സാമ്പത്തിക സഹായവും ലാഭവും. പുതിയ ഗൃഹനിർമ്മാണത്തിന് തുടക്കം കുറിക്കും. മക്കളുടെ വിവാഹത്തിന് ശ്രമം തുടരും. തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. ശുഭദിനം ഞായർ.

 ചതയം

നിയമന ഉത്തരവിന് കാത്തിരിക്കുന്നവർക്ക് അത് ലഭിക്കാൻ ഇടവരും. ഉയർന്ന പദവികൾ അലങ്കരിക്കാൻ അവസരമുണ്ടാകും. കൃഷിയിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം. രാഷ്ട്രീയ പ്രവർത്തകർക്ക് അനുകൂലം. ബാങ്ക് ജീവനക്കാർക്ക് പ്രൊമോഷൻ. ശുഭദിനം വെള്ളി.

 പൂരുരുട്ടാതി

ഉദ്യോഗത്തിലെ താത്കാലിക നിയമനം സ്ഥിരപ്പെട്ടേക്കും. പുതിയ ഏജൻസി ഏർപ്പാടുകൾ ഏറ്റെടുക്കും. പരസ്യങ്ങളുമായി ബന്ധപ്പെട്ട് നേട്ടം. ഭാര്യയുടെ സമ്പത്ത് അനുഭവയോഗ്യമാകും. ശുഭദിനം ചൊവ്വ.

 ഉത്രട്ടാതി

ജോലിയിൽ ഉയർച്ചയും കൂടുതൽ വരുമാനവും പ്രതീക്ഷിക്കാം. വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. പുതിയ കരാറുകളിൽ ഒപ്പുവയ്ക്കും. വിദേശയാത്ര സാദ്ധ്യമാകും. ശുഭദിനം വ്യാഴം.

 രേവതി
സാമ്പത്തികം തൃപ്തികരമായിരിക്കും. ഇന്റർവ്യൂകളിൽ വിജയം. ഭൂസ്വത്തുക്കൾ മുഖേന നേട്ടം. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും.ഉന്നത വ്യക്തികളുമായി ബന്ധപ്പെടും. ശുഭദിനം ശനി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VARABHALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY