SignIn
Kerala Kaumudi Online
Monday, 17 August 2026 7.01 PM IST

നാളെ ചിങ്ങം രണ്ട്; ഈ നാളുകാരാണ് നിങ്ങളെങ്കിൽ ജീവിതത്തിലുണ്ടാകാൻ പോകുന്നത് വലിയ മാറ്റങ്ങൾ

astrology
പ്രതീകാത്മക ചിത്രം

റാംസാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇമെയിൽ: samkhiyarathnam@gmail.com

2026 ആഗസ്റ്റ് 18 ചിങ്ങം 2 ചൊവ്വാഴ്ച. (60 നാഴിക 0 വിനാഴിക വരെ ചോതി നക്ഷത്രം) [ഷഷ്ഠി തിഥി 28 നാഴിക 49 വിനാഴിക വരെ ശേഷം] (രാഹുകാലം 3 മണി മുതൽ 4.30 മണി വരെ)


അശ്വതി: വിവാഹ ജീവിതത്തില്‍ ചില വിഷമതകള്‍ വന്നു ഭവിക്കും കരുതലോടെയിരിക്കുക, അസ്വസ്ഥതകള്‍, തെറ്റിദ്ധാരണകള്‍ എന്നിവ ഉണ്ടാകും, മാനസിക പ്രയാസങ്ങൾ.

ഭരണി: അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, വൃഥാപവാദങ്ങൾ കേൾക്കേണ്ടി വരും, സ്ത്രീകള്‍ മൂലം ചിലര്‍ക്ക് ബുദ്ധിമുട്ടുകൾ വന്നേക്കാം, ധനനഷ്ടം വരാം.

കാര്‍ത്തിക: പരാശ്രയശീലം, വിഷയാസക്തി, പണ സംബന്ധമായി നിയമ നടപടികള്‍ നേരിടും, ശത്രുക്കള്‍വര്‍ദ്ധിക്കും, ആരെയും വിശ്വാസപൂര്‍വ്വം ഒന്നും ഏല്പിക്കരുത്.

രോഹിണി: ആരോഗ്യപരമായ പ്രയാസങ്ങള്‍ നേരിടേണ്ടി വരും, ഈശ്വരാധീനം കുറയും, ആത്മവിശ്വാസം നഷ്ടപെടുത്തുന്ന സംഗതികള്‍ സംജാതമാകും, ജീവിത പങ്കാളി മൂലം അസ്വസ്ഥതകൾ ഉടലെടുക്കും.

മകയിരം: അവിചാരിത ധനനേട്ടം, ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും ശമനം ഉണ്ടാകും, ശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കും, ഔദ്യോഗിക തലത്തിൽ നിന്ന് നേട്ടങ്ങള്‍.

തിരുവാതിര: സാമ്പത്തിക പുരോഗതിയുണ്ടാകും, വിദ്യാഗുണം, താല്‍ക്കാലിക ജോലി സ്ഥിരപ്പെടുത്താന്‍ മേലുദ്യോഗസ്ഥര്‍ സഹായിക്കും.

പുണര്‍തം: നേതൃത്വഗുണം, തൊഴില്‍ മുഖേനെ നേട്ടം, പുതിയ ചങ്ങാത്തങ്ങള്‍ ഉടലെടുക്കും, സ്ത്രീകള്‍ക്ക് ആഭരണ വസ്ത്രാദിലാഭം.

പൂയം: പ്രതീക്ഷിച്ചിരിക്കുന്ന അംഗീകാരം കിട്ടും, ധനലാഭം, പ്രയാസം എന്ന് കരുതിയ സംഗതികള്‍ നിഷ്പ്രയാസം സാധിച്ചെടുക്കും, സന്താന ഗുണം, ക്രയവിക്രയങ്ങള്‍ നടത്തും, ധനാഗമനത്തിനു സാദ്ധ്യത.

ആയില്യം: എല്ലാ കാര്യങ്ങളും ബുദ്ധിപരമായി ചിന്തിച്ചു ചെയ്യുക എന്നാല്‍ ഗുണം കിട്ടും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, സര്‍ക്കാരില്‍ നിന്നും അനുകൂലമായി മറുപടി ലഭിക്കും.

മകം: തൊഴില്‍ രംഗത്ത് നിന്നും ആനുകൂല്യങ്ങൾ ലഭിക്കാൻ സാദ്ധ്യതയുണ്ട്, ദാമ്പത്യം സുഖപ്രദം, പരസഹായത്താല്‍ സുഖാനുഭങ്ങള്‍, ഗുരുഭക്തി, വിവാഹം മൂലം ഉയര്‍ച്ച.

പൂരം: സന്താന ഭാഗ്യം, നയപരമായ പെരുമാറ്റം, സാമൂഹ്യ സേവനം, മത്സര വിജയം, കര്‍മ്മരംഗം ഉഷാറാകും, ബന്ധുബലം വര്‍ദ്ധിക്കും, ധനനേട്ടം.

ഉത്രം: വ്യവഹാരവിജയം, ദേവാലയ ദര്‍ശന യോഗം, ഉപരിപഠനത്തിന് അനുകൂലമായ സമയം, കുടുംബത്തില്‍ മാന്യത ലഭിക്കും, ആരോഗ്യം സംരക്ഷിക്കും.

അത്തം: അകന്നു നിന്നവര്‍ അനുകൂലികളാകും, പങ്കാളിക്ക് നല്ല സമയം, ബുദ്ധിപരമായി കാര്യങ്ങള്‍ നിറവേറ്റും, സുഹൃത്തുക്കള്‍ സഹായിക്കും.

ചിത്തിര: മറ്റുള്ളവരുടെ ആദരവ് നേടും, വിദ്യാവിജയം, നല്ല സുഹൃത്തുക്കളെ ലഭിക്കും, ഉത്സാഹം നിറഞ്ഞ ദിവസം, ദൃഢനിശ്ചയം, സ്വതന്ത്രചിന്ത, വിശാലവീഷണം ഉണ്ടാകും.

ചോതി: ജീവിതം സുഖകരമായിരിക്കും, എതിര്‍പ്പുകളെ അതിജീവിക്കും, നിര്‍ണ്ണായക സമയങ്ങളില്‍ ആത്മനിയന്ത്രണം പാലിക്കുന്നതിനാല്‍ ആപത്തുകളില്‍ നിന്നും രക്ഷപ്പെടാൻ സാധിക്കും.

വിശാഖം: ഉദ്യോഗസ്ഥർക്ക് അധികാര പ്രയോഗം നടത്തേണ്ടി വരും, പരിശ്രമ ശീലം കൂടുതല്‍ ആയിരിക്കും, ഒരുകാര്യത്തിനും മടി വിചാരിക്കരുത്.

അനിഴം: സഹോദര സ്ഥാനീയരുമായി കലഹം ഉണ്ടാകാന്‍ ഉള്ള സാദ്ധ്യത, വരവിനേക്കാള്‍ ചെലവ് അധികരിച്ച് നില്‍ക്കും, അലച്ചിലും ശാരീരികമായി ക്ഷീണവും ഉണ്ടായിരിക്കും.

കേട്ട: ദാമ്പത്യ ജീവിതത്തില്‍ വിഷമതകള്‍, കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും, ശത്രു വര്‍ദ്ധനയുണ്ടാകും, സന്താനങ്ങള്‍ക്ക് ആശുപത്രി വാസം വേണ്ടി വരും.

മൂലം: ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, സുഖസൗകര്യങ്ങള്‍ ആനുഭവിക്കും. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും.

പൂരാടം: ശത്രുക്കളുടെ ഉപദ്രവം കൂടി വരും, മുൻകോപം ഒഴിവാക്കുക, തൊഴില്‍ നഷ്ടം, അനാവശ്യ വിഷയങ്ങളില്‍ പെട്ട് കലഹം, പലവിധ കുഴപ്പങ്ങളില്‍ അകപ്പെടും.

ഉത്രാടം: കുടുംബത്തില്‍ ഓഹരി സംബന്ധമായ തർക്കങ്ങൾ, ബുദ്ധിപരമായി വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യാൻ, ആരോഗ്യപരമായി കരുതല്‍ വേണം.

തിരുവോണം: അവസരങ്ങള്‍ പലപ്പോഴും പ്രയോജനപ്പെടുത്താൻ സാധിക്കില്ല,‍ ബന്ധുക്കളിൽ നിന്നുമുള്ള എതിര്‍പ്പുകള്‍, സ്വന്തം സുഖത്തിനു വേണ്ടി അധിക ധനവും സമയവും ചെലവഴിക്കും.

അവിട്ടം: കുടുംബാംഗങ്ങള്‍ തമ്മില്‍ ചേര്‍ച്ചയുണ്ടാകും, യാത്രയില്‍ ഗുണാനുഭങ്ങള്‍, ജീവിതം സുഖകരമായിരിക്കും,‍ മുതിർന്നവരെ കൊണ്ട് സഹായവും ധനപ്രാപ്തിയും.

ചതയം: ആവേശപൂര്‍വ്വം ജോലികള്‍ ചെയ്തു തീര്‍ക്കും, എല്ലാവരാലും ആകര്‍ഷിക്കപ്പെടും, ശത്രു ഭയം മാറിക്കിട്ടും, പലതരത്തില്‍ ധന നേട്ടം.

പൂരുരുട്ടാതി: പരിശ്രമ ശീലം കൂടുതല്‍ ആയിരിക്കും, മറ്റുള്ളവരെ വശ്യമായി സംസാരിച്ചു കീഴ്പ്പെടുത്താന്‍ സാധിക്കും. കൃഷിയില്‍ നിന്നും ധനലാഭം, എല്ലാരംഗത്തും അഭിവൃദ്ധി.

ഉത്രട്ടാതി: ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം, കുടുംബ സുഖം, വിമര്‍ശിച്ചു കൊണ്ടിരുന്നവര്‍ അനുകൂലമായി സംസാരിക്കും.

രേവതി: എല്ലാവരോടും നീതി പുലര്‍ത്തും, ദൈവീക ചിന്ത ഉടലെടുക്കും, ഇന്റർവ്യൂകളില്‍ വിജയം, യാത്രയില്‍ നേട്ടം, സൗന്ദര്യ വർധക വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും.

English Summary

Makam, Thiruvathira, Pooyam, Pooram, Uthram, Atham, Chithira, Chothi, Moolam, Avittam, Chathayam, Pooruruttathi, Uthrattathi, and Revathi may have a generally favorable day. Ashwathi, Bharani, Karthika, Rohini, Anizham, Ketta, Pooradam, Uthradam, and Thiruvonam should exercise extra caution.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTROLOGY, HOROSCOPE, AUGUST 18 RASHIPAHALAM, NAKSHATHRAPHALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY