SignIn
Kerala Kaumudi Online
Wednesday, 26 August 2026 11.53 PM IST

പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂല സമയം,​ ദീർഘ നാളത്തെ ആഗ്രഹം സഫലമാകും

astro

റാംസാഗർ തമ്പുരാൻ , ഫോൺ : 91+8301036352, വാട്സാപ്പ് : 91+7907244210, ഇ മെയിൽ:
samkhiyarathnam@gmail.com.

2026 ആഗസ്റ്റ് 27 ചിങ്ങം 11 വ്യാഴാഴ്ച. ( 49 നാഴിക 51 വിനാഴിക വരെ അവിട്ടം നക്ഷത്രം ശേഷം ചതയം ) മൂന്നാം ഓണം. അവിട്ടം ദിനം. [ ചതുർദശി തിഥി 7 നാഴിക 5 വിനാഴിക വരെ ശേഷം ത്രയോദശി തിഥി ] ( രാഹുകാലം 1.30 മണി മുതൽ 3 മണി വരെ )

അശ്വതി : ഔദ്യോഗിക രംഗത്ത് പ്രവർത്തിക്കുന്നവർ കൂടുതൽ ശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണം. യാത്രകൾക്ക് അപ്രതീക്ഷിത തടസ്സം നേരിടും. കച്ചവട രംഗത്ത് ധന നഷ്ടം ഉണ്ടാകാനിടയുണ്ട്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂല സമയമല്ല.

ഭരണി : പ്രയാസങ്ങള്‍ പലരംഗത്ത്നിന്നും വരാം, അബദ്ധങ്ങളില്‍ ചാടും നല്ല കരുതല്‍ അവശ്യം ആണ്. വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങളിൽ ശ്രദ്ധക്കുറവ് അനുഭവപ്പെടും. ധനനഷ്ടങ്ങൾ, ഇച്ഛാഭംഗം, മനോമാന്ദ്യം എന്നീ സമ്മിശ്രഫലങ്ങൾ ഉണ്ടാകും.

കാര്‍ത്തിക : ചിന്താശേഷിയോടുകൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ പരാജയം വിജയം ആക്കി മാറ്റും, വിവാഹ കാര്യത്തിൽ തീരുമാനമാകും. മംഗള കർമ്മത്തിൽ പങ്കെടുക്കും. സന്തോഷം നൽകുന്ന വാർത്തകൾ വിദേശത്ത് നിന്ന് ലഭിക്കും. ദിനമദ്ധ്യത്തിനു ശേഷം ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്.

രോഹിണി : എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, ഉന്നത സ്ഥാന ലബ്ദി, കാര്യവിജയം, സന്തോഷം, നൂതന സംരംഭങ്ങളുടെ തുടക്കം ഇവ ഉണ്ടാകും. ദീർഘനാളായി ചിന്തിക്കുന്ന കാര്യങ്ങൾ സാധിക്കുന്നതാണ്. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ വിവരങ്ങൾ ലഭിക്കും.

മകയിരം : കലഹത്തിനു വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും, സന്താനങ്ങൾ കാരണം സന്തോഷിക്കാനുള്ള അവസരം ഉണ്ടാകും. കുടുംബ സമേതം ഉല്ലാസ യാത്രകൾക്ക് തയ്യാറെടുക്കും. പ്രണയ ജീവിതത്തിൽ സമ്മാനങ്ങൾ കൈമാറും. ഉദ്ദിഷ്ടകാര്യസിദ്ധി.

തിരുവാതിര : സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, സാമ്പത്തികമായി നേട്ടം,
സകലകാര്യവിജയം, കീർത്തി, ബഹുമതികൾ, സുഹൃദ്‌ സമാഗമം, ധനപരമായ നേട്ടങ്ങൾ ഇവ ഉണ്ടാകുന്നതാണ്. വളരെക്കാലമായി കാണാതിരുന്ന ഒരു സുഹൃത്തിനെ കാണാനിടയാകും.

പുണര്‍തം : വാഹനസുഖം, യാത്രാഗുണം, ബന്ധുക്കളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തും, ശ്രദ്ധാപൂര്‍വ്വം ജോലി നിര്‍വ്വഹിക്കും. യാത്രാ സുഖം, ലക്ഷ്യപ്രാപ്തി, ഉന്നത സ്ഥാനലബ്ധി. സന്ധ്യയ്ക്കുശേഷം ഗുണദോഷ സമ്മിശ്രതം. പല കാര്യങ്ങളും പ്രതീക്ഷിച്ചതിനേക്കാൾ എളുപ്പത്തിൽ നടക്കും.

പുയം : കര്‍ഷകര്‍ക്ക് ലാഭം, ഗുണാനുഭങ്ങള്‍, സ്വന്തം തൊഴില്‍ സ്ഥാപനത്തിനു കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ കിട്ടും, വീട്ടമ്മമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഭാഗ്യാനുഭവങ്ങള്‍, ധന ലാഭം വസ്ത്ര ലാഭം പുരസ്ക്കാരങ്ങള്‍ എന്നിവ ലഭിക്കും, ജല യാത്ര നടത്താന്‍ യോഗം.

ആയില്യം : ആഗ്രഹസാഫല്ല്യം നേടും , ലളിതകലകളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കും, മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. കർമ്മ രംഗത്ത് ഉണ്ടായിരുന്ന പ്രതികൂല സാഹചര്യങ്ങൾ മാറി കാര്യങ്ങൾ മെച്ചപ്പെടും.

മകം : വിവാഹ ജീവിതത്തില്‍ കല്ലുകടി, കൂട്ട് പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക, യാത്രകൾ മാറ്റി വയ്ക്കുക, സർവ്വകാര്യങ്ങളിലും പ്രതിബന്ധം, ഇച്ഛാഭംഗം, മനോമാന്ദ്യം, അലച്ചിൽ, ഉദരവൈഷമ്യങ്ങൾ ഇവ ഉണ്ടാകും. മധ്യാഹ്നശേഷം മാറ്റം വരുന്നതാണ്. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാനിട. യാത്രയിൽ ധന നഷ്ടത്തിന് സാധ്യത

പൂരം : ക്ഷമക്കുറവ്, രോഗാവസ്ഥ, വലിയ പ്രതീക്ഷ വച്ചു ചെയ്ത പലതും നഷ്ടത്തില്‍ കലാശിക്കും,
അപകടഭീതി, ധനനഷ്ടം, എന്ത് കാര്യം ചെയ്യാനും ഒരു ഭയം നിലനിൽക്കും. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം, അശ്രദ്ധ കാണിക്കരുത്. വിദ്യാർത്ഥികൾ പഠന കാര്യത്തിൽ ശ്രദ്ധക്കുറവ് കാണിക്കരുത്.

ഉത്രം : വിവാഹാലോചനകള്‍ മുടങ്ങും, പരിശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം കിട്ടില്ല. സന്തോഷം ഇല്ലാതാക്കുന്ന വാർത്തകൾ കേൾക്കാനിടയാകും. യാത്രയ്ക്ക് തടസ്സങ്ങൾ നേരിടും. കർമ്മ മേഖലയിൽ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകും. എന്നിരുന്നാലും ജോലി ഉപേക്ഷിക്കുന്നത് ബുദ്ധിപരമായ നീക്കമല്ല.

അത്തം : ആരോഗ്യപരമായി കരുതല്‍ വേണം, ധനപരമായി അനിശ്ചതത്വം,
കുടുംബകലഹം, മനഃക്ലേശങ്ങൾ, സാമ്പത്തിക നഷ്ടങ്ങൾ ഇവ വന്നു ഭവിക്കും. ബിസിനസിലെ നഷ്ടം കൂടുതൽ പിരിമുറുക്കം ഉണ്ടാക്കാൻ സാധ്യതയുണ്ട്. സർവ്വ കാര്യങ്ങൾക്കും തടസ്സങ്ങൾ, സ്വസ്ഥതക്കുറവ്, ശിരോരോഗം,

ചിത്തിര : അലച്ചിലും ദുരിതവും, യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല, രോഗവിഷമതകൾ കാരണം ഔഷധ സേവ ആവശ്യമായി വന്നേക്കാം. വിവാഹകാര്യങ്ങളിൽ തീരുമാനം ഉണ്ടാകാൻ ഇനിയും കാത്തിരിക്കേണ്ടി വരും. സന്താനങ്ങൾക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.

ചോതി : പ്രണയ കാര്യങ്ങളില്‍ അനുകൂല തീരുമാനം, ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖം,
പ്രണയ ജീവിതത്തിൽ സന്തോഷം നിറയും. ഉച്ചയ്ക്കുശേഷം ഗുണാത്മകമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. ഉച്ചയ്ക്ക് ശേഷം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസിൽ നിന്ന് സാമ്പത്തിക ലാഭം.

വിശാഖം : മുന്‍കാലങ്ങളില്‍ നടത്തിയിരുന്ന നിക്ഷേപങ്ങളില്‍ നിന്നും നേട്ടങ്ങൾ ലഭിക്കും,
സുഹൃത്തുക്കള്‍ക്കായും അയല്‍വാസികള്‍ക്കുമായി ത്യാഗമനസ്‌കതയോടുകൂടി പ്രവര്‍ത്തിക്കും. തൊഴില്‍ പരമായി മുന്നേറ്റം, സാമ്പത്തിക വിഷമങ്ങള്‍ക്ക് ശമനമുണ്ടാകും, ജീവിത പങ്കാളിയില്‍ നിന്നും ഉറച്ച പിന്തുണ, ഇഷ്ട ജനത്തില്‍ നിന്നും ഗുണാനുഭവം.

അനിഴം : മനസ്സില്‍ ആഗ്രഹിച്ച സംഗതികള്‍ അപ്രതീക്ഷിതമായി നടന്നതില്‍ അത്ഭുതപ്പെടും.
അംഗീകാരം, പ്രണയസാഫല്യം, ക്ഷേത്രദർശന ഭാഗ്യം ഉണ്ടാകും. സർവ്വകാര്യവിജയം, സന്തോഷം, വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് അനുകൂലമായി കാര്യങ്ങൾ നടക്കും.

കേട്ട : സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിര്‍വാദങ്ങള്‍ ലഭിക്കും, കലാകാരന്മാരെ തേടി നല്ല അവസരങ്ങളെത്തും. ദീർഘനാളായി ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ ഇന്ന് നടക്കാൻ സാധ്യതയുണ്ട്. ദാമ്പത്യത്തിൽ സന്തോഷം നിലനിൽക്കും. അഭീഷ്ടസിദ്ധി, മനഃസന്തോഷം.

മൂലം : ജനപ്രീതിയും പ്രശംസയും ലഭ്യമാകും. ആത്മവിശ്വാസം വര്‍ദ്ധിക്കും, സാമ്പത്തീക കാര്യങ്ങളില്‍ സമാധാനം, ധനപരമായ നേട്ടങ്ങൾ, ഉദ്ദിഷ്ടകാര്യസിദ്ധി, ബന്ധുസമാഗമം ഇവ ഫലമാകുന്നു. സ്വപ്രയത്നത്താൽ ഉയർച്ച ഉണ്ടാകുന്നതാണ്. വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ധന ലാഭം ഉണ്ടാകും.

പൂരാടം : ജീവിതത്തില്‍ പല രീതിയിലും ഉയര്‍ച്ചയുണ്ടാകും. ബിസിനസുകാര്‍ക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. പിതാവിനോടും ഗുരുക്കന്മാരോടും ബഹുമാനവും സ്‌നേഹവും പ്രകടിപ്പിക്കും.
മനസ്സിനു സന്തോഷം, സാമ്പത്തിക പുരോഗതി, യാത്രകൾ സഫലമാകും. രോഗങ്ങൾ മാറും. ഭക്ഷണപ്രിയർക്ക് ഇഷ്ട ഭക്ഷണയോഗം കാണുന്നു.

ഉത്രാടം : നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം, ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുവാന്‍ സാധിക്കും. സർവ്വ കാര്യവിജയം. സന്ധ്യയ്ക്കുശേഷം ഗുണദോഷ സമ്മിശ്രത. വിദേശത്ത് നിന്ന് ചില നല്ല വാർത്തകൾ ലഭിക്കും.
സാമ്പത്തിക നേട്ടങ്ങൾ, പുതിയ തൊഴില്‍ പരിശീലിക്കും, രോഗങ്ങളില്‍ നിന്നും മുക്തി നേടും.

തിരുവോണം : സത്യസന്ധമായും നേര്‍വഴിയോടെയും പ്രവര്‍ത്തിക്കും. ആത്മാര്‍ത്ഥതയുള്ള ജോലിക്കാരെ ലഭിക്കും. ദാമ്പത്യജീവിതം സുഖകരമാകും. പുതിയ വീടുപണിയാനുള്ള സാഹചര്യം ഒത്തുചേരും. ഇഷ്ടപ്പെട്ട വസ്തുക്കൾ കൈമോശം വരാതെ സൂക്ഷിക്കണം. സമ്മാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.

അവിട്ടം : ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ സത്യസന്ധത കുറയും. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും.. ഔദ്യോഗികരംഗത്ത് ചില പ്രയാസങ്ങൾ നേരിടേണ്ടി വന്നേക്കാം. ജോലിയിൽ സ്ഥലംമാറ്റത്തിന് സാധ്യതയുണ്ട്. ചില പ്രധാനപ്പെട്ട രേഖകൾ കൈവശം വന്നുചേരും, അവ കൃത്യമായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്.

ചതയം : കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെടും. മനഃക്ലേശം ഉണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടാകാം. പങ്കാളിയുടെ മോശപ്പെട്ട ആരോഗ്യം മനസിനെ അസ്വസ്ഥപ്പെടുത്തും, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. ദാമ്പത്യത്തിൽ സംഘർഷങ്ങൾ ഉണ്ടാകാൻ സാധ്യത.

പൂരുരുട്ടാതി : അപവാദങ്ങളും ആരോപണങ്ങളും കേള്‍ക്കേണ്ടി വരും. കൂട്ടുബിസിനസ്സിൽ നിന്ന് വേണ്ടത്ര ലാഭം പ്രതീക്ഷിക്കേണ്ടതില്ല. കലാകാരന്മാർക്ക് പല രീതിയിലുള്ള അസ്വസ്ഥതകൾ ഉണ്ടാകും. രോഗങ്ങൾ വിട്ടുമാറുന്നില്ല എന്ന തോന്നൽ കൂടുതലാകും. സ്വസ്ഥതക്കുറവ്, ധനനഷ്ടങ്ങൾ.

ഉത്രട്ടാതി : ശത്രു ദോഷം, കുടുംബ കലഹം, ഔഷധ സേവ വേണ്ടിവരും.
മനോമാന്ദ്യം, പല കാര്യങ്ങൾക്കും തടസ്സം നേരിടും. മുൻകൂട്ടി തീരുമാനിച്ച ചില യാത്രകൾ പലവിധ കാരണങ്ങളാൽ മുടങ്ങാൻ സാധ്യതയുണ്ട്. സാമ്പത്തിക ക്ലേശം അനുഭവപ്പെട്ടേക്കാം.

രേവതി : കീഴ് ജീവനക്കാരെ ശാസിക്കേണ്ടി വരും, ദാമ്പത്യ സുഖക്കുറവ്, സംസാരത്തിൽ വളരെയധികം ശ്രദ്ധിക്കണം. അഭിമാന നഷ്ടങ്ങൾ, അനാരോഗ്യം, യാത്രാക്ലേശം, ഇച്ഛാഭംഗം, ബന്ധുജന വിയോഗം മനസ്സിന് വിഷമമുണ്ടാക്കും. ജോലിസ്ഥലത്ത് കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTRO, YOURS TOMORROW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY