
റാംസാഗർ തമ്പുരാൻ , ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഈമെയിൽ:
samkhiyarathnam@gmail.com
2026 ആഗസ്റ്റ് 8 കർക്കിടകം 23 ശനിയാഴ്ച . രാമായണമാസം ദിനം 23. ( 26 നാഴിക 22 വിനാഴിക വരെ രോഹിണി നക്ഷത്രം ശേഷം മകയിരം നക്ഷത്രം ) [ ദശമി തിഥി 19 നാഴിക 13 വിനാഴിക വരെ ശേഷം ]
( രാഹുകാലം 6 മണി മുതൽ 7.30 മണി വരെ )
അശ്വതി: നിരാശാ ബോധം ഉണ്ടാകും, രാത്രിക്ക് ശേഷം അകാരണമായ അസ്വസ്ഥതകൾ വന്ന് ഭവിക്കാം. യാത്രാക്ലേശം, രഹസ്യങ്ങൾ മറ്റുള്ളവരും ആയി പങ്കിടുന്ന സ്വഭാവം ഉപേക്ഷിക്കുക.
ഭരണി: വാശിയും ദേഷ്യവും ഒഴിവാക്കിയാൽ ജീവിതം മധുരതരമാകും, കുടുംബാംഗങ്ങൾ പ്രതികാര
മനോഭാവത്തോടെ ആയിരിക്കും. മുൻകോപം, വിദേശത്ത് നിന്നും അശുഭ വാർത്തകൾ ശ്രവിക്കും.
കാർത്തിക: ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി, യാത്രകൾ ഗുണകരമാകും, തടസങ്ങൾ മാറിക്കിട്ടും, വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനു അനുമതിയും ധനലഭ്യതയും.
രോഹിണി: മതപരമായ കാര്യങ്ങളിൽ താത്പര്യം, സ്വാർത്ഥത ഒഴിവാക്കുക, ധനലാഭം, അധികാരികളുടെ പ്രീതി,സ്വർണ ലാഭം, യാത്രയിൽ നേട്ടം. അന്യദേശ വാസം ഗുണം ചെയ്യും, ഭർതൃസ്‌നേഹം വർദ്ധിക്കും.
മകയിരം: എല്ലാവിധ സുഖ സൗകര്യങ്ങളും അനുഭവിക്കാൻ യോഗം, ശത്രുക്കളെ പരാജയപ്പെടുത്തും, സുഹൃത്തുക്കൾ സഹായിക്കും, വ്യക്തി പ്രഭാവത്തിനു തിളക്കം കൂടും, വിദേശ യാത്ര ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം.
തിരുവാതിര: ഉന്നതരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും, മാതാവിന് രോഗശാന്തി, നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കും, പ്രതിസന്ധികൾ സ്വയം ഒഴിഞ്ഞു പോകും, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം.
പുണർതം: കുടുബത്തോട് മാത്രമേ കൂറും സ്‌നേഹവും കാണുകയുള്ളു, കൂടുതൽ സുഖാനുഭവങ്ങൾ, അപേക്ഷിക്കുന്ന സ്ഥലങ്ങളിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. ആത്മീയപരമായ കാര്യങ്ങളിൽ താൽപ്പര്യം.
പൂയം: കാര്യ നിർവഹണശേഷി, ആകർഷകത്വം, സത്യസന്ധത, ഈശ്വരാധീനം, കലകളിൽ താൽപര്യവും അഭിനിവേശവും തോന്നും, കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനം.
ആയില്യം: സമ്മാനങ്ങൾ കിട്ടും, ധനാഭിവൃദ്ധിയുടെ സമയം. വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം, ഏറ്റെടുത്തു കഴിഞ്ഞ ജോലികൾ പൂർത്തിയാക്കും, പുതിയ ബന്ധങ്ങൾ ഉണ്ടാകും.
മകം: ഭാര്യാഗുണം, സ്വാധീനശക്തി, ശത്രുക്കൾക്ക് നാശം സംഭവിക്കും, ആഗ്രഹ സാഫല്ല്യം, സഹോദരങ്ങളുമായി കൂട്ടുചേർന്ന് പ്രവർത്തിക്കും. മറ്റുള്ളവരെ സഹായിക്കാൻ താൽപര്യം കാണിക്കും, പഠന കാര്യങ്ങളിൽ ജയം.
പൂരം ഉന്നതോദ്യോഗസ്ഥരിൽ നിന്നും ആത്മാർത്ഥമായ സഹകരണം കിട്ടും, വ്യവഹാര വിജയം, ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണും, ഇഷ്ടജന സമ്പർക്കത്തിൽ മനസ്സിന് സന്തോഷം കിട്ടും.
ഉത്രം: അനുകൂലമായ വിവാഹ ബന്ധം കിട്ടും, എല്ലാവരിൽ നിന്നും സഹായ സഹകരണങ്ങൾ, ദൂരയാത്രകൾ വ്യക്തിപരമായി ഗുണപ്രദം, സ്വതന്ത്രമായി ചിന്തിക്കും, സമ്മാനങ്ങൾ ലഭിക്കും.
അത്തം: വസ്ത്രാഭരണാദി ലാഭം, രോഗശാന്തി, അവിചാരിത ധനനേട്ടം, സന്താനങ്ങളെക്കൊണ്ട് ഗുണം, സ്വദേശത്ത് തിരിച്ചെത്തും. വിദ്യാഗുണം, പുതിയ അറിവുകൾ സമ്പാദിക്കും,
ചിത്തിര: മോശം കൂട്ടുകെട്ടുകളിൽ നിന്നും കഴിയുന്നതും അകന്നു നിൽക്കുക. ബുദ്ധിയില്ലാതെ പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്നത് മൂലം അബദ്ധങ്ങളിൽ ചാടും.
ചോതി: ധനനേട്ടത്തിന് വേണ്ടി ചെയ്യുന്ന സംഗതികൾ പിന്നീട് പ്രയാസങ്ങൾക്ക് കാരണമാകും, കുടുംബത്തിൽ അസ്വസ്ഥതകൾ ഉടലെടുക്കും,ഭൂമി സംബന്ധമായ തർക്കങ്ങൾക്കും കലഹങ്ങൾക്കും സാദ്ധ്യത.
വിശാഖം: യാത്രയിൽ ബുദ്ധിമുട്ടുകൾ, കുടുബ ജീവിതത്തിൽ പലവിധ ക്ലേശങ്ങൾക്കും സാദ്ധ്യത, പൊള്ളലോ പരുക്കോ ഏൽക്കാതെ നോക്കണം, അന്യദേശ വാസം മൂലം പ്രയാസങ്ങൾ, മന:സ്സമാധാനക്കുറവ് ഉണ്ടാകും.
അനിഴം: സാമ്പത്തീക സഹായം അനുവദിച്ചുകിട്ടും, വ്യാപാരികൾക്ക് നല്ലസമയം, മംഗള കർമ്മങ്ങളിൽ നടക്കും, വ്യവഹാരവിജയം, ദേവാലയ ദർശനം നടത്തും, കുടുംബത്തിൽ ഉണ്ടായിരുന്ന അസ്വസ്ഥതകൾക്ക് ശമനം.
കേട്ട: വിവിധ വിഷയങ്ങളിൽ താല്പര്യം തോന്നും, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കും, പൂർവ്വിക സ്വത്ത് ലഭിക്കും. മറ്റുള്ളവരിൽ നിന്നുള്ള ഉപദ്രവം കുറയും, പിതാവിന്റെ കുടുംബ പരമ്പയിൽ പെട്ടവരുടെ സാന്നിധ്യം ഗൃഹത്തിൽ ഉണ്ടാകും.
മൂലം:തൊഴിൽ മേഖലയിൽ അംഗീകാരത്തിനും പ്രശംസയ്കും സാദ്ധ്യത, ഔദ്യോഗികമായി ദൂരയാത്രകൾ, ലോണുകൾ എളുപ്പത്തിൽ അനുവദിച്ചു കിട്ടും. സന്താനസുഖം, ആഡംബര വസ്തുക്കൾ ശേഖരിക്കും, കുടുംബസുഖം, ശത്രുക്കളെ പരാജയപ്പെടുത്തും.
പൂരാടം: ജോലിയിൽ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം,വില കൂടിയ സമ്മാനങ്ങളോ അംഗീകാര പത്രങ്ങളോ കിട്ടും, കുടുംബ ജീവിതത്തിൽ ശാന്തിയും സമാധാനവും കളിയാടും.
ഉത്രാടം: കാലങ്ങളായി കിട്ടാതിരുന്ന ധനം തിരിക ലഭിക്കും, നേതൃത്വ പാടവം കാഴ്ച്ചവയ്ക്കും, ധനനേട്ടം, സുഖാനുഭവങ്ങൾ, ധനപരമായി ഉയർച്ച. ദൈവാധീനം ഉണ്ടാകും, ആകർഷകത്വം എല്ലായിടത്തും നിഴലിച്ചു നിൽക്കും.
തിരുവോണം: കൃഷിഗുണം, സ്ത്രീഗുണം, ദാമ്പത്യ സുഖം, ആഭരണലാഭം, സുഖാനുഭവങ്ങൾ വിട്ടു വിട്ടു അനുഭവിക്കും, ആരോഗ്യ പരിപാലനം നടത്തും,പുതിയ അവസരങ്ങൾ ലഭിക്കും.
അവിട്ടം: ഉണ്ടായിരുന്നതിനേക്കാൾ സമാധാനവും സന്തോഷവും, ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി. ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങൾ, എല്ലാരംഗത്തും അഭിവൃദ്ധി, ആഗ്രഹ സാഫല്ല്യം കിട്ടും, പ്രാർത്ഥനയ്ക്ക് ഫലം കിട്ടും.
ചതയം: അനുകൂലമായ വിവാഹ ബന്ധം, എല്ലാവരും പ്രീതികരമായ രീതിയിൽ പെരുമാറും. കുടുംബത്തിൽ ഐശ്വര്യവും സമാധാനവും, കർഷകർക്ക് ലാഭം. വ്യാപാര സംരംഭത്തിൽ കൂടി നേട്ടം ഉണ്ടാകും, ജനപ്രീതിയും അംഗീകാരവും, തൊഴിൽ മേഖല ഉഷാറാകും.
പൂരുരുട്ടാതി: ശ്രദ്ധാപൂർവ്വം ജോലി നിർവഹിച്ചില്ലങ്കിൽ തൊഴിൽ നഷ്ടം സംഭവിക്കും, ധനചെലവ്, ദൂരം യാത്രയിൽ ക്ലേശംങ്ങൾ, ഉന്നതരിൽ നിന്നും വിഷമങ്ങൾ, ശത്രുവർദ്ധന, ദുരാഗ്രഹം, ബന്ധുക്കളുമായി കലഹം, അപായഭീതി.
ഉത്രട്ടാതി: യാത്രാഗുണം, താൽക്കാലിക ജോലിസ്ഥിരമാകും, സ്വന്തം ഉയർച്ചയിൽ മറ്റുള്ളവർക്ക് അസൂയ ഉടലെടുക്കും. പ്രതികൂലമായ പരിതസ്ഥിതികളിൽ മനോധൈര്യം പ്രകടിപ്പിക്കും. ജനപ്രീതിയും അംഗീകാരവും.
രേവതി: എല്ലാരംഗത്തും പരാജയം, അപായഭീതി. ശത്രു ദോഷം, രോഗങ്ങൾ കൊണ്ടുള്ള ധനചെലവ്, ദാമ്പത്യ സുഖക്കുറവ്. ബന്ധുക്കളുടെ എതിർപ്പുകൾ. അധികാര മോഹം. ശാന്തതയും സമാധാനവും പുലർത്തണം, വികാര വിക്ഷോഭങ്ങൾ നിയന്ത്രിക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |