SignIn
Kerala Kaumudi Online
Sunday, 23 August 2026 7.40 PM IST

ഈ നാളുകാരുടെ ജീവിതത്തിൽ നാളെ  അപ്രതീക്ഷിതവും അനുകൂലവുമായ ചില കാര്യങ്ങൾ നടക്കും

astro

റാംസാഗർ തമ്പുരാൻ ,​ ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ മെയിൽ:
samkhiyarathnam@gmail.com.

2026 ആഗസ്റ്റ് 24 ചിങ്ങം 8 തിങ്കളാഴ്ച. ( 35 നാഴിക 22 വിനാഴിക വരെ പൂരാടം നക്ഷത്രം ശേഷം ഉത്രാടം ) [ ദ്വാദശി തിഥി 60 നാഴിക 0 വിനാഴിക വരെ ] ( രാഹുകാലം 7.30 മണി മുതൽ 9 മണി വരെ )


അശ്വതി: നിലവിലുള്ള ഉദ്യോഗം ഉപേക്ഷിച്ച് മറ്റൊരു ഉദ്യോഗം സ്വീകരിക്കാനുള്ള തീരുമാനം തൽക്കാലത്തേക്ക് മാറ്റി വയ്ക്കുക. ​ധനപ്രാപ്തി, ദൈവാനുകൂല്ല്യം, അന്യരുടെ തേന്‍ പുരട്ടിയ വാഗ്ദാനങ്ങളില്‍ വീണു പോകരുത്.

ഭരണി: വളരെ കാലമായി മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ മക്കൾ മുഖാന്തരം അനുഭവത്തിൽ വന്നു ചേരും. ജീവിതത്തിൽ ശുഭകാര്യങ്ങള്‍ നടക്കും,​ തൊ​​​ഴിലിലും ബിസിനസ്സിലും നേട്ടം.

കാര്‍ത്തിക: സ്വയം തീരുമാനിച്ച പല കാര്യങ്ങളിലും ഭാവിയിലേക്കു സുരക്ഷിതത്വം ഇല്ലാത്തതിനാൽ അവയിൽ നിന്നും പിൻമാറും. കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം, പ്രശ്‌നങ്ങളിലും വാഗ്ദ്വാനങ്ങളിലും വഴിപ്പെടരുത്.

രോഹിണി: എല്ലാവരോടും തുറന്ന് എല്ലാം സംസാരിക്കരുത്. അശ്രദ്ധമായി തൊഴില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യരുത്, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും, പ്രശ്‌നങ്ങളില്‍ ചാടാന്‍ സാധ്യതയുണ്ട്.

മകയിരം: അദ്ധ്വാന ഭാരത്താൽ കുടുംബാംഗങ്ങളുടെ കാര്യങ്ങൾ വേണ്ടവിധത്തിൽ ശ്രദ്ധിക്കുവാൻ സാധിക്കുകയില്ല. സഹായികള്‍ ശത്രുക്കള്‍ ആകും. ധനത്തിന്റെ കാര്യങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണം.

തിരുവാതിര: കുടുംബത്തിൽ അസ്വസ്ഥതകൾ പടരാതിരിക്കാൻ ശ്രമിക്കണം, കര്‍മ്മരംഗത്ത് ദോഷാനുഭവങ്ങൾ. വിശ്വാസ വഞ്ചന നേരിടേണ്ടി വരും, എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തണം.

പുണര്‍തം: എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ്. കോടതി നടപടികള്‍ നേരിടേണ്ടി വരും, ജോലി സ്ഥലത്ത് ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കും. അനാവശ്യ ‍വാഗ്വാദങ്ങളിൽ ഏര്‍പ്പെടരുത്.

പൂയം: സ്ത്രീ വിഷയങ്ങളിൽ നിന്ന് തൃപ്തികരമായ അനുഭവങ്ങൾ ലഭിക്കും. പ്രവർത്തനങ്ങളിൽ പ്രതീക്ഷിച്ചതിലും ഉപരിയായി വിജയം കൈവരിക്കും. ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം, വിരോധികളുമായ് അടുക്കും.

ആയില്യം: നിശ്‌ചയദാർഢ്യത്തോടു കൂടിയുള്ള പ്രവർത്തനങ്ങളിൽ അനുകൂലമായ വിജയം ഉണ്ടാകും.
ആരോഗ്യനില തൃപ്തികരം. അഭിമാനകരമായ സംഗതികള്‍ സംഭവിക്കും, വിദ്യാഭ്യാസ കാര്യങ്ങളില്‍ പുരോഗതി.

മകം: ജന്മസിദ്ധമായിട്ടുള്ള കഴിവ് പ്രകടിപ്പിക്കുവാൻ അവസരം ലഭിക്കും. ഭൂമി വിൽപനയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, വിദേശത്ത് മെച്ചപ്പെട്ട ജോലി.

പൂരം: ഉദ്യോഗത്തോടനുബന്ധമായി കുടുംബാംഗങ്ങളുടെ കാര്യങ്ങൾ കൂടി വേണ്ട വിധത്തിൽ ചെയ്യും.
ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ധനപരമായ കാര്യങ്ങളില്‍ വിജയം, പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും.

ഉത്രം: കർമ്മ മണ്ഡലത്തിൽ ഉണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും. മുൻകാല കൂട്ടുകാരെ അപ്രതീക്ഷിതമായി കണ്ടുമുട്ടും, പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും, കുടുംബ ജീവിതത്തിലുള്ള സ്വരചേര്‍ച്ചയില്ലായ്മ മാറും.

അത്തം: ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. വിവാഹം മൂലം ഉയർച്ച, ധനനേട്ടം. സുഹൃത്തിന്റെ സഹായം ലഭിക്കും. കുടുംബത്തില്‍ സ്ത്രീകള്‍ക്ക് അംഗീകാരം. ഉദ്ദിഷ്ടകാര്യലാഭം.

ചിത്തിര: അനാവശ്യമായി പ്രശ്‌നങ്ങളില്‍ പെടാതെയിരിക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കണം അപരിചിതരുടെ പക്കല്‍ നിന്നും ഒന്നും സ്വീകരിക്കരുത്. പണം കടം കൊടുക്കരുത്. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുത്.

ചോതി: തർക്കങ്ങൾ പരിഹരിക്കുവാൻ വിട്ടു വീഴ്‌ച മനോഭാവം സ്വീകരിക്കേണ്ടതായ സാഹചര്യങ്ങൾ ഉണ്ടാകും. ദാമ്പത്യപരമായി കാലം അനുകൂലമല്ല, അനാവശ്യ യാത്രകൾ കഴിവതും ഒഴിവാക്കുക. ഔഷധം ഉപയോഗിക്കേണ്ടി വരും, ആഡംബരത്തിന് പണം ചിലവഴിക്കും.

വിശാഖം: ദേഹദുരിതത്തിനു സാദ്ധ്യത. ജലം അഗ്‌നി ഇവ സൂക്ഷിക്കണം. പുതിയ കർമമണ്ഡലങ്ങൾ വന്നു ചേരുന്നതിനാൽ അധ്വാനഭാരം വർധിക്കും. ഭൂമി സംബന്ധമായ തർക്കങ്ങൾ കാരണം അപ്രതീക്ഷിത ധനനഷ്ടം. കര്‍മ്മരംഗത്ത് കരുതല്‍ ആവശ്യം.

അനിഴം: ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, രോഗ ദുരിതമുണ്ടാകും. പണം ചിലവഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണം, ജീവിതഗതിയെ മാറ്റി മറിയ്ക്കുന്ന ചില സംഭവങ്ങൾ വന്നു ചേരും, മാതാവിനും പിതാവിനും രോഗങ്ങൾ.

കേട്ട: യന്ത്രോപകരണങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കാൻ ഇടയുണ്ട്. മാനസിക സംഘർഷങ്ങൾ ഉണ്ടാകും. യാത്രയില്‍ ദുരിതാനുഭവങ്ങള്‍. സംസാരം വളരെ നിയന്ത്രിക്കണം, വ്യാപാരികള്‍ക്ക്‌ വിദേശ ബന്ധം ലഭിക്കും.

മൂലം: കുടുംബ ജീവിതം ഭദ്രമായിരിക്കില്ല. തൊഴിൽ മേഖലകളോടു ബന്ധപ്പെട്ട് സമ്മർദവും യാത്രാക്ലേശവും അധികാര പരിധിയും വർദ്ധിക്കും. വാഹനങ്ങൾ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക, കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കരുതലോടെ നീങ്ങുക.

പൂരാടം: കുറ്റങ്ങളും കുറവുകളും പരിഹരിച്ച് ജീവിതം നയിക്കുവാൻ തയ്യാറായ മക്കളുടെ സമീപനത്തിൽ ആശ്വാസവും സമാധാനവും ഉണ്ടാകും. ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും, മറ്റുള്ളവരുടെ ആദരവ് നേടും, ശത്രുക്കളുമായി ഒത്തു തീര്‍പ്പിലെത്തും.

ഉത്രാടം: ഒരുകാര്യത്തിനും മടി വിചാരിക്കരുത്. പ്രവർത്തന മണ്ഡലങ്ങളിൽ നിന്ന് സാമ്പത്തിക പുരോഗതിയുണ്ടാകും. തെറ്റിദ്ധാരണകള്‍ വന്നു ഭവിക്കും, സഹ പ്രവര്‍ത്തകരുമായി അകല്‍ച്ചയുണ്ടാകും.

തിരുവോണം: എല്ലാ കാര്യത്തിലും ശാന്തതയും സമാധാനവും പുലർത്തണം. നിലവിലുള്ള ജോലിയോടൊപ്പം ആധുനിക സംവിധാനപ്രകാരമുള്ള പാഠ്യപദ്ധതിക്ക് ചേരുവാനുള്ള അവസരം ഉണ്ടാകും. മറ്റുള്ളവര്‍ക്ക് അസൂയ തോന്നുന്ന കാര്യങ്ങള്‍ സംഭവിക്കും, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അനുകൂല സമയം.

അവിട്ടം: ബുദ്ധിപരമായി കാര്യങ്ങൾ നിറവേറ്റും, വിവിധ വിഷയങ്ങളിൽ താല്പര്യം തോന്നും, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കും. വ്യവഹാരവിജയം, ബന്ധുബലം, ഉന്മേഷം വര്‍ദ്ധിക്കും. ബിസിനസ്സില്‍ അഭിവൃദ്ധി.

ചതയം: സമാന ചിന്താ ഗതിയിലുള്ളവരുമായി പരസ്‌പര വിശ്വാസത്തോടു കൂടി തുടക്കം കുറിയ്ക്കും, പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളില്‍ നിന്നും സഹായം. കുടുബാംഗങ്ങള്‍ സ്നേഹത്തോടെ പെരുമാറും, സന്താന ഭാഗ്യം, ഉണ്ടായിരുന്ന ക്ലേശങ്ങള്‍ മാറും.

പൂരുരുട്ടാതി: ഉദ്യോഗത്തോട് അനുബന്ധിച്ച് ലാഭ ശതമാന വ്യവസ്ഥകളോട് ബന്ധപ്പെട്ട പ്രവർത്തനം കാഴ്‌ച്ച വയ്ക്കുവാൻ സാദ്ധ്യത. ശത്രുക്കള്‍ മിത്രങ്ങള്‍ ആകും, കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും.

ഉത്തൃട്ടാതി: നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങളിൽ അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരും. ബിസിനസില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, തൊഴിലില്‍ ഉയര്‍ച്ച. ഭാഗ്യം എപ്പോഴും കൂടെയുണ്ടാകും,
ദാമ്പത്യം സുഖപ്രദം.

രേവതി: ജീവിതപങ്കാളിയുടെ നിർദേശങ്ങൾ അവലംബിക്കുന്നത് ഗുണകരമായിത്തീരും. പുതിയ കരാർ ജോലിയിൽ ഒപ്പു വയ്ക്കും. ഉല്ലാസ യാത്ര, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും. അപ്രതീക്ഷിതവും അനുകൂലവുമായ ചില സംഭവങ്ങള്‍ നടക്കും.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTRO, ASTROLOGY, YOUR TOMORROW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY