SignIn
Kerala Kaumudi Online
Thursday, 17 September 2026 8.10 PM IST

ഈ നാളുകാർക്ക് പുതിയ വാഹനം വാങ്ങാന്‍ അനുകൂലമായ സമയം,​ വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടം

cash

റാംസാഗർ തമ്പുരാൻ , ഫോൺ : 91+8301036352, വാട്സാപ്പ് : 91+7907244210, ഇ മെയിൽ:
samkhiyarathnam@gmail.com

2026 സെപ്റ്റംബർ 18 (1202 കന്നി 2 ) വെള്ളിയാഴ്ച. ( 41 നാഴിക 10 വിനാഴിക വരെ കേട്ട നക്ഷത്രം ശേഷം മൂലം ) [ സപ്തമി തിഥി 16 നാഴിക 54 വിനാഴിക വരെ ശേഷം സപ്തമി ] ( രാഹുകാലം 10.30 മണി മുതൽ 12 മണി വരെ )


അശ്വതി: ദാമ്പത്യ സുഖക്കുറവ്, സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, ധനനഷ്ടം, ഭീരുത്വം.

ഭരണി: രോഗാവസ്ഥ, വലിയ പ്രതീക്ഷ വച്ചു ചെയ്ത പലതും നഷ്ടത്തില്‍ കലാശിക്കും, അബദ്ധങ്ങളില്‍ ചാടും. അപമാനം,

കാര്‍ത്തിക: കുടുംബകലഹം, വിവാഹ ജീവിതത്തില്‍ കല്ലുകടി. കൂട്ട് പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക, യാത്ര മാറ്റി വയ്ക്കുക

രോഹിണി: പണച്ചെലവും ദുരിതവും, യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല, തിക്താനുഭവങ്ങള്‍.​സുരക്ഷിതത്വം ഇല്ലായ്മ അനുഭവപ്പെടാം, തൊഴില്‍ നഷ്ടം​.

മകയിരം: അന്യര്‍ക്ക് വേണ്ടി നഷ്ടം സഹിക്കേണ്ടി വരും, അപകടങ്ങള്‍, പരാശ്രയത്വം, ആത്മീയത, കടബാദ്ധ്യതകള്‍ മുഖേനെ ദുരിതങ്ങള്‍ വര്‍ദ്ധിക്കും. ഔഷധ സേവ വേണ്ടിവരും.

തിരുവാതിര: സമാധാനവും സ്വസ്ഥതയും നിലനില്‍ക്കും, ചെലവിനോടൊപ്പം വരവും വര്‍ദ്ധിക്കും, ജീവിത ചുറ്റുപാടുകളില്‍ സന്തോഷപ്രദമായ സാഹചര്യം വര്‍ദ്ധിക്കും.
.
പുണര്‍തം: പുതിയ വാഹനം വാങ്ങാന്‍ അനുകൂലമായ സമയം, വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ദിവസം, ആരോഗ്യ സ്ഥിതി മെച്ചപ്പെടും, കുടുംബസുഖം, യാത്രയില്‍ നേട്ടം.

പൂയം: സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങള്‍, സഹോദര സഹായം ലഭിക്കും, പണമിടപാട് രംഗത്ത് മേന്മ, അനുകൂലമായ സ്ഥലമാറ്റം .

ആയില്യം: വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടം, എല്ലാവിധത്തിലും ഉള്ള സുഖാനുഭവങ്ങള്‍, മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും.

മകം: അംഗീകാരവും വിജയവും, സന്താനങ്ങള്‍ മൂലം സന്തോഷംകിട്ടും, കലാമത്സരങ്ങളില്‍ ‍വിജയം. വിഷമതകളെല്ലാം മാറിക്കിട്ടും, അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും.

പൂരം: കലഹത്തിനു വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും.ധനപ്രാപ്തി, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും.

ഉത്രം: നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, ധനാഗമവും വിനോദയാത്രയും, സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങൾ, തൊഴില്‍ മേന്മ, പേരും പെരുമയും ഉണ്ടാകും.

അത്തം: പ്രയാസങ്ങള്‍ പലരംഗത്ത് നിന്നും വരാം, ധനപരമായി അനിശ്ചിതത്വം, വിവാഹാലോചനകള്‍ മുടങ്ങും, അലസതയും മടിയും, പ്രവര്ൃത്തികള്‍ക്ക് അംഗീകാരം കിട്ടില്ല.

ചിത്തിര: അശുഭ വാര്‍ത്തകള്‍ ശ്രവിക്കും, പരാജയ ഭീതി നിറഞ്ഞ ദിനം, കള്ളന്‍മാരെ കൊണ്ടുള്ള ഉപദ്രവം, ക്ഷമയില്ലായ്മ, ആരോഗ്യ പ്രശ്നങ്ങൾ.

ചോതി :തൊഴില്‍ രംഗത്ത് പ്രയാസങ്ങള്‍ കൂടും സല്‍കീര്‍ത്തി നഷ്ടമാകും, കീഴ്‌ജീവനക്കാരെ ശാസിക്കേണ്ടി വരും, ക്ഷമക്കുറവ്. ശത്രുഭീതിയും പരാജയവും.​ യാത്രയില്‍ അസ്വസ്ഥതകള്‍, കുടുംബത്തില്‍ കലഹം.

വിശാഖം: എതിർലിംഗത്തിൽ പെട്ടവരുമായി കലഹത്തിന് നില്‍ക്കരുത്, പൊതുജന പിന്തുണ കുറയും, തസ്കര ഭയം ഉണ്ടാകും, അപവാദങ്ങളില്‍ പെടാതെ നോക്കണം, എതിര്‍പ്പുകള്‍ ഉണ്ടാകും.

അനിഴം: ഔദ്യോഗിക രംഗത്ത് ദുരിതങ്ങള്‍ കൂടും, ശിക്ഷണ നടപടികള്‍ക്ക് വിധേയനാകും, അശുഭ കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടി വരും. യാത്രകളില്‍ അപകട സാദ്ധ്യത, ധനനഷ്ടം.

കേട്ട: കുടുംബ സുഖം,ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും, യാത്രാഗുണം. അനുകൂലമായ വിവാഹ ബന്ധം കിട്ടും, കീര്‍ത്തി ,പദവി എന്നിവ ലഭിക്കും, ഇഷ്ട ഭക്ഷണ പദാർത്ഥങ്ങൾ ലഭിക്കും.

മൂലം: കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും, തൊഴില്‍രംഗം പുഷ്ടിപ്പെടും, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ധനലാഭം, വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം.

പൂരാടം: രാഷ്ട്രീയ രംഗത്ത് പൊതുജന പിന്തുണ, ജോലി ഭാരം കുറയും, ധനാഗമ മാര്‍ഗ്ഗങ്ങള്‍ക്ക് പുതിയ വഴികള്‍ തുറന്ന് കിട്ടും, സുഖസൗകര്യങ്ങള്‍ അനുഭവിക്കും, ജോലി സ്ഥിരമാകും.

ഉത്രാടം: ഉന്നത വിദ്യാഭ്യാസത്തിനു അനുമതി ലഭിക്കും വിജയവും, ബിസിനസ്സില്‍ നേട്ടം, ജീവിതത്തില്‍ പുരോഗതി, വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം നടക്കും, ശിക്ഷണ നടപടികള്‍ ഒഴിഞ്ഞ് പോകും.

തിരുവോണം: കുടുംബത്തിലുണ്ടായിരുന്ന വിഷമതകള്‍ മാറിക്കിട്ടും, ധനവരവ് വര്‍ദ്ധിക്കും, ജോലിമാറ്റം, കുടുംബ സുഖം. ഗൃഹം മോടി പിടിപ്പിക്കുന്നതിന് അനുകൂലമായ സമയം, ശാരീരികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ കുറയും.

അവിട്ടം: ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാർത്ഥമായ സഹകരണം. ശുഭാപ്തി വിശ്വാസം എല്ലാ കാര്യത്തിലും വച്ചു പുലര്‍ത്തും, എല്ലാവരും അനുകൂലമായ രീതിയില്‍ പെരുമാറും, യാത്രയില്‍ നേട്ടം.

ചതയം: സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും. ഉദ്യോഗത്തില്‍ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവൃത്തികള്‍ വിജയത്തിലെത്തും.

പൂരുരുട്ടാതി: ചിന്താശേഷിയോടു കൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ പരാജയം വിജയം ആക്കി മാറ്റും, കലാരംഗത്തുള്ളവര്‍ക്ക് നേട്ടം.‍ കലാമത്സരങ്ങളിൽ വിജയവും അംഗീകാരവും, ആപത്തുകളില്‍ നിന്നും രക്ഷ.

ഉത്രട്ടാതി: ആരോഗ്യസ്ഥിതി തൃപ്തികരം, വിമര്‍ശിച്ചു കൊണ്ടിരുന്നവര്‍ അനുകൂലമായി സംസാരിക്കും, സാമ്പത്തിക നേട്ടം, സ്ത്രീകള്‍ മൂലം സുഖവും സമാധാനവും.

രേവതി: ധനാഗമം പ്രതീക്ഷിക്കാം, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും. വിദേശത്ത്നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും. ഗുണാനുഭവങ്ങള്‍, ഉപരിപഠനത്തിന് അനുകൂലമായ സമയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTRO, ASTROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY