റാംസാഗർ തമ്പുരാൻ , ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ മെയിൽ:samkhiyarathnam@gmail.com.
2026 സെപ്തംബർ 2 (1202 ചിങ്ങം 17 ) ബുധനാഴ്ച. ചട്ടമ്പിസ്വാമി ജയന്തി ( 48 നാഴിക 30 വിനാഴിക വരെ ഭരണി നക്ഷത്രം ശേഷം കാർത്തിക ) [ ഷഷ്ഠി തിഥി 55 നാഴിക 18 വിനാഴിക വരെ ] ( രാഹുകാലം 12 മണി മുതൽ 1.30 മണി വരെ )
അശ്വതി: സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് സ്ഥലംമാറ്റവും സ്ഥാന ലബ്ധിയുമുണ്ടാകും. വ്യാപാര വ്യവസായ രംഗങ്ങളില്‍ ആസൂത്രിതമായി ജോലി മാറ്റങ്ങള്‍ വരുത്തും.
ഭരണി: വാക്‌സാമര്‍ത്ഥ്യത്താലും സത്യസന്ധതയാലും ജനപ്രീതിയും പ്രശംസയുമുണ്ടാകും. ആരോഗ്യകാര്യത്തിൽ കൂടുതല്‍ ശ്രദ്ധിക്കുക.
കാര്‍ത്തിക: ക്ഷേത്രദര്‍ശനം, തീര്‍ത്ഥാടനം എന്നിവ നടത്തും, ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കള്‍ വന്നുചേരും.
രോഹിണി: സത്യസന്ധമായും നേര്‍വഴിയോടെയും പ്രവര്‍ത്തിക്കും. ബിസിനസുകാര്‍ക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. ആത്മാര്‍ത്ഥതയുള്ള ജോലിക്കാരെ ലഭിക്കും.
മകയിരം: ആത്മവിശ്വാസത്തോടെ മുൻപോട്ട് പോകുവാൻ സാധിക്കും. സഹോദരസ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും.
തിരുവാതിര: ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തും. കര്‍മ്മ മേഖലയില്‍ അംഗീകാരവും പുരസ്‌കാരവും ലഭിക്കും.
പുണര്‍തം: സഹപ്രവര്‍ത്തകരോട് കര്‍ക്കശമായി ഇടപെടും. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും.
പൂയം: ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ധാരാളം മത്സരങ്ങള്‍ നേരിടേണ്ടിവരും. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നത് പ്രശ്‌നങ്ങള്‍ക്കിടയാക്കും.
ആയില്യം: ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്. കോപം മൂലം ബന്ധുക്കള്‍ അകലും. സാമ്പത്തിക പിരിമുറുക്കം ഉണ്ടാകും.
മകം: നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം, പഠനത്തില്‍ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ പരാജയങ്ങളുണ്ടാകും.
പൂരം: മാനസിക ക്ലേശങ്ങളും കുടുംബജനങ്ങളില്‍ നിന്ന് ദുഃഖവും അനുഭവമാകും. ബന്ധുക്കളുമായും സഹോദരങ്ങളുമായും സ്വരചേര്‍ച്ച കുറവ് ഉണ്ടാകും.
ഉത്രം: കാര്യങ്ങള്‍ ബുദ്ധിപരമായി നീക്കിയില്ലെങ്കില്‍ കുഴപ്പങ്ങളില്‍ ചെന്ന് ചാടും. അകാരണമായി കലഹിക്കാനുള്ള വാസനയുണ്ടാകും.
അത്തം: മേലുദ്യോഗസ്ഥരുടെ അഭിനന്ദനവും അംഗീകാരവും ലഭിക്കും. സുഹൃത്തുക്കള്‍ക്കായി ധാരാളം പണം ചെലവഴിക്കും.
ചിത്തിര: കുടുംബജീവിതത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുകയും സ്വസ്ഥത ഇല്ലാതാവുകയും ചെയ്യാം. അപവാദങ്ങളും ആരോപണങ്ങളും കേള്‍ക്കേണ്ടിവരും.
ചോതി: മുന്‍കാലങ്ങളില്‍ നടത്തിയിരുന്ന നിക്ഷേപങ്ങളില്‍നിന്നും നേട്ടം ലഭിക്കും.വസ്തുക്കള്‍ വാങ്ങുന്നതിനും അഡ്വാന്‍സ് നല്‍കുന്നതിനും നല്ല സമയം.
വിശാഖം: വാഹന സംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും. നൂതനഗൃഹം വാങ്ങുകയും ആഗ്രഹമനുസരിച്ച് മോടിപിടിപ്പിക്കുകയും ചെയ്യും.
അനിഴം: കുടുംബാംഗങ്ങളുടെ തൃപ്തിക്കനുസരിച്ച് തൊഴില്‍ ക്രമീകരിക്കേണ്ടിവരും. ബിസിനസ് ആരംഭിക്കുന്നവര്‍ ഓഫീസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും.
കേട്ട: അവിചാരിത തടസങ്ങള്‍ പലതും അനുഭവപ്പെടുന്നതാണ്. സുഹൃത്തുക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും.
മൂലം: വാക്‌സാമര്‍ത്ഥ്യത്താലും മാധുര്യമുള്ള സംസാരത്താലും അന്യരെ വശീകരിക്കും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെടും.
പൂരാടം: സഹോദര ഐക്യം ഉണ്ടാകും. വസ്തുക്കളും വാഹനങ്ങളും വാങ്ങും. അന്യര്‍ക്കായി ത്യാഗ മനസ്‌കതയോടുകൂടി പ്രവര്‍ത്തിക്കും.
ഉത്രാടം: ബന്ധുക്കളുമായി നിലവിലുണ്ടായുന്ന അഭിപ്രായവ്യത്യാസം മാറും. പ്രതീക്ഷിച്ചതിനേക്കാളും നേട്ടമുണ്ടാകും. കര്‍മ്മസംബന്ധമായി ഉയര്‍യും ബഹുമാനവും പ്രശസ്തിയും ഉണ്ടാകും.
തിരുവോണം: ദാമ്പത്യബന്ധത്തില്‍ യോജിച്ച തീരുമാനങ്ങളെടുക്കുന്നത് കുടുംബത്തില്‍ ഐശ്വര്യമുണ്ടാക്കും. വാഹനം, സ്വര്‍ണാഭരണങ്ങള്‍ എന്നിവ വാങ്ങും.
അവിട്ടം: സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉന്നതസ്ഥാന പ്രാപ്തിയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. വിദേശത്ത് ജോലിക്കായി പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസങ്ങള്‍ ഉണ്ടാകും.
ചതയം: ജീവിതത്തില്‍ പല രീതിയിലും ഉയര്‍ച്ചയുണ്ടാകും. ബുദ്ധിപരമായി പ്രവർത്തിച്ച് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യും. സന്താനങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പലവിധ നന്മകളുണ്ടാവും.
പൂരുരുട്ടാതി: ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് കേസുകളും നികുതി വകുപ്പുകളില്‍ നിന്ന് ഉപദ്രവവും ഉണ്ടാകും. മാനസികവും ശാരീരികവുമായ വിഷമതകള്‍ ഉണ്ടാകും.
ഉത്തൃട്ടാതി: വിലപിടിപ്പുള്ള ആഭരണങ്ങളോ യന്ത്ര സാമഗ്രികൾ കളവു പോകുകയോ നഷ്ടപ്പെടുകയോ ചെയ്യും.
രേവതി: ഭൂമിസംബന്ധമായ ക്രയവിക്രയങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ധന നഷ്ടത്തിനു സാദ്ധ്യത. സംസാരം മുഖേന ശത്രുക്കള്‍ കൂടും. കള്ള കേസുകളില്‍ പെടാന്‍ സാദ്ധ്യതയുണ്ട്.
Government employees may experience transfers and promotions. Those in business and industry may make planned changes in their work.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |