SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.43 PM IST

ഈ നാളുകാർ ഇനി ഒന്നുകൊണ്ടും വിഷമിക്കേണ്ട; നാളെ വളരെ നല്ല സമയം, ആഗ്രഹങ്ങള്‍ സഫലമാകും

astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 ജനുവരി 19 - മകരം 5 തിങ്കളാഴ്ച ( 12 നാഴിക 32 വിനാഴിക വരെ ഉത്രാടം ശേഷം തിരുവോണം നക്ഷത്രം) ( രാഹുകാലം 7.30 മണി മുതൽ 9 മണി വരെ )


അശ്വതി: പുതിയതൊഴില്‍ ലഭിക്കുവാനും ശമ്പള വര്‍ദ്ധനവിനും യോഗം, ശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കും.

ഭരണി: സുഹൃത്തുക്കളെ കണ്ടു മുട്ടും, ദാക്ഷിണ്യപ്രകൃതം, വേഷ ഭൂഷണാദികളില്‍ താല്‍പ്പര്യം. സന്താനഗുണം.

കാർത്തിക: സുഖക്കുറവ്, ലോണുകളും മറ്റും പ്രതികൂലമായേക്കാം, യാത്രയിൽ നേട്ടം, ആഡംബര വസ്തുക്കള്ക്കായി പണം ചെലവഴിക്കും.

രോഹിണി: ആത്മവിശ്വാസം നഷ്ടപെടുത്തുന്ന സംഗതികള്‍ സംജാതമാകും. ഗാംഭീരം പ്രകടിപ്പിക്കും, ഇന്‍റെര്‍വ്യുകളില്‍ വിജയം.

മകയിരം: ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകൾ രൂക്ഷമാകും, ബുദ്ധിയില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ധനനഷ്ടം, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും.

തിരുവാതിര: കര്‍ക്കശമായ തീരുമാനങ്ങള്‍ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവാകും.

പുണർതം: ശാരീരിക ദുരിതങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം, രഹസ്യ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടു നില്‍ക്കണം, ഇഷ്ട ജനങ്ങള്‍ ശത്രുക്കളെപ്പോലെ പെരുമാറും.

പൂയം: ഇഷ്ട ജനം വഴി നേട്ടമുണ്ടാകും, ഭാഗ്യ പരീക്ഷണത്തില്‍ വിജയം, പഠനത്തില്‍ വിജയം, കുടുംബസ്വത്ത് ലഭിക്കും.

ആയില്യം: മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കും, ചിട്ടി, വായ്പ്പാ എന്നിവ ലഭിക്കും, മാദ്ധ്യമങ്ങളില്‍ ശോഭിക്കും

മകം: സ്ത്രീകള്‍ മൂലം ഗുണാനുഭവങ്ങള്‍, പൊതുരംഗത്ത്‌ നേട്ടം, തൊഴില്‍പരമായും ധനപരമായും ഉണ്ടായിരുന്ന ദോഷം മാറും. പുണ്യ ദേവാലയങ്ങള്‍ സന്ദര്‍ശിക്കും.

പൂരം: സംഗതികള്‍ അനായാസം കൈവന്നുചേരും, കുടുംബത്തിലുണ്ടായിരുന്ന അസ്വസ്ഥതകള്‍ക്ക് ശമനം, അദ്ധ്യാപകർക്ക് അനുകൂലസമയം.

ഉത്രം: പുതിയ ചങ്ങാത്തങ്ങള്‍ ഉടലെടുക്കും, സ്ത്രീകള്‍ക്ക് ആഭരണ, വസ്ത്രാദിലാഭം. ഇഷ്ടഭക്ഷണലബ്ധി, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

അത്തം: കര്‍മ്മരംഗം ഉഷാറാകും, ബന്ധു ബലം വര്‍ദ്ധിക്കും, മാറ്റങ്ങൾ അനുകൂലമായതില്‍ സന്തോഷിക്കും, സര്‍ക്കാരില്‍ നിന്നും അനുകൂലമായി മറുപടി ലഭിക്കും.

ചിത്തിര: ശത്രുജയം, പ്രണയ കാര്യങ്ങിളില്‍ സന്തോഷം, ധന നേട്ടം, ദാമ്പത്യസുഖം, ആഗ്രഹങ്ങള്‍ സഫലമാകും.

ചോതി: സ്ത്രീകള്‍ മൂലം ചിലര്‍ക്ക് പ്രയാസങ്ങള്‍വന്നേക്കാം, മനസ്സിലുദേശിച്ച സംഗതികള്‍ നേടിയെടുക്കാന്‍ എന്ത്മാര്‍ഗ്ഗവും സ്വീകരിക്കും.

വിശാഖം: ആരോഗ്യപരമായി കരുതല്‍ വേണം, ധനനഷ്ടം വരാം, നിയമപരമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം, തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കും.

അനിഴം: കേസ് രമ്യതയിലാകും, ശത്രുക്കളുടെയും, അസൂയാലുക്കളുടെയും ശല്യം വര്‍ദ്ധിക്കും, കുടുംബ കലഹം ഉണ്ടാകാതെ നോക്കണം, പങ്കാളിക്ക് തൊഴില്‍ പരാജയം.

തൃക്കേട്ട: യുവാക്കള്‍ ജോലികാര്യങ്ങളില്‍ തട്ടിപ്പിനിടയാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ കരുതലോടെ മുന്നേറണം, പണം കടം കൊടുക്കരുത്, മേലുദ്യോഗസ്ഥന്മാരുടെ നീരസം സംബാദിക്കും.

മൂലം: ആയുധം, രാസപദാര്‍ത്ഥങ്ങള്‍ എന്നിവയിലൂടെ അപകടം വരാന്‍ സാദ്ധ്യത, പൊതുവേദികളില്‍ പ്രത്യക്ഷപെടുമ്പോള്‍ അപമാനിതനാവാന്‍ ഇടയുള്ളതിനാല്‍ സൂക്ഷിക്കണം.

പൂരാടം: പുരുഷമായി സംസാരിക്കും, സ്ത്രീകള്‍ മൂലം സന്തോഷവും സമാധാനവും നഷ്ടപ്പെടും. മാതാപിതാക്കള്‍ക്ക് വേണ്ടി ത്യാഗം ചെയ്യേണ്ടി വരും, ജാമ്യം നില്‍ക്കരുത്.

ഉത്രാടം: ശത്രുതാ മനോഭാവത്തിലായിരുന്ന വ്യക്തികള്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സാധിക്കുന്നതിനു വേണ്ടി ചങ്ങാത്തം കൂടും. സംഘടന പ്രവര്‍ത്തനങ്ങളില്‍ വളരെ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കണം.

തിരുവോണം: പങ്കാളിയുമായി ചേര്‍ന്ന് ജീവിക്കാനനുവദിക്കാത്ത അവസ്ഥക്ക് മാറ്റം വരും,പുതിയ കര്‍മ്മ മേഖല തുടങ്ങുകയും വലിയ സ്ഥാപനമായി മാറുകയും ചെയ്യും, വിദേശ യാത്ര തരപ്പെടും.

അവിട്ടം: ഉന്നത വ്യക്തികളുടെ സഹായത്താല്‍ വിജയം നേടും,രാഷട്രീയക്കാര്‍ക്ക് അവരുടെ പ്രവൃത്തി വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം, പൂര്‍വ്വീക സ്വത്ത് ലഭിക്കും.

ചതയം: കുടുംബത്തില്‍ മംഗള കര്‍മം നടക്കും, യശസ്സ്, കര്‍മ്മ പുഷ്ടി എന്നിവ ഉണ്ടാകും. ആരാധനാലയങ്ങളില്‍ ധാരാളം സമയം ചിലവഴിക്കും.

പൂരുരുട്ടാതി: ഉത്തമ വിവാഹം നടക്കാം, വ്യവഹാര വിജയം, വിശിഷ്ട ഭോജന സൗഖ്യം, കര്‍മ്മ രംഗത്ത് സല്‍പേര് നിലനിര്‍ത്താന്‍ കഴിയും.

ഉത്തൃട്ടാതി: രോഗാവസ്ഥയില്‍ നിന്നും പുതിയ ചികിത്സാ രീതിവഴി മോചനം ലഭിക്കും, ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒന്നിച്ചു താമസിക്കാന്‍ സാദ്ധ്യത കൂടുതലാണ്.

രേവതി: മതപരമായ കാര്യത്തില്‍ താത്പര്യം വര്‍ദ്ധിക്കും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTROLOGY, YOURSTOMORROW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY