SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.38 PM IST

നാളെ ഈ നാളുകാർക്ക് സ്ത്രീകള്‍ മൂലം സുഖവും സമാധാനവും ഉണ്ടാകും; അപ്രതീക്ഷിത ധനനേട്ടം

astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 ഫെബ്രുവരി 9 - മകരം 26 തിങ്കളാഴ്ച. ( ദിനം പൂർണ്ണമായും വിശാഖം നക്ഷത്രം ) [ അഷ്ടമി തിഥി ദിനം പൂർണ്ണമായി ]

( രാഹുകാലം 7.30 മണി മുതൽ 9 മണി വരെ )


അശ്വതി: മതപരമായ കാര്യങ്ങളില്‍ അമിത താല്‍പര്യം കാണിക്കും, നീതിക്കും നിയമത്തിനും അനുസരിച്ച് മാത്രം പ്രവര്‍ദ്ധിക്കും.

ഭരണി: ദാമ്പത്യ ജീവിതം സമാധാന പൂര്‍ണ്ണമാകും, ലോണുകള്‍ എളുപ്പത്തില്‍ കിട്ടും.

കാര്‍ത്തിക: വിദേശവാസം ഗുണംചെയ്യും, അകലെനിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും, കുടുംബസുഖം.

രോഹിണി: അധികാര പ്രാപ്തി, പങ്കാളിയുടെ സഹകരണം, വ്യാപാര കാര്യങ്ങളില്‍ അഭിവൃദ്ധി, പ്രണയത്തില്‍ പുരോഗതി.

മകയിരം: ധന സമ്പാദനത്തിന് മികവ് കാണിക്കും, സുന്ദരികളായ സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും.

തിരുവാതിര: അകന്നുകഴിഞ്ഞവര്‍ അടുത്ത് വരും, ശുഭാപ്തി വിശ്വാസം, മനസുഖം.

പുണര്‍തം:‍ കുടുംബത്തില് ഐശ്വര്യം, ധനാഭിവൃദ്ധിയുടെ സമയം, വിനോദ യാത്രകള്‍ നടത്തും.

പൂയം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ലളിത കലകളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കും.

ആയില്യം: ശുഭ വാര്‍ത്തകള്‍ ശ്രവിക്കും, ദാമ്പത്യത്തില്‍ പുത്തനുണര്‍വ് അനുഭവപ്പെടും, കാര്യങ്ങള്‍ അനുകൂലമാകും.

മകം: വിഷയാസക്തി കാരണം ധനനഷ്ടം, ദാമ്പത്യ സുഖക്കുറവ്, ധനപരമായി അനിശ്ചിതത്വം.

പൂരം: ശത്രു ഭീതിയും പരാജയം, പലരംഗത്ത് നിന്നും പ്രയാസങ്ങള്‍, വിവാഹാലോചനകള്‍ മുടങ്ങും, ക്ഷമക്കുറവ്.

ഉത്രം: ചില ക്ലേശങ്ങള്‍ വന്ന് ഭവിക്കാം, ശത്രുക്കള്‍ കൂടുതല്‍ ശക്തരാകും, സന്മാര്‍ഗ്ഗത്തില്‍ നിന്നും വ്യതിചലിക്കാന്‍ പ്രേരണ ഉണ്ടാകും.

അത്തം:‍ ശ്രദ്ധാപൂർവം ജോലി നിര്‍വ്വഹിക്കും, ഉദ്യോഗത്തില്‍ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവര്‍ത്തികള്‍ വിജയത്തിലെത്തും.

ചിത്തിര: രോഗശാന്തി, ഇഷ്ട ഭക്ഷണ ലഭ്യത,സംസ്കാര സമ്പന്നമായി പെരുമാറും, അംഗീകാരം.

ചോതി: ഭൂമി, വാഹനം എന്നിവയുടെ ക്രയവിക്രയം നടക്കും, സ്ത്രീകള്‍ മൂലം സുഖവും സമാധാനവും, ആഗ്രഹസാഫല്ല്യം.

വിശാഖം: അധികാരികളുടെ പ്രോത്സാഹനവും മറ്റും ലഭിക്കും, ഗുണാനുഭവങ്ങള്‍, ധനാഗമാത്തിനു അനുകൂലമായ സാഹചര്യം.

അനിഴം: വിജയത്തിനായി വളരെയേറെ ശ്രമം ആവശ്യമായി വരും, അധിക ചെലവും ബുദ്ധിമുട്ടും.

കേട്ട: സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിര്‍വാദങ്ങള്‍ ലഭിക്കും, എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും.

മൂലം: സന്താനസുഖം, നഷ്ടപെട്ടെന്നു കരുതിയ രേഖകള്‍ തിരികെ ലഭിക്കും,

പൂരാടം: ശത്രുക്കളെ ജയിക്കും, നിര്‍ബന്ധബുദ്ധി കാണിക്കും, ദീനാനുകമ്പ കാണിക്കും, ദാമ്പത്യത്തില്‍ സംതൃപ്തിയും സമാധാനവും.

ഉത്രാടം: കലഹം ഒഴിഞ്ഞ് പോകും, അപ്രതീക്ഷിതമായി ധനനേട്ടം, മുടങ്ങിക്കിടന്ന ബിസിനസ് പുനരാരംഭിക്കാവുന്ന സമയം.

തിരുവോണം:‍ വിദേശബന്ധങ്ങള് ഗുണകരം, കല, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നേട്ടം, ശത്രുക്കളുടെ ഉപദ്രവം കുറയും.

അവിട്ടം: ഭാഗ്യ സാഹചര്യങ്ങള്‍ തനിയെ വന്നു ചേരും, സൂക്ഷ്മദൃഷ്ടി, സ്ത്രീ ഗുണം, ആഗ്രഹ സാഫല്ല്യം, സംതൃപ്തി.

ചതയം:‍ തൊഴില് രംഗത്ത് വലിയ നേട്ടങ്ങള്‍ക്ക് സാദ്ധ്യത, വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം.

പൂരുരുട്ടാതി:‍ മുതിര്ന്നവരുടെ ഉപദേശം തേടി വേണം എന്തും ചെയ്യാന്‍,‍ ബന്ധുക്കള് ശത്രുക്കളാകും, എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം.

ഉത്തൃട്ടാതി: കുടുംബത്തിൽ അസ്വസ്ഥതകള്‍ പടരാതിരിക്കാന്‍ ശ്രദ്ധിക്കണം, പ്രേമകാര്യങ്ങളില്‍ സമാധാനക്കുറവ്.

രേവതി: ഉന്നത സ്ഥാന ലഭ്യത, ചെലവു വര്‍ദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTROLOGY, YOURS TOMORROW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY