
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2026 ജൂൺ 11 - 1201 ഇടവം 28 വ്യാഴാഴ്ച. ( 5 നാഴിക 25 വിനാഴിക വരെ രേവതി നക്ഷത്രം ശേഷം അശ്വതി നക്ഷത്രം ) [ ഏകാദശി തിഥി 41 നാഴിക 15 വിനാഴിക വരെ ] ( രാഹുകാലം 1.30 മണി മുതൽ 3 മണി വരെ )
അശ്വതി: ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ സാധിക്കും. മനസിസ്സിന് ശാന്തിയും സമാധാനവും അനുഭവപ്പെടും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് സ്ഥലംമാറ്റവും സ്ഥാന ലബ്ധിയുമുണ്ടാകും. വ്യാപാര വ്യവസായ രംഗങ്ങളില്‍ ആസൂത്രിതമായി ജോലി മാറ്റങ്ങള്‍ വരുത്തും.
ഭരണി: ബിസിനസിലും ഔദ്യോഗിക രംഗത്തും നല്ല മാറ്റങ്ങൾ പ്രതീക്ഷിക്കാം. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. വാക് സാമര്‍ത്ഥ്യത്താലും സത്യസന്ധതയാലും ജനപ്രീതിയും പ്രശംസയുമുണ്ടാകും. ആരോഗ്യ കാര്യത്തിൽ കൂടുതല്‍ ശ്രദ്ധിക്കുക.
കാര്‍ത്തിക: കാര്യവിജയവും തൊഴിൽരംഗത്ത് പുരോഗതിയും ഉണ്ടാകും. മനസിന് സന്തോഷം തരുന്ന വാർത്തകൾ കേൾക്കാൻ സാധിക്കും, ക്ഷേത്രദര്‍ശനം, തീര്‍ത്ഥാടനം എന്നിവ നടത്തും, ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കള്‍ വന്നുചേരും.
രോഹിണി: കുടുംബത്തിൽ സമാധാനവും സന്തോഷവും അനുഭവപ്പെടും. പുതിയ കാര്യങ്ങൾ തുടങ്ങാൻ അനുകൂലമായ സമയം,
സത്യസന്ധമായും നേര്‍വഴിയോടെയും പ്രവര്‍ത്തിക്കും. ബിസിനസുകാര്‍ക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. ആത്മാര്‍ത്ഥതയുള്ള ജോലിക്കാരെ ലഭിക്കും.
മകയിരം: സാമ്പത്തിക നേട്ടങ്ങളും സന്തോഷകരമായ അനുഭവങ്ങളും പ്രതീക്ഷിക്കാം. പരിചയ സമ്പന്നനായ ഒരാളുടെ ഉപദേശവും അനുഗ്രഹവും ലഭിക്കും, ആത്മവിശ്വാസത്തോടെ മുന്‍പോട്ട് പോകുവാന്‍ സാധിക്കും. സഹോദര സ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.
തിരുവാതിര: വിദേശത്ത് ബിസിനസ് ചെയ്യുന്നവർക്ക് ശുഭവാർത്തകൾ ലഭിക്കാൻ സാദ്ധ്യതയുണ്ട്. രാത്രിയിൽ ഒരു ശുഭപരിപാടിയിൽ പങ്കെടുക്കാനും സാദ്ധ്യതയുണ്ട്. ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തും. കര്‍മ്മ മേഖലയില്‍ അംഗീകാരവും പുരസ്‌കാരവും ലഭിക്കും.
പുണര്‍തം: ശരീരത്തിന് ചെറിയ പരിക്കുകൾ പറ്റാനും മനഃപ്രയാസങ്ങൾ അനുഭവപ്പെടാനും ഇടയുണ്ട്. സഹപ്രവര്‍ത്തകരോട് കര്‍ക്കശമായി ഇടപെടും. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും.
പൂയം: സാമ്പത്തിക ഇടപാടുകൾ, തർക്കങ്ങൾ, അപകടസാദ്ധ്യതയുള്ള കാര്യങ്ങൾ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്.
ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ധാരാളം മത്സരങ്ങള്‍ നേരിടേണ്ടിവരും. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നത് പ്രശ്‌നങ്ങള്‍ക്കിടയാക്കും.
ആയില്യം: കുടുംബത്തിൽ ചില തർക്കങ്ങൾ ഉണ്ടാകാം, എന്നാൽ നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുകയും സംസാരത്തിൽ സൗമ്യത പാലിക്കുകയും വേണം, ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്. കോപം മൂലം ബന്ധുക്കള്‍ അകലും. സാമ്പത്തിക പിരിമുറുക്കം ഉണ്ടാകും.
മകം: ബന്ധുക്കൾക്ക് പണം കടം കൊടുക്കുകയാണെങ്കിൽ ശ്രദ്ധയോടെ ചെയ്യുക, ജോലിസ്ഥലത്ത് ആരെങ്കിലും തെറ്റായ ആരോപണങ്ങൾ ഉന്നയിക്കാൻ സാദ്ധ്യതയുണ്ട്, അതിനാൽ ശ്രദ്ധിക്കുക. പഠനത്തില്‍ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ പരാജയങ്ങളുണ്ടാകും.
പൂരം: രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ സംഘർഷം നിലനിൽക്കും. നിലവിലുള്ള കടബാദ്ധ്യതകള വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം, മാനസിക ക്ലേശങ്ങളും കുടുംബ ജനങ്ങളില്‍ നിന്ന് ദുഃഖവും അനുഭവമാകും. ബന്ധുക്കളുമായും സഹോദരങ്ങളുമായും സ്വരചേര്‍ച്ച കുറവ് ഉണ്ടാകും.
ഉത്രം: ധനം നിക്ഷേപം നടത്താൻ തീരുമാനിക്കുകയാണെങ്കിൽ ശ്രദ്ധയോടെ ചെയ്യുക, അല്ലെങ്കിൽ ഭാവിയിൽ അപകടം നേരിടേണ്ടി വരും.
കാര്യങ്ങള്‍ ബുദ്ധിപരമായി നീക്കിയില്ലെങ്കില്‍ കുഴപ്പങ്ങളില്‍ ചെന്നുചാടും. അകാരണമായി കലഹിക്കാനുള്ള വാസനയുണ്ടാകും.
അത്തം: സെയിൽസ് രംഗത്തുള്ളവർ വിജയം നേടാൻ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരും. ചില പുതിയ കരാറുകൾ ഉണ്ടാകാം.
മേലുദ്യോഗസ്ഥരുടെ അഭിനന്ദനവും അംഗീകാരവും ലഭിക്കും. സുഹൃത്തുക്കള്‍ക്കായി ധാരാളം പണം ചെലവഴിക്കും.
ചിത്തിര: കുടുംബത്തിൽ സ്വത്തുമായി ബന്ധപ്പെട്ട് ചില സംഘർഷങ്ങൾ ഉണ്ടാകാം. ദാമ്പത്യ ജീവിതത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുക്കുകയും സ്വസ്ഥത ഇല്ലാതാവുകയും ചെയ്യാം. അപവാദങ്ങളും ആരോപണങ്ങളും കേള്‍ക്കേണ്ടിവരും.
ചോതി: ശുഭവാർത്ത കേൾക്കാൻ സാദ്ധ്യതയുണ്ട്. സ്വാധീനവും പ്രശസ്തിയും വർദ്ധിക്കും. മുന്‍കാലങ്ങളില്‍ നടത്തിയിരുന്ന നിക്ഷേപങ്ങളില്‍നിന്നും നേട്ടം ലഭിക്കും. വസ്തുക്കള്‍ വാങ്ങുന്നതിനും അഡ്വാന്‍സ് നല്‍കുന്നതിനും നല്ല സമയം. മതപരമായ കാര്യങ്ങളിൽ താല്പര്യം വർദ്ധിക്കും.
വിശാഖം: വിദ്യാർത്ഥികൾക്ക് പഠനത്തിലെ തടസങ്ങൾ നീക്കാൻ അദ്ധ്യാപകരുടെ സഹായം ലഭിക്കും. രാഷ്ട്രീയ രംഗങ്ങളിൽ പുരോഗതിക്ക് സാദ്ധ്യതയുണ്ട്. വാഹന സംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും. നൂതനജഗൃഹം വാങ്ങുകയും ആഗ്രഹമനുസരിച്ച് മോടി പിടിക്കുകയും ചെയ്യും.
അനിഴം: പ്രതീക്ഷിക്കാത്ത ചില തടസങ്ങൾ വഴിയിൽ നേരിടാം. എങ്കിലും കഠിനാധ്വാനം കൊണ്ട് ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. കുടുംബാംഗങ്ങളുടെ തൃപ്തിക്കനുസരിച്ച് തൊഴില്‍ ക്രമീകരിക്കേണ്ടിവരും. ബിസിനസ് ആരംഭിക്കുന്നവര്‍ ഓഫീസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും.
കേട്ട: ധനപരമായ കാര്യങ്ങളിൽ നേട്ടമുണ്ടാകും. എങ്കിലും ആരോഗ്യകാര്യത്തിൽ ചെറിയ തോതിലുള്ള ശ്രദ്ധ ആവശ്യമാണ്.
അവിചാരിത തടസങ്ങള്‍ പലതും അനുഭവപ്പെടുന്നതാണ്. സുഹൃത്തുക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും.
മൂലം: കുടുംബപരമായ കാര്യങ്ങൾ നിറവേറ്റുന്നതിൽ ശ്രദ്ധ കൂടും. ചില പുതിയ ആളുകളുമായി ബന്ധം സ്ഥാപിക്കപ്പെടും അതിനാൽ ദൂരവ്യാപകമായ നേട്ടങ്ങൾ നൽകിയേക്കാം. വാക് സാമര്‍ത്ഥ്യത്താലും മാധുര്യമുള്ള സംസാരത്താലും അന്യരെ വശീകരിക്കും.
പൂരാടം: സമൂഹത്തിൽ ബഹുമാനം ലഭിക്കും. രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ പുതിയ ബന്ധങ്ങൾ സ്ഥാപിക്കപ്പെടും, ജനസമ്മതി വർദ്ധിപ്പിക്കും. സഹോദര ഐക്യം ഉണ്ടാകും. വസ്തുക്കളും വാഹനങ്ങളും വാങ്ങും. അന്യര്‍ക്കായി ത്യാഗ മനഃസ്‌കതയോടു കൂടി പ്രവര്‍ത്തിക്കും.
ഉത്രാടം: കല, സാഹിത്യ രംഗങ്ങളിൽ ബഹുമാനം വർദ്ധിക്കും. ജോലിസ്ഥലത്ത് മുതിർന്നവരുടെ സഹായത്തോടെ ബിസിനസിൽ പുരോഗതിയുണ്ടാകും. ബന്ധുക്കളുമായി നിലവിലുണ്ടായുന്ന അഭിപ്രായവ്യത്യാസം മാറും. പ്രതീക്ഷിച്ചതിനേക്കാളും നേട്ടമുണ്ടാകും.
തിരുവോണം: പ്രവർത്തന മികവ് കൊണ്ട് മറ്റുള്ളവരെ ആകർഷിക്കും. ജോലിയിലോ ബിസിനസ്സിലോ ഉള്ള പുരോഗതി സന്തോഷം നൽകും.
കര്‍മ്മസംബന്ധമായി ഉയര്‍യും ബഹുമാനവും പ്രശസ്തിയും ഉണ്ടാകും. ദാമ്പത്യ ബന്ധത്തില്‍ യോജിച്ച തീരുമാനങ്ങളെടുക്കുന്നത് കുടുംബത്തില്‍ ഐശ്വര്യമുണ്ടാക്കും. വാഹനം, സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവ വാങ്ങും.
അവിട്ടം: കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് അല്പം ആശങ്കയുണ്ടാകാം.സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉന്നതസ്ഥാന പ്രാപ്തിയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. ബന്ധുക്കളിൽ നിന്നും ബഹുമാനം ലഭിക്കാൻ സാദ്ധ്യതയുണ്ട്, വിദേശത്ത് ജോലിക്കായി പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസങ്ങള്‍ ഉണ്ടാകും.
ചതയം: വിദ്യാർത്ഥികൾക്ക് സമയം നല്ലതാണ്. വിദ്യാഭ്യാസ രംഗത്ത് പ്രത്യേക പുരോഗതിയുണ്ടാകും, ജീവിതത്തില്‍ പല രീതിയിലും ഉയര്‍ച്ചയുണ്ടാകും. ബുദ്ധിപരമായി പ്രവൃത്തിച്ച് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യും. സന്താനങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പലവിധ നന്മകളുണ്ടാവും.
പൂരുരുട്ടാതി: കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെടും. ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് കേസുകളും നികുതി വകുപ്പുകളില്‍ നിന്ന് ഉപദ്രവവും ഉണ്ടാകും. മാനസികവും ശാരീരികവുമായ വിഷമതകള്‍ ഉണ്ടാകും.
ഉത്തൃട്ടാതി: ജോലിസ്ഥലത്ത് ചില സംഘർഷങ്ങൾ ഉണ്ടാകാം, എന്നാൽ അത് ജോലിയെ ബാധിക്കാൻ അനുവദിക്കരുത്.
സഹപ്രവർത്തകരോട് ശ്രദ്ധയോടെ സംസാരിക്കുക, വിലപിടിപ്പുള്ള ആഭരണങ്ങളോ യന്ത്ര സാമഗ്രഹികളോ കളവു പോകുകയോ നഷ്ടപ്പെടുകയോ ചെയ്യും.
രേവതി: കുടുംബ ജീവിതത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടാകാം, അതിനാൽ ക്ഷമയോടെ പെരുമാറുക. ഭൂമിസംബന്ധമായ ക്രയ വിക്രയങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ധന നഷ്ടത്തിനു സാദ്ധ്യത. സംസാരം മുഖേന ശത്രുക്കള്‍ കൂടും. കള്ളകേസുകളില്‍പെടാന്‍ സാദ്ധ്യതയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |