SignIn
Kerala Kaumudi Online
Tuesday, 21 July 2026 9.41 AM IST

ഈ നക്ഷത്രക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും,​ സാമ്പത്തിക പ്രശ്നങ്ങൾ മാറാൻ പുതിയ മാർഗം കണ്ടെത്തും

career

റാംസാഗർ തമ്പുരാൻ , ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ മെയിൽ:
samkhiyarathnam@gmail.com. 2026 ജൂലായ് 21 കർക്കടകം 5,​ ചൊവ്വാഴ്ച. രാമായണമാസം ദിനം 5 .


( 36 നാഴിക 23 വിനാഴിക വരെ ചിത്തിര നക്ഷത്രം ശേഷം ചോതി നക്ഷത്രം ) [ അഷ്ടമി തിഥി 57 നാഴിക 32 വിനാഴിക വരെ ] ( രാഹുകാലം 3 മണി മുതൽ 4.30 മണി വരെ )

അശ്വതി: വാശിയോടെ മറ്റുള്ളവരെ മറികടക്കാനുള്ള ദുരാഗ്രഹം വർദ്ധിച്ചേക്കാം. അനാവശ്യമായി കലഹങ്ങൾ ഉണ്ടാകും . ആയതിനാൽ ശ്രദ്ധയോടെ സംസാരിക്കുക. തെറ്റുകൾ ആവർത്തിക്കുന്നത് ഒഴിവാക്കുക. കഷ്ടപ്പാടുകൾ, സഹോദര സ്ഥാനീയരുമായി കലഹത്തിനു സാദ്ധ്യത, കോടതികാര്യങ്ങൾ നീണ്ടു പോകും.

ഭരണി: സുഹൃത്തുക്കളുമായും പരിചയക്കാരുമായും കൂടുതൽ സമയം ചെലവഴിക്കും. നിദ്രാസുഖം, ഉദ്യോഗ തലത്തിൽ ശോഭിക്കും, എതിർപ്പുകളെ അതിജീവിക്കും. വരുമാനത്തിന്റെ പുതിയ സ്രോതസുകൾ കണ്ടെത്തുന്നത് സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കും.

കാർത്തിക: കഠിനാധ്വാനവും ബുദ്ധിശക്തിയും ഉപയോഗിച്ച് ജീവിതം സുഖകരമാക്കാൻ സാധിക്കും,
ജീവിതം സുഖകരമായിരിക്കും, കൗതുക വസ്തുക്കൾ കൈവശം വന്നുചേരും, അഭിമാനകരമായ സംഗതികൾ ഉണ്ടാകും.

രോഹിണി: ഇഷ്ടമുള്ള ജോലികൾ ചെയ്യാൻ ഉത്സുകരായിരിക്കും. നന്മയും സത്യസന്ധതയും ഉണ്ടായിരിക്കും, ധനത്തിന്റെ കാര്യത്തിൽ ബുദ്ധിമുട്ടില്ല. കലാസാഹിത്യ രംഗത്തുള്ളവർക്ക് പുതിയ അവസരം.

മകയിരം: ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. വസ്തുക്കളുടെ എഴുത്തുകുത്തുകൾ നടക്കാം, ഇഷ്ടഭക്ഷണലഭ്യത, ദാമ്പത്യ സുഖം, സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ നല്ല യാത്രകൾ ഉണ്ടാകും.

തിരുവാതിര : ജോലിസ്ഥലത്ത് സ്വന്തം പ്രവർത്തനം പ്രശംസിക്കപ്പെടും. ഒരുകാര്യത്തിനും മടി വിചാരിക്കരുത്, ശത്രുജയം, സന്താനസുഖം, ആരോഗ്യപരമായി നല്ല ദിവസം , സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കും.

പുണർതം : മൊത്തക്കച്ചവടക്കാർക്ക് ദിവസം നല്ലതാണ്. ഭരണകൂടത്തിന്റെ സഹായം ലഭിക്കും. ദാമ്പത്യ സുഖം, സ്ത്രീകൾ വഴി നേട്ടം, എല്ലാവരോടും നീതി പുലർത്തും, നല്ല ആരോഗ്യം ഉണ്ടാകും, വിദ്യാവിജയം.

പൂയം: വരുമാനം വർദ്ധിച്ചേക്കും, എവിടെ നിന്നെങ്കിലും അപ്രതീക്ഷിതമായി ധനലാഭമോ സമ്മാനമോ ലഭിക്കും. ഇഷ്ട ഭക്ഷണം ആസ്വദിക്കുവാൻ ഇട വരും, അന്യദേശത്ത് നിന്നും ജോലി അറിയിപ്പുകൾ കിട്ടും, ഭാഗ്യം അനുകൂലമായി നിൽക്കുന്നു.

ആയില്യം: കുടുംബത്തിലെ ചെലവിന്റെ കാര്യത്തിൽ നിയന്ത്രണം വരുത്തേണ്ടി വരും. പൊതു ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, വിദേശവാസം ഗുണം ചെയ്യും, സുഹൃത്തുക്കളെ കൊണ്ട് സഹായം, സ്ത്രീകളിൽ അതിയായ താല്പര്യം കാണിക്കും, ക്ഷമയില്ലായ്മ.

മകം: നന്നായി സംസാരിക്കാനുള്ള കഴിവുള്ളതിനാൽ ഏത് മേഖലയിലും വിജയത്തിന്റെ ഉന്നതിയിലെത്താൻ സഹായിക്കും. ശരീരത്തിൽ ഊർജസ്വലതയും കാണാം. മനോഹരമായ വസ്തുക്കൾ സമ്മാനമായി ലഭിക്കും, വിവിധ മേഖലകളിൽ നിന്നും പണം വരും.

പൂരം: പുതിയ വീട് നിർമ്മിക്കാനോ വാങ്ങാനോ ഉള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാം. ആവേശത്തോടെ ബിസിനസ് പദ്ധതികൾ പൂർത്തിയാക്കും. അഭിമാനകരമായ സംഗതികൾ സംഭവിക്കും, എല്ലാവരെയും ആകർഷിക്കും ,മറ്റുള്ളവരെ സഹായിക്കും.

ഉത്രം: സ്വത്തുമായി ബന്ധപ്പെട്ട ഏത് വിവരവും രഹസ്യമായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്, വരവിനേക്കാൾ ചെലവ് അധികരിച്ച് നിൽക്കും, വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും, മറ്റുള്ളവരുടെ വാഗ്ദാനങ്ങളിൽ പൂർണ വിശ്വാസം അർപ്പിക്കരുത്.

അത്തം: തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ശ്രമിക്കുക. ജോലിയുമായി ബന്ധപ്പെട്ട് അനാവശ്യമായ കാര്യങ്ങൾ ചെയ്യരുത്, ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത, ദൂരയാത്രാക്ലേശം, ബന്ധുക്കളിൽ നിന്നുമുള്ള എതിർപ്പുകൾ.

ചിത്തിര: പലതരം വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധിക്കണം. പങ്കാളിയെ തൊഴിൽ സംബന്ധമായി പിരിഞ്ഞിരിക്കേണ്ടി വരും, സാമ്പത്തീക ഞെരുക്കം അനുഭവത്തിൽ വരും.

ചോതി: കഠിനാധ്വാനം നിറഞ്ഞ ദിവസമായിരിക്കും. സ്ത്രീകൾക്ക് വീട്ടുജോലികളിൽ ദിവസം ചെലവഴിക്കേണ്ടി വരും. ആത്മ നിയന്ത്രണം പാലിക്കുന്നതിനാൽ ആപത്തുകളിൽ നിന്നും രക്ഷ, എല്ലാ രംഗത്തും അഭിവൃദ്ധി, ജീവിതത്തിൽ പുരോഗതി.

വിശാഖം: ബിസിനസിൽ വളർച്ചയുണ്ടാകും, ആരോഗ്യം പൊതുവെ നല്ലതായിരിക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും, യാത്രാഗുണം, ജോലി സ്ഥിരമാകും, മംഗള കർമ്മങ്ങൾക്ക് സാക്ഷിയാകും, വിദ്യാപരമായ മുന്നേറ്റം.

അനിഴം: ലോഹ ബിസിനസ് ചെയ്യുന്നവർക്ക് സമയം നല്ലതാണ്. സാമ്പത്തികമായി ബന്ധുക്കളിൽ നിന്ന് സഹായം ലഭിക്കും. ഉല്ലാസയാത്ര നടത്തും, നിലനിന്നിരുന്ന സ്ഥാനമാനങ്ങളും അധികാരവും ഒന്നുകൂടെ കൂടുതലാകും, ദമ്പതികൾ തമ്മിലുള്ള കലഹങ്ങളും മറ്റും അവസാനിക്കും.

കേട്ട: ഊർജ സ്വലതയോടെ എല്ലാ ജോലികളും വളരെ എളുപ്പത്തിൽ പൂർത്തിയാക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിലും മത്സരങ്ങളിലും വിജയം ലഭിക്കും. കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനം, ദേവാലയ ദർശന ഭാഗ്യം, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം .

മൂലം: ദൈനംദിന ദിനചര്യയിൽ ചില മാറ്റങ്ങൾ വരുത്താൻ കഴിയും. നിങ്ങൾക്ക് കുടുംബത്തിന്റെ പിന്തുണ ലഭിക്കും, വ്യക്തിപരമായ ജോലികളേക്കാൾ പ്രായോഗിക ജോലികളിൽ കൂടുതൽ താല്പര്യം കാണിക്കും. സ്വന്തം കുടുംബാംഗങ്ങളോട് നീതി പുലർത്തും, ദാനശീലം ഉണ്ടാകും, പണം സൂക്ഷിച്ചു കൈകാര്യം ചെയ്യും, ആത്മീയ ചിന്ത ഉണ്ടാകും.

പൂരാടം: വ്യാപാരികൾക്ക് നല്ല ദിവസമാണ്. ജോലിസ്ഥലത്ത് ഉള്ള പ്രകടനം മേലുദ്യോഗസ്ഥരെ ആകർഷിക്കും. കലാപരമായ കാര്യങ്ങളിൽ വിജയം, യാത്ര ചെയ്യാൻ യോഗം, വിവാഹ കാര്യങ്ങളിൽ , അനുകൂല തീരുമാനം.

ഉത്രാടം: കഠിനാദ്ധ്വാനം ചെയ്യാൻ പ്രയാസമുള്ള കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും കഴിയും. ബന്ധുക്കൾ മൂലം നേട്ടം , രോഗശാന്തി, കലഹങ്ങൾ പരിഹരിക്കാൻ സാധിക്കും, വൃഥാ അപവാദങ്ങളിൽ നിന്നും മോചനം ലഭിക്കും.

തിരുവോണം: ആരോഗ്യം മികച്ചതായിരിക്കും. മറ്റുള്ളവരോട് നല്ല പെരുമാറ്റം പുലർത്തും. ജോലിയുമായി ബന്ധപ്പെട്ട് ദൂരയാത്രകൾ സാദ്ധ്യമാണ്. സന്താനസുഖം, സൗന്ദര്യ ബോധം വർദ്ധിക്കും, പരിശ്രമ ശീലം കൂടുതൽ ആയിരിക്കും അതിൽ വിജയിക്കുകയും ചെയ്യും.

അവിട്ടം: ബിസിനസിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിനാൽ വിജയകരമായി മുന്നോട്ട് പോകാൻ സാധിക്കും. മനസിൽ സന്തോഷം നിലനിൽക്കും. വിശേഷ വസ്തുക്കൾ ലഭിക്കും, വിദ്യാപരമായി അനുകൂല സാഹചര്യം, ആഡംബര വസ്തുക്കൾ ശേഖരിക്കും.

ചതയം: സ്ത്രീകൾ കുടുംബത്തിൽ അവരുടെ വാദങ്ങൾ തെളിയിക്കാൻ തിരക്കുകൂട്ടുന്നത് കാണാം. കഠിനമായ സാഹചര്യങ്ങളെ ധൈര്യമായി നേരിടുക. മുമ്പുണ്ടായിരുന്ന മോശം കൂട്ടുകെട്ടുകളിൽ നിന്നും മോചനം നേടണം, മാതാവിന്റെ ആരോഗ്യ പരിപാലനം നടത്തേണ്ടിവരും.

പൂരുരുട്ടാതി: ബന്ധങ്ങളും സ്വാധീനങ്ങളും ഉപയോഗിച്ച് നേട്ടങ്ങൾക്ക് വേണ്ടി പരിശ്രമിക്കണം. സാമ്പത്തിക സ്ഥിതിയിൽ വലിയ മാറ്റങ്ങൾ വരാൻ സാദ്ധ്യതയുണ്ട്. പണമിടപാടുകളിൽ വളരെ ശ്രദ്ധിക്കുക. അന്യദേശ വാസം, ആരോഗ്യപരമായി കരുതൽ വേണം.

ഉത്തൃട്ടാതി: സ്ത്രീകൾ മുഖേനെ സ്ഥാനമാറ്റം താഴ്ത്തപ്പടൽ എന്നിവ അനുഭവത്തിൽ വരും, കലഹങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കണം, നിസാര കാര്യങ്ങളാൽ ജോലിക്ക് കുഴപ്പങ്ങൾ, സാമ്പത്തീക കാര്യങ്ങളിൽ ജാമ്യം നിൽക്കരുത്.

രേവതി: പ്രണയ ബന്ധങ്ങളിൽ സൂക്ഷ്മത പുലർത്തുക, ചിന്തകളും പെരുമാറ്റവും സന്തുലിതമാക്കണം. ബിസിനസ്സ് പ്രവർത്തനങ്ങളിൽ മാന്ദ്യം ഉണ്ടാകും. എല്ലാ കാര്യത്തിലും അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, അനാവശ്യമായ ദുർവാശി ഒഴിവാക്കുക, എല്ലാകാര്യത്തിലും ജാഗ്രത വേണം.

English Summary

Ramsagar Thampuran presented daily horoscopes for July 21, 2026, the fifth day of Ramayana Masam. The astrological predictions cover all 27 nakshatras, detailing forecasts for career, finance, health, and personal relationships. Each sign receives specific guidance on auspicious aspects and potential challenges, based on planetary positions and timings for the day.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTRO, ASTROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY