SignIn
Kerala Kaumudi Online
Saturday, 15 August 2026 8.15 PM IST

നാളെ അത്തം,​ ഈ നാളുകാരെ പുതിയ അവസരങ്ങൾ തേടിയെത്തും,​ അവിചാരിതമായി പണം കൈയിലെത്തും

cash-
പ്രതീകാത്മക ചിത്രം

റാംസാഗർ തമ്പുരാൻ , ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ- മെയിൽ:
samkhiyarathnam@gmail.com

2026 ആഗസ്റ്റ് 16 കർക്കടകം 31,​ ഞായറാഴ്ച. രാമായണമാസം ദിനം 31.
( 53 നാഴിക 49 വിനാഴിക വരെ അത്തം നക്ഷത്രം ശേഷം ചിത്തിര നക്ഷത്രം ) [ ചതുർത്ഥി തിഥി 26 നാഴിക 24 വിനാഴിക വരെ ശേഷം ] ( രാഹുകാലം 4.30 മണി മുതൽ 6 മണി വരെ )

അശ്വതി: ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് ബിസിനസിൽ മാറ്റങ്ങൾ കൊണ്ടുവരും. സർവകാര്യ വിജയം, ശത്രുക്കൾ മിത്രങ്ങളാകും, അവിചാരിത ധനലാഭം, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ഉണ്ടാകും.

ഭരണി: വിദേശത്ത് കഴിയുന്നവർക്ക് പുതിയ അവസരങ്ങൾ കിട്ടാം. ശരീരക്ഷീണം മാറും. ഉത്തരവാദിത്വങ്ങൾ കൂടും. സ്വത്തു തർക്കങ്ങൾ ഒത്തു തീർപ്പിലെത്തും, സാങ്കേതിക രംഗത്ത് അവസരങ്ങളും ഉയർച്ചയും, ധനവർദ്ധന.

കാർത്തിക: ഗുണകരമല്ലാത്ത കൂട്ടുകെട്ടുകളുടെ പിടിയിൽ നിന്നും പുറത്തുവരണം, ആലോചിച്ച ശേഷം മാത്രം തീരുമാനങ്ങൾ കൈക്കൊള്ളുക. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും, സന്താനങ്ങളുടെ കാര്യത്തിൽ അഭിമാനം വർദ്ധിക്കും.

രോഹിണി: സഹായഹസ്തങ്ങൾ തേടിവരും. ഉപജാപങ്ങളെ തടയിടാൻ സാധിക്കുന്നതാണ്. പുതിയ പദ്ധതികൾ വേഗത്തിൽ നടപ്പാക്കും. കുടുംബത്തിൽ സ്വസ്ഥതയും സന്തോഷവും ഉണ്ടാകും. കലാരംഗത്ത് നിന്നും പുരസ്‌കാരങ്ങളോ പുതിയ അവസരങ്ങളോ കിട്ടും.

മകയിരം: ഗുരുജനങ്ങളെ കാണാനും അവരുടെ ഹിതവാക്കുകൾ കേൾക്കാനുമാവും. പ്രാർത്ഥനകളിലൂടെ ആശ്വാസം കണ്ടെത്തും. ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും.

വാഹന ഇടപാടിൽ ലാഭം ഉണ്ടാകും. കച്ചവടക്കാർ വ്യാപാരം വികസിപ്പിക്കും.

തിരുവാതിര: ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണ്. ഭൗതിക സാഹചര്യം മെച്ചപ്പെടാനിടയുണ്ട്. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അനുകൂലമായ മറുപടി ലഭിക്കും. പുതിയ സൗഹൃദങ്ങൾ വന്നുചേരും, അപ്രതീക്ഷിതമായി സുഹൃത്തുക്കൾ സഹായിക്കും.

പുണർതം: ബിസിനസ്സ് യാത്രകൾ പ്രയോജനം ചെയ്‌തേക്കും. ആഡംബര വസ്തുക്കൾ പാരിതോഷികമായി ലഭിക്കുന്നതാണ്. അപ്രതീക്ഷിതമായി ചില നേതൃത്വ സ്ഥാനങ്ങൾ ഏറ്റെടുക്കേണ്ടിവരും. വിദ്യാർത്ഥികൾ പരീക്ഷകളിൽ വിജയം കരസ്ഥമാക്കും. ആരോഗ്യ നില കൂടുതൽ മെച്ചപ്പെടും.

പുയം: പാരമ്പര്യവസ്തുക്കൾ സംരക്ഷിക്കാൻ ചെലവുണ്ടാവും. ആത്മവിശ്വാസത്തിന് ഭംഗം വന്നേക്കും. ഗൃഹാന്തരീക്ഷം അസംതൃപ്തമായിരിക്കും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ അലസത പ്രകടമാക്കും.

ആയില്യം: വിദ്യാർത്ഥികളുടെ കഴിവുകൾ പുറത്തുകൊണ്ടുവരാൻ മുതിർന്നവർ കൂടുതലായി ശ്രമിക്കണം. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രതിയോഗികൾ വർദ്ധിക്കും. രഹസ്യങ്ങൾ യാതൊരു കാരണവശാലും മറ്റുള്ളവരുമായി പങ്കിടരുത്.

മകം: സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ശ്രമിച്ചാൽ തടസ്സങ്ങൾ വിഷമിപ്പിക്കാം. ഭൂമി സംബന്ധമായ ഇടപാടുകൾ നടത്തരുത്. സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. കുടുംബപരമായി കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടതായി വരും.

പൂരം: രോഗക്ലേശിതർക്ക് പുതുചികിത്സ ആവശ്യമായേക്കും.ആലസ്യം പിടികൂടുന്നതാണ്. ആത്മവിശ്വാസത്തിന് ഭംഗം വന്നേക്കും. കൂടുതൽ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശങ്ങൾ അനുഭവപ്പെടും. സന്താനങ്ങളുടെ ആവശ്യത്തിന് ധനം മാറ്റി വയ്‌ക്കേണ്ടി വരും.

ഉത്രം: വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. ഗുരു സ്ഥാനീയരിൽ നിന്നു ഗുണകരമായ അനുഭവങ്ങൾ ഉണ്ടാവും. സ്‌നേഹ ബന്ധങ്ങൾ വിവാഹത്തിൽ എത്തിച്ചേരും.

അത്തം: പ്രേമ വിവാഹത്തിന് ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാൻ സാധിക്കും.

ചിത്തിര: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. വിദേശത്ത് ഉപരിപഠനത്തിന് ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച വിഷയം ലഭിക്കും.

ചോതി: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കും. വൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടം.

വിശാഖം: അസുഖങ്ങളെ തരണം ചെയ്യും. സന്താനശ്രേയസ് വർധിക്കും. ആരോഗ്യപരമായി അനുകൂല സമയം. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ഭൂമിയുടെ ക്രയ വിക്രയങ്ങളിൽ ലാഭം.

അനിഴം: വ്യാപാരികൾക്കു നല്ല ദിവസം. സാമ്പത്തിക വിഷമങ്ങൾ ഒരു പരിധിവരെ മാറിക്കിട്ടും. എതിർപ്പുകളെയും തടസങ്ങളെയും അതിജീവിക്കാൻ കഴിയും. അഭിമാനം സംരക്ഷിക്കും.

കേട്ട: ധനലാഭം ഉണ്ടാകും. സന്തോഷജീവിതം നയിക്കും. പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കും. പുണ്യപ്രവൃത്തികൾ ചെയ്യും. സഹോദരരുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കണം.

മൂലം: ഗൃഹോപകരണങ്ങൾ വാങ്ങും. മാനസിക ഉന്മേഷത്തിനായി പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.
എല്ലാ കാര്യങ്ങളിലും ഉത്സാഹം പ്രകടമാക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.

പൂരാടം: സുഹൃത്തുക്കളിൽ നിന്നും തക്കസമയത്ത് സഹായ സഹകരണങ്ങൾ ലഭിക്കും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ തടസം നേരിടും. പഠിതാക്കൾ അശ്രദ്ധ കുറയ്ക്കണം.

ഉത്രാടം: മുൻകോപം നിയന്ത്രിക്കണം. ശാരീരിക അസ്വാസ്ഥ്യങ്ങൾ മുഖേന മനഃസമാധാനം കുറയും.
ജീവിതപങ്കാളിയുടെ പെരുമാറ്റം മനസിനെ വേദനിപ്പിക്കും. ശത്രുക്കളെ കൊണ്ടുള്ള ശല്യങ്ങൾ വർദ്ധിക്കും.

തിരുവോണം: പൂർവിക സ്വത്ത് സംബന്ധമായ അഭിപ്രായവ്യത്യാസം ഉണ്ടാകും. സുഹൃത്തുക്കളോടു ശ്രദ്ധിച്ചു പെരുമാറണം. ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും.

അവിട്ടം: ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാൻ കഠിനമായി പ്രയത്നിക്കേണ്ടി വരും. നിയമനത്തിനായി കാത്തിരിക്കുന്നവർക്ക് ഉത്തരവ് ലഭിക്കാൻ തടസം നേരിടും.

ചതയം: കലാരംഗത്ത് പ്രവർത്തിക്കുന്നവർ അപവാദ ആരോപണങ്ങൾക്ക് വിധേയരാകും. ശത്രുക്കളിൽ നിന്നും ഉപദ്രവം വർദ്ധിക്കും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും പ്രതീക്ഷിച്ചതിനെക്കാൾ വിഷമത അനുഭവപ്പെടും.

പൂരുരുട്ടാതി: പതിവിലധികം യാത്രകളുണ്ടാകും. ശരീര ക്ഷീണം കൂടും. ശത്രുക്കളിൽ നിന്നും ഉപദ്രവം വർദ്ധിക്കും. ഉത്തരവാദിത്തബോധം കുറയും. ആഗ്രഹസഫലീകരണത്തിനു താമസം ഉണ്ട്.

ഉത്രട്ടാതി: ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്താൻ കഴിയാതെ വരും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ കുറയും, ധനനഷ്ടത്തിന് സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം.

രേവതി: സങ്കീർണ്ണമായ പ്രശ്നങ്ങൾ മുഖേന ഉറക്കമില്ലായ്മ അനുഭവപ്പെടും. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ധനനഷ്ടത്തിന് സാദ്ധ്യത. രഹസ്യ ബന്ധങ്ങൾ പുറത്തറിയാതിരിക്കാൻ ശ്രദ്ധിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTRO, HOROSCOPE, MALAYALAM ASTROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY