റാംസാഗർ തമ്പുരാൻ , ഫോൺ : 91+8301036352, വാട്സാപ്പ് : 91+7907244210, ഇ മെയിൽ:
samkhiyarathnam@gmail.com
2026 ആഗസ്റ്റ് 31 ( 1202 ചിങ്ങം 15 ) തിങ്കളാഴ്ച. ( 52 നാഴിക 42 വിനാഴിക വരെ രേവതി നക്ഷത്രം ശേഷം അശ്വതി ) [ തൃതീയ തിഥി 06 നാഴിക 30 വിനാഴിക വരെ ] ( രാഹുകാലം 7.30 മണി മുതൽ 9 മണി വരെ )
അശ്വതി: ജീവിത ചുറ്റുപാടുകളില്‍ സന്തോഷപ്രദമായ സാഹചര്യം വര്‍ദ്ധിക്കും,ജോലി ലഭ്യത. വിഷമതകളില്‍ നിന്നും മോചനം ലഭിക്കും. സ്ഥാനമാന ലബ്ധി, നവീന ഗൃഹ വാഹന യോഗം.
ഭരണി: മെച്ചപ്പെട്ട ആനുകൂല്യം ലഭിക്കും.കലാകാരന്മാര്‍ക്കും കായിക പ്രതിഭകള്‍ക്കും പ്രശസ്തിയും അംഗീകാരവും. സർക്കാരിൽ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും, ധനപരമായ കാര്യങ്ങളില്‍ നേട്ടം.
കാര്‍ത്തിക: സ്ത്രീജനങ്ങള്‍ തൊഴില്‍ മേഖലയില്‍ സൂക്ഷ്മത പാലിക്കണം. ഉപരിപഠനത്തിന്നു സാദ്ധ്യത. അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും.
രോഹിണി: സര്‍ക്കാരില്‍ നിന്നും അനുകൂല നടപടി, രേഖകളില്‍ ഒപ്പുവയ്ക്കുമ്പോള്‍ സൂക്ഷ്‌മതയോടെ കൈകാര്യം ചെയ്യണം. സാമ്പത്തിക പിരിമുറുക്കം, മന:ശാന്തി അനുഭവത്തിൽ വരും.
മകയിരം: രോഗങ്ങളാല്‍ ദുരിതം, ഇഷ്ടമല്ലാത്ത തൊഴില്‍ ചെയ്യേണ്ടിവരും. തൊഴില്‍ മേഖലയില്‍ ശ്രദ്ധിക്കണം. സഹോദരങ്ങള്‍ നിമിത്തം ബുദ്ധിമുട്ടുകള്‍.
തിരുവാതിര: പലവിധത്തിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടി വരും, ശത്രുക്കളില്‍ നിന്നും ആപത്ത് . പ്രേമകാര്യങ്ങളില്‍ സമാധാനക്കുറവ്, ആരോഗ്യപ്രശ്നങ്ങള്‍.
പുണര്‍തം: സംസാരവും പ്രവൃത്തികളും സൂക്ഷിക്കുക, അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരും. ബിസിനസ്സ് തെളിഞ്ഞു തുടങ്ങും, ഗൃഹം, വാഹനം, സന്താനം ഇവയ്ക്ക് സാദ്ധ്യത.
പൂയം: സ്ത്രീ സംബന്ധ വിഷയങ്ങളില്‍ കരുതല്‍ വേണം, പലവിധ ക്ലേശങ്ങള്‍ക്കും സാദ്ധ്യത. ചെയ്തുപോയ തെറ്റുകുറ്റങ്ങളില്‍ മനസ്താപം.
ആയില്യം: ഊര്‍ജ്ജസ്വലതയുണ്ടാകും. കലാകായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം. കുടുംബ ചുമതലകള്‍ ഉത്തരവാദിത്വത്തോടെ നിറവേറ്റും, എല്ലാരംഗത്തും അഭിവൃദ്ധി.
മകം: കല വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നേട്ടം, ശത്രുക്കളുടെ ഉപദ്രവം കുറയും. പുണ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. വിദേശജോലിക്കുള്ള തടസ്സം മാറും.
പൂരം: സ്വര്‍ണം, വൈദ്യുതി, നിയമ വകുപ്പ്, എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാലം അനുകൂലം. ജോലിയില്‍ അനുകൂലമായ രീതിയില്‍ മാറ്റം, ഉന്നത സ്ഥാന ലഭ്യത.
ഉത്രം: ധനാഭിവൃദ്ധി, കുടുംബ സുഖം, വിവാഹം മൂലം ഉയര്‍ച്ച.ഗൃഹം, വാഹനം,എന്നിവ വാങ്ങും. ജാതകനും സന്താനത്തിനും ഉന്നത വിദ്യാഭ്യാസം ലഭിക്കും.
അത്തം: ഉപരി പഠനം നടക്കും. വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം, സഹോദര ഗുണം. സാമ്പത്തിക കാര്യങ്ങളില്‍ പുതു വഴികള്‍.
ചിത്തിര: ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖം, സുഹൃദ് ബന്ധങ്ങള്‍ക്ക് പ്രാമുഖ്യം. കുടുംബ ജീവിതത്തിൽ ഉണ്ടായിരുന്ന പ്രതിസന്ധികളില്‍ നിന്നും മോചനം.
ചോതി: കുടുംബസുഖം,യാത്രയില്‍ നേട്ടം, കടബാദ്ധ്യതകള്‍ കുറയും. കുടുംബത്തില്‍ മംഗല്യ ഭാഗ്യം. പൂര്‍വിക സ്വത്തിന്റെ അനുഭവമുണ്ടാകും.
വിശാഖം: പരിശ്രമങ്ങള്‍ക്ക് തടസം നേരിടും, സ്ത്രീകളുമായി കലഹത്തിന് നില്‍ക്കരുത്, ദാമ്പത്യ സുഖക്കുറവ്. അഗ്‌നി സംബന്ധമായ അപകടങ്ങള്‍, പണം കടം കൊടുക്കുത്, സൂക്ഷിക്കണം.
അനിഴം: തന്റേതല്ലാത്ത കുറ്റങ്ങളാല്‍ വിഷമതകള്‍, വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം. കള്ളക്കേസ്സില്‍ പ്രതിയാകും, പ്രവര്‍ത്തന ശൈലി കൊണ്ട് ചീത്തപ്പേരുണ്ടാകാം.
കേട്ട: അപഖ്യാതിയ്ക്കു സാദ്ധ്യത. പണം കടം കൊടുക്കരുത്. ആരോഗ്യ നിലയില്‍ പ്രത്യേകം ശ്രദ്ധിക്കണം.
മൂലം: പുതിയ തൊഴില്‍ ലഭിക്കും. കുടുംബ ജീവിതത്തില്‍ ഊഷ്മളത വര്‍ദ്ധിക്കും. പ്രണയ ബന്ധത്തില്‍ വിജയം. അന്യരാജ്യത്ത് വിജയം, സ്നേഹശീലം.
പൂരാടം: ഗൃഹാന്തരീക്ഷം പൊതുവേ തൃപ്തികരമായിരിക്കും. കലാകായിക രംഗത്ത് അഭിവൃദ്ധി. കര്‍മ്മ മേഖല പുഷ്ടിപ്പെടും. നഷ്ടപ്പെട്ടിരുന്ന മന:ശ്ശാന്തി തിരികെ ലഭിക്കും.
ഉത്രാടം: പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, ബിസനിസ്സ് പുനരാരംഭിക്കും. മന:സാക്ഷിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കും, ഗുരുജന പ്രീതി.
തിരുവോണം: നല്ല കാര്യശേഷി, യാത്രാഗുണം, സുഖജീവിതം. സ്വന്തം മണ്ടത്തരങ്ങള്‍ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തും, കഠിനമായ പരിശ്രമം വേണ്ടി വരും.
അവിട്ടം: സഹോദര സഹായം, ബിസിനസില്‍ നേട്ടം, ശത്രുജയം. കുടുംബ ചുമതലകള്‍ ഉത്തരവാദിത്വത്തോടെ നിറവേറ്റും, കുടുംബ സുഖം.
ചതയം: ദൈവീക ചിന്ത ഉടലെടുക്കും, സ്ത്രീജനങ്ങൾ വഴി സുഖവും, സമാധാനവും. ഉന്നതോദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം, ജോലിയില്‍ അനുകൂലമായ മാറ്റം.
പൂരുരുട്ടാതി: ഇടപാടുകളില്‍ വിജയം, ധനവരവ്, കലാപരമായി നല്ലസമയം, കൂര്‍മ്മ ബുദ്ധി. ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ല, സമാധാനവും സന്തോഷവും.
ഉത്രട്ടാതി: സന്താനത്തിനായി ആശുപത്രിയില്‍ പോകേണ്ടി വരും. കര്‍മ്മ രംഗത്ത് അംഗീകാരം. സാഹിത്യകാരന്‍മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍,നല്ല മുന്നേറ്റം,
രേവതി: അസൂയാലുക്കളുടെയും ശത്രുക്കളുടെയും വിരോധം മൂലം മാനഹാനി. സന്താനത്തിന്റെ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. സന്താനത്തിന്റെ പ്രണയ ബന്ധത്തില്‍ സൂക്ഷമത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |