SignIn
Kerala Kaumudi Online
Friday, 17 July 2026 7.40 PM IST

നാളെ രാമായണ മാസം രണ്ടാം ദിനം; ഈ നാളുകാരുടെ ജീവിതം മാറും

astrology

റാംസാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഈമെയിൽ: samkhiyarathnam@gmail.com

2026 ജൂലായ് 18 കർക്കിടകം 2 ശനിയാഴ്ച. രാമായണ മാസം ദിനം 2. (29 നാഴിക 24 വിനാഴിക വരെ പൂരം നക്ഷത്രം ശേഷം ഉത്രം നക്ഷത്രം) [പഞ്ചമി തിഥി 53 നാഴിക 40 വിനാഴിക വരെ ] (രാഹുകാലം 9 മണി മുതൽ 10.30 വരെ)

അശ്വതി: സുഹൃത്തുക്കളോടൊപ്പം വൈകുന്നേര സമയം ചെലവിടും. ഈ സമയത്ത് ചില പ്രധാന വിവരങ്ങൾ ലഭിച്ചേക്കാം. ഇഷ്ട കാര്യങ്ങൾ അനായാസമായി സാധിച്ചെടുക്കും, ആത്മവിശ്വാസം വർദ്ധിക്കും, സാമ്പത്തിക രംഗം പുഷ്ടി പ്രാപിക്കും.

ഭരണി: മാതാപിതാക്കളുടെ ഉപദേശത്തോടും അനുഗ്രഹത്തോടും കൂടി ചെയ്യുന്ന പ്രവർത്തനങ്ങൾ ഫലപ്രദമാകും. പുതിയ കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്യും, സൽകർമ്മങ്ങൾ അനുഷ്ഠിക്കും, ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

കാര്‍ത്തിക: വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുള്ള ശ്രമങ്ങൾ ഒട്ടും വൈകാതെ ആരംഭിക്കേണ്ടതാണ്. അവസരത്തിനൊത്ത് പെരുമാറാൻ സാധിക്കും. സഹപ്രവർത്തകരുടെ സഹകരണം ഉണ്ടാകും, വിദ്യാഭ്യാസ പുരോഗതി കൈവരിക്കാൻ സാധിക്കും.

രോഹിണി: വിദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങൾ ഉണ്ടാകും. കോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ വിജയമുണ്ടാകും. മുൻ കാലങ്ങളിൽ ചെയ്ത സൽകർമ്മങ്ങൾ ഗുണം ചെയ്യും, കഠിന പരിശ്രമം നടത്തി വിജയം നേടും, ജനശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയിൽ പ്രവർത്തിക്കും.

മകയിരം: ഉത്തരവാദിത്തങ്ങളിൽ വീഴ്ച വരുത്തില്ല. സാമ്പത്തിക സ്ഥിതി അത്ര നല്ലതായിരിക്കില്ല. വിവഹാദി കാര്യങ്ങളുടെ തടസ്സങ്ങൾ നീങ്ങും, അനുകൂലമായ രീതിയിൽ തൊഴിൽ മാറ്റം, അന്യരെ ഉപദേശിച്ചു നന്നാക്കാൻ സാധിക്കും.

തിരുവാതിര: ചെലവുകൾ കൂടാൻ ഇടയുണ്ട്. വസ്തു വാങ്ങുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നെങ്കിൽ അത് മാറ്റിവയ്ക്കുക, കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പ്രകടിപ്പിക്കേണ്ടി വരും, സാമ്പത്തികപരമായി ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടും, യാത്രകൾ മാറ്റി വയ്ക്കുക.

പുണര്‍തം: ബിസിനസ് പ്രശ്നങ്ങൾ നേരിടാൻ അറിവുള്ള വ്യക്തിയിൽ നിന്ന് ഉപദേശം തേടേണ്ടി വരും. സാഹിത്യകാരന്മാരുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കാൻ സാദ്ധ്യത കൂടുതലാകും, വസ്തു വാഹനങ്ങൾ എന്നിവ ക്രയവിക്രയം ചെയ്യാനാകും, കലാരംഗത്ത് പുതിയ അവസരങ്ങളും സാദ്ധ്യതകളും.

പൂയം: അയൽക്കാരുമായുള്ള തർക്കങ്ങൾ ഒഴിവാക്കണം ഇല്ലെങ്കിൽ കാര്യങ്ങൾ നിയമപരമായി നടപടികളിലേക്ക് നീങ്ങും, ഈശ്വരാനുഗ്രഹം വർദ്ധിപ്പിക്കാൻ ശ്രമിക്കണം, നഷ്ടങ്ങൾ സംഭവിക്കാൻ സാദ്ധ്യതയുണ്ട്, രേഖകളും മറ്റും ഒപ്പിടുന്നത് മറ്റൊരു അവസരത്തിലേക്ക് മാറ്റി വയ്ക്കുക.

ആയില്യം: നിക്ഷേപങ്ങൾ മറ്റൊരു ദിവസം നടത്തുന്നതാകും നല്ലത്. ആരോഗ്യം മോശമാകാൻ ഇടയുള്ളതിനാൽ സൂക്ഷിക്കുക. ക്രയ വിക്രയങ്ങളിൽ നഷ്ടങ്ങൾക്ക് സാദ്ധ്യതയുണ്ട്, പൂർവ്വകാല സുഹൃത്തിനെ കാണാൻ സാധിക്കും, പൊതു പ്രവർത്തകർക്ക് ജനപിന്തുണ നഷ്ടപ്പെടും.

മകം: ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ വളരെ ശ്രദ്ധാപൂർവം നടത്തുക. ചിലർക്ക് കടങ്ങൾ നൽകുന്നത് തിരികെ ലഭിക്കാൻ ബുദ്ധിമുട്ടായി വരും. ആത്മവിശ്വാസം പ്രകടിപ്പിക്കും, സധൈര്യം പ്രശ്നങ്ങളെ നേരിട്ട് മുന്നോട്ട് പോവുക, നഷ്ട സാധ്യതകളെ മുൻകൂട്ടി കണ്ട് പെരുമാറണം.

പൂരം: പങ്കാളിത്ത ബിസിനസ് ചെയ്യുന്നവർക്ക് നേട്ടമുണ്ടാകും. ചില പരിചയക്കാർ വഴി സാമ്പത്തിക നേട്ടങ്ങൾക്ക് സാദ്ധ്യതയുണ്ട്. കുടുംബ ബന്ധങ്ങൾ കൂടുതൽ ശക്തമാകും, സഹപ്രവർത്തകർ കൂടുതൽ ആത്മാർത്ഥമായി പെരുമാറും, വിവാഹ ആലോചനകൾ വരും.

ഉത്രം: മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുന്ന ഒരു വ്യക്തിയെ കണ്ടുമുട്ടും. സ്വന്തമായി തൊഴിലോ ബിസിനസോ ചെയ്യുന്നവർക്ക് നേട്ടങ്ങൾ, ഉന്നതരുടെ സഹായ സഹകരണങ്ങൾ തുടർന്നും ലഭിക്കും, സർക്കാർ തലത്തിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. കുടുംബ സ്വത്ത് അനുഭവയോഗത്തിൽ വന്നുചേരാനിടയുണ്ട്.

അത്തം: സംസാരത്തിലെ സൗമ്യത ബഹുമാനം വർധിപ്പിക്കും. വിദ്യാർത്ഥികൾക്ക് മത്സരങ്ങളിൽ പ്രത്യേക നേട്ടങ്ങൾ കൈവരിക്കാനാകും. പൂർവ്വിക സ്വത്ത് അനുഭവത്തിൽ വരും, ശുഭാപ്തി വിശ്വാസം വർദ്ധിക്കും, സ്ത്രീകൾ വഴി ഗുണകരമായ അനുഭവങ്ങൾ ലഭിക്കും, മറ്റുള്ളവരെ സഹായിക്കാൻ അവസരങ്ങൾ ലഭിക്കും.

ചിത്തിര: സാമൂഹിക പ്രവർത്തനങ്ങളിൽ പുരോഗതി ദൃശ്യമാകും. ബഹുമാനവും അന്തസും വർധിക്കും. ബന്ധുക്കൾ മൂലം പുതിയ അവസരങ്ങളും സാദ്ധ്യതകളും ലഭിക്കും, സർക്കാർ ഇടപെടലുകൾ കൊണ്ട് നേട്ടങ്ങൾ കൈവരിക്കും, കടമകൾ നിറവേറ്റാൻ വേണ്ടത്ര ഉത്സാഹം കാണിക്കും.

ചോതി: പങ്കാളിയുടെ പിന്തുണ എല്ലാ കാര്യങ്ങളിലും ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ പുതിയ വരുമാന സ്രോതസുകൾ കണ്ടെത്തും. കൂടുതൽ അധ്വാനിക്കുന്നതിനാൽ വരവ് വർദ്ധിപ്പിക്കാൻ സാധിക്കും, അശരണരെ സഹായിക്കും, ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. വളരെക്കാലമായുള്ള ചില ആഗ്രഹങ്ങൾ ഇന്ന് സാധിച്ചേക്കും.

വിശാഖം: പ്രതികൂല കാലാവസ്ഥ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. വാക്കുതർക്കങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണം. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം നിയന്ത്രിക്കണം, കൂട്ട് കെട്ടുകൾ പ്രയോജനം ചെയ്യും, വ്യവഹാരങ്ങളിൽ ഒരു പുതിയ വഴിത്തിരിവ് സൃഷ്ടിച്ചു കൊണ്ട് വിജയം നേടാൻ സാധിക്കുന്നതാണ്.

അനിഴം: തൊഴിൽ രംഗത്തെ പ്രതികൂല സാഹചര്യങ്ങളിൽ വികാരങ്ങൾ നിയന്ത്രിക്കേണ്ടി വരും. കുടുംബത്തിന്റെ കാര്യങ്ങൾക്കായി കുറച്ച് പണം ചെലവഴിക്കാനിടയുണ്ട്. പ്രിയപ്പെട്ടവരുടെ മംഗളകർമ്മത്തിൽ പങ്കെടുക്കും, ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കില്ല, അനാവശ്യമായി അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കണം.

കേട്ട: ബിസിനസിലെ എതിരാളികൾ തകർക്കാൻ ഗൂഡാലോചന നടത്തിയേക്കാം ഇക്കൂട്ടരുടെ നീക്കങ്ങളിൽ ജാഗ്രത പാലിക്കണം, സാമ്പത്തിക ഇടപാടുകളിൽ വളരെ നല്ല ശ്രദ്ധ പ്രകടിപ്പിക്കണം, മാറ്റങ്ങൾക്ക് വഴങ്ങേണ്ടി വരും, സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ അനുകൂലമായ സാഹചര്യങ്ങൾ സംജാതമാകും.

മൂലം: മാതാപിതാക്കൾക്കൊപ്പം സമയം ചെലവിടാൻ സാധിക്കും. കുടുംബ പ്രശ്നങ്ങൾ ഒരു മുതിർന്ന വ്യക്തിയുടെ ഇടപെടലിലൂടെ പരിഹരിക്കാൻ സാധിക്കും. സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ സാധിക്കും, പഠനരംഗത്ത് നേട്ടങ്ങൾ കൈവരിക്കും, പൂർത്തിയാക്കാൻ സാധിക്കാതെ പോയ സംഗതികൾ പൂർത്തീകരിക്കാൻ സാധിക്കും.

പൂരാടം: വൈകാരികമായി തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കണം. ഇല്ലെങ്കിൽ തെറ്റായ തീരുമാനങ്ങൾ ഓർത്ത് പിന്നീട് പശ്ചാത്തപിക്കേണ്ടി വരും. ചെലവുകൾ നിയന്ത്രിക്കണം, വ്യാപാര മേഖല വിപുലീകരിക്കാൻ അനുകൂലമായ സമയം, അഭിമാനകരമായ സംഗതികൾ നടക്കും, മറ്റുള്ളവരുടെ തെറ്റിദ്ധാരണകൾ മാറും.

ഉത്രാടം: ആരെങ്കിലും മോശമായി പെരുമാറിയാലും സ്വന്തം സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിർത്തേണ്ടതുണ്ട്. പങ്കാളിയുടെ അനാരോഗ്യം മൂലം മനസ്സ് അസ്വസ്ഥമാകും, ഈശ്വരാധീനക്കുറവ് അനുഭപ്പെടും, വിപരീത സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടാൻ ശ്രമിക്കണം, ശത്രു ദോഷം, അശുഭകരമായ വാർത്തകൾ ശ്രവിക്കും.

തിരുവോണം: പങ്കാളികളിൽ അമിതമായ വിശ്വാസം അർപ്പിക്കുന്നത് ദോഷകരമായേക്കാം. സംസാരത്തിൽ ശ്രദ്ധിക്കണം. ശത്രുക്കളിൽ നിന്ന് ജാഗ്രത പാലിക്കണം. സുഖഭോഗങ്ങൾക്ക് ഉള്ള ആസക്തി വർദ്ധിക്കും, സർക്കാരിൽ നിന്നും പ്രതികൂല നടപടികൾ നേരിടേണ്ടി വരും, വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടും.

അവിട്ടം: ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. സാമ്പത്തിക നിക്ഷേപങ്ങൾ നടത്താൻ മറ്റൊരു ദിവസം പരിഗണിക്കുന്നതാണ് നല്ലത്. മത്സരങ്ങളിൽ പരാജയം, സന്താനങ്ങളുടെ കാര്യത്തിൽ പ്രയാസങ്ങൾ, വീട് വിട്ട് നിൽക്കേണ്ടി വരും, പ്രതീക്ഷകൾ അസ്ഥാനത്താകും, പൊതുരംഗത്ത് അഭിമാന ക്ഷതം.

ചതയം: വാഹന തകരാർ മൂലം നേരത്തെ തീരുമാനിച്ചിരുന്ന ചില യാത്രകൾ മാറ്റിവയ്ക്കേണ്ടതായി വരും. അതിഥി സൽക്കാരത്തിനായി സാമ്പത്തിക ചെലവ് വർധിച്ചേക്കാം. അവസരങ്ങൾ നഷ്ടപ്പെടും, വ്യാപാര മേഖലയിൽ തടസങ്ങൾ, കുടുംബത്തിന്റെ ശ്രേയസിനായി കൂടുതൽ പരിശ്രമങ്ങൾ നടത്തേണ്ടി വരും, എല്ലാ രംഗത്തും മുതിർന്നവരുടെ ഉപദേശം തേടുക.

പൂരുരുട്ടാതി: പ്രധാന പ്രശ്നങ്ങൾ പിതാവുമായി ചർച്ച ചെയ്യും. വിദ്യാർത്ഥികൾക്ക് പഠന രംഗത്ത് മികച്ച അവസരങ്ങൾ ലഭിക്കും. തൊഴിൽ രംഗത്ത് അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ മാറി മാറി ഉണ്ടായേക്കും. ജനപ്രീതി നേടും, കുടുംബാങ്ങളിലുള്ള വിശ്വാസം വർദ്ധിക്കും, വിശിഷ്ട വ്യക്തികളും ആയി സഹകരിക്കാൻ സന്ദർഭങ്ങൾ വരികയും ചെയ്യും.

ഉത്തൃട്ടാതി: സാമൂഹിക പ്രവർത്തനങ്ങളിൽ മുഴുകുന്നവർക്ക് സമൂഹത്തിൽ ബഹുമാനവും അന്തസും വർധിക്കും. കുടുംബ സ്വത്ത് അനുഭവിക്കാൻ യോഗമുള്ളവരുണ്ട്. കോടതിലയിലുള്ള കേസുകളിൽ വിജയം കൈവരിക്കും. സാമ്പത്തിക ഭദ്രത കൈവരിക്കും, അങ്കലാപ്പിൽ ആയിരുന്ന സംഗതികളിൽ സമാധാന പൂർവ്വമായ തീരുമാനങ്ങൾ ഉണ്ടാകും, ഉദ്യോഗാർഥികൾക്ക് അനുകൂലമായ സമയമാണ്.

രേവതി: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. ഇക്കാര്യങ്ങൾക്കായി കുറച്ചധികം പണവും ചെലവിടും. ബന്ധുക്കളിൽ നിന്ന് ചില നല്ല വാർത്തകൾ ലഭിക്കും. പരമ്പരാഗത തൊഴിൽ രംഗത്ത് അവസരങ്ങൾ ലഭിക്കും, കുടുംബ സ്വത്തിന്റെ പേരിൽ അനുകൂല തീരുമാനങ്ങൾ കൈവരിക്കും, നൂതന ആശയങ്ങൾ നടപ്പാക്കാൻ കഴിയും.

English Summary

July 18 encourages patience, clear communication, and thoughtful decisions. It's a favorable day to focus on personal growth, strengthen relationships, and complete pending tasks. Avoid impulsive choices, especially in financial or emotional matters. Staying calm and organized will help you make the most of the day's opportunities.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTROLOGY, HOROSCOPE, RASHIPHALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY