റാംസാഗർ തമ്പുരാൻ, ഫോൺ : 91+8301036352, വാട്സാപ്പ് : 91+7907244210, ഇമെയിൽ: samkhiyarathnam@gmail.com
2026 സെപ്‌തംബർ 23 (1202 കന്നി 7 ) ബുധനാഴ്ച. ( 7 നാഴിക 14 വിനാഴിക വരെ തിരുവോണം നക്ഷത്രം ശേഷം അവിട്ടം)
(ദ്വാദശി തിഥി 41 നാഴിക 24 വിനാഴിക വരെ ശേഷം ഏകാദശി) (രാഹുകാലം 12 മണി മുതൽ 1.30 മണി വരെ)
അശ്വതി: ഗൃഹം നവീകരിക്കും, പുതുവസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങും, പിതൃസ്ഥാനീയർക്ക് ഗുണാനുഭവങ്ങൾ.
ഭരണി: പ്രശ്നങ്ങളെ അതിജീവിക്കുന്നതിനും പുതിയ ജീവിത മാർഗ്ഗങ്ങൾ കണ്ടെത്താനും സാധിക്കും, വിവാഹാലോചനകൾ തീരുമാനിക്കപ്പെടും.
കാർത്തിക: ഉയർച്ചകൾ കൈവരിക്കും, ബുദ്ധിപരമായി പല സന്ദർഭങ്ങളും കൈകാര്യം ചെയ്യും, ഏവരുടേയും പ്രശംസനേടും.
രോഹിണി: യാത്രയിൽ കാര്യനേട്ടങ്ങൾ കൈവരിക്കും, വിവാഹ അന്വേഷണം നടത്തുന്നവർക്ക് മംഗല്യം സിദ്ധിക്കുന്ന അവസരമാണ്.
മകയിരം: ഭവനത്തിൽ സമാധാനം കുറയും, ദുർചിലവുകൾ അനുഭവപ്പെടാം, പൊതു കാര്യങ്ങളിൽ ഇടപെട്ട് ദുഷ്‌പേര്, ഉദ്യോഗത്തിനു വേണ്ടിയുള്ള പരിശ്രമങ്ങൾ ഫലവത്താകും.
തിരുവാതിര: ക്ഷതപതന ദുരിതങ്ങൾ, വിവാഹാലോചനകൾ മാറ്റി വയ്ക്കാനിടയാകും, ജീവിതത്തിൽ വഴിത്തിരിവ് ആയേക്കാവുന്ന ഒരു പുതിയ ബന്ധം ഉണ്ടാകും.
പുണർതം: കടബാദ്ധ്യതകൾ മാനസിക സംഘർഷത്തിനിടയാക്കും. യാത്ര താമസിക്കുകയോ മുടങ്ങുകയോ ചെയ്യും, സഹോദര ഭാഗത്തു നിന്നും മനഃക്ലേശം.
പൂയം: തൊഴിൽരംഗത്ത് ഉയർച്ച, അംഗീകാരം എന്നിവ ലഭിക്കും, ഭൂമിയിൽനിന്നും ആദായം വർദ്ധിക്കും, ദൈവികകാര്യങ്ങൾ നടത്തുവാൻ അവസരം വർദ്ധിക്കും,
ആയില്യം: കുടുംബത്തിൽ ശുഭകാര്യങ്ങൾ നടക്കും, കേസുകൾ, ശത്രുത എന്നിവ സംഭവിക്കാതിരിക്കുവാൻ കൂടുതൽ ശ്രദ്ധിക്കണം, സ്വയം
തൊഴിലനുഷ്ഠിക്കുന്നവർക്ക് ഗുണകരമായ സമയം.
മകം: വാണിജ്യം, വ്യവസായം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഗുണപ്രദമായ ദിനം, സുഗന്ധ ദ്രവ്യങ്ങൾ,അലങ്കാര വസ്തുക്കൾ എന്നിവ ലഭിക്കും.
പൂരം: സന്താനങ്ങളിൽ നിന്നും സന്തോഷം വർദ്ധിക്കും. വിദ്യാഭ്യാസ പുരോഗതി ,എല്ലാ രംഗത്തും വിജയം.
ഉത്രം: ആപത്തുകളിൽ നിന്നും രക്ഷപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങാനുള്ള തീരുമാനം ഉണ്ടാകും, മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും.
അത്തം: ശത്രുശല്യം കുറയും, ആർഭാടമായ ജീവിതസൗകര്യം വന്നുചേരും, സ്ഥാനക്കയറ്റം ലഭിക്കും, രോഗദുരിതങ്ങൾക്ക് ശമനം കണ്ടുതുടങ്ങും.
ചിത്തിര: മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങൾ പുനഃരാരംഭിക്കും, പൊതുജന സേവന പ്രവർത്തനങ്ങൾ നടത്തും.
ചോതി: സർക്കാർ അംഗീകാരങ്ങൾ ലഭിക്കാനിടയാകും, ദാമ്പത്യസുഖം ലഭിക്കും, തൊഴിലിൽ അഭിവൃദ്ധി ഉണ്ടാകും.
വിശാഖം: ഒന്നിലധികം വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടി വരും. വസ്തുസംബന്ധമായ തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്തും. അസ്വസ്ഥതകൾ മാറിത്തുടങ്ങും.
അനിഴം: പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, സ്‌നേഹ ബന്ധങ്ങൾക്ക് തുടക്കം കുറിക്കും, ബന്ധുക്കൾ സ്‌നേഹത്തോടെ പെരുമാറും.
തൃക്കേട്ട: സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും, പങ്കാളിയുടെ ഭാഗത്തുനിന്നും സാമ്പത്തികമായ സഹായങ്ങൾ,വസ്തുവകകൾ എന്നിവ വന്നു ചേരും.
മൂലം: ശാരീരികപ്രശ്നങ്ങൾ അലട്ടും, വളരെ സൂക്ഷിച്ചില്ലെങ്കിൽ അമിതമായ ധനചിലവ്, കാര്യങ്ങൾക്ക് തടസ്സം നേരിടും, വസ്തുതർക്കം.
പൂരാടം: ശസ്ത്രക്രിയയിലോ മറ്റെന്തെങ്കിലും അശ്രദ്ധയിലോ ശരീരത്തിന് മുറിവ് സംഭവിക്കാം, സഹോദരപക്ഷത്ത്നിന്നും അകൽച്ച.
ഉത്രാടം: സഹപ്രവർത്തകർ ശത്രുതാ മനോഭാവത്തോടെ പെരുമാറും, മുൻകോപവും പിടിവാശിയും കുടുംബത്തിലും ജോലിസ്ഥലത്തും പ്രശ്നങ്ങൾ ഉണ്ടാക്കും.
തിരുവോണം: അപ്രതീക്ഷിതമായി ധനലാഭം. അപകട സാദ്ധ്യത ഉള്ളതിനാൽ അസമയത്തുള്ള യാത്രകൾ ഒഴിവാക്കണം.
അവിട്ടം: മാതാവിൽ നിന്നും മനഃപ്രയാസ്സം, ബന്ധുജനങ്ങളിൽ നിന്നും വിമർശനങ്ങൾ നേരിടേണ്ടി വന്നേക്കും, ഉത്തരവാദിത്തങ്ങൾ നിറവേറ്റുവാൻ പ്രയാസപ്പെടും,
ചതയം: രക്തദൂഷ്യാദി അസുഖങ്ങൾ അലട്ടുവാൻ വഴിയുണ്ട്. ദാമ്പത്യജീവിതത്തിലും അപ്രതീക്ഷിത പ്രയാസങ്ങൾ, പണത്തിന് ക്ലേശം വരും.
പൂരുരുട്ടാതി: വിദ്യാഭ്യാസം,തൊഴിൽ എന്നീ രംഗത്ത് ഗുണം കൈവരിക്കും, പ്രേമവിവാഹം തീരുമാനമാകും, പിണങ്ങി നിന്ന ദമ്പതികൾ യോജിപ്പിലാകും,
ഉത്തൃട്ടാതി: കല്യാണ വിഷയത്തിൽ അനുകൂലമായ തീരുമാനങ്ങൾ, വിദ്യാഭ്യാസരംഗത്ത് നല്ല പുരോഗതി, യാത്രക്ക് അനുയോജ്യമായ സമയം.
രേവതി: വാഹനയാത്ര ശ്രദ്ധിക്കണം, കുടുംബാംഗങ്ങളോട് പരുഷമായ വാക്കുകൾ ഉപയോഗിക്കും, ആരോഗ്യപരമായി ബുദ്ധിമുട്ട്,
Auspicious events are likely to take place in the family. Self-employed people may have a favorable period, but extra care is advised to avoid legal issues and conflicts with others.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |