SignIn
Kerala Kaumudi Online
Friday, 11 September 2026 6.47 PM IST

ഈ നാളുകാരാണോ നിങ്ങൾ? സ്ത്രീകള്‍ മുഖേന പ്രതിസന്ധികൾ നേരിടാനിടയുണ്ട്, കരുതല്‍ വേണം

astrology
പ്രതീകാത്മക ചിത്രം

റാംസാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ്: 91+7907244210, ഇമെയിൽ: samkhiyarathnam@gmail.com

2026 സെപ്തംബർ 12 (1202 ചിങ്ങം 27 ) ശനിയാഴ്ച. 16 നാഴിക 32 വിനാഴിക വരെ ഉത്രം നക്ഷത്രം ശേഷം അത്തം.

[പ്രഥമ തിഥി 3 നാഴിക 40 വിനാഴിക വരെ] (രാഹുകാലം 9 മണി മുതൽ 10.30 മണി വരെ)

അശ്വതി: കുടുംബത്തില്‍ ഐശ്വര്യം, ഭൂമി ലാഭം, കൃഷിയിലൂടെ നേട്ടം, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും, പ്രത്യേകമായ ഒരു വശ്യശക്തി നിഴലിച്ചു നില്‍ക്കും, പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും പണച്ചെലവും.

ഭരണി: വിവിധ വിഷയങ്ങളില്‍ താല്പര്യം തോന്നും, പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും, പൂര്‍വ്വിക സ്വത്ത് ലഭിക്കാൻ സാദ്ധ്യതയുണ്ട്, കര്‍ഷകര്‍ക്ക് ലാഭം, സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, രോഗങ്ങൾ അലട്ടും, ഉദ്യോഗസ്ഥർക്ക് കര്‍മ രംഗത്ത് പ്രതിസന്ധി തരണം ചെയ്യേണ്ടി വരും.

കാര്‍ത്തിക: ബിസിനസില്‍ നിന്നും മികച്ച നേട്ടം, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും, വിദേശ യാത്രക്കും മറ്റും തീരുമാനമാകും,‍ ദുർവാശി മൂലം ദുരിതത്തിലാഴ്ത്തുന്ന സാഹചര്യം വന്നു ചേരും, വാക്കുകള്‍ പ്രയോഗിക്കുന്നത് വളരെ സൂക്ഷിച്ചു വേണം.

രോഹിണി: മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ സമാധാനവും സന്തോഷവും, ജീവിതത്തില്‍ പലവിധത്തിലുമുള്ള പുരോഗതി, ജനപ്രീതിയും അംഗീകാരവും, എല്ലാവരും അനുകൂലമായ രീതിയില്‍ പെരുമാറും, എതിര്‍ ലിംഗത്തിലുള്ളവരോട് താല്‍പര്യം കൂടും.

മകയിരം: മാതാവിന് രോഗശാന്തി, സമ്മാനങ്ങള്‍ കിട്ടും, ധനാഭിവൃദ്ധിയുടെ സമയം, ശത്രുവിന്‍മേല്‍ വിജയം, ആഡംബര ഭ്രമം, ദാമ്പത്യ സുഖം, സംസാരത്തിലൂടെ മറ്റുള്ളവരെ വശത്താക്കും, ഈശ്വരാധീനം, തൊഴിലിൽ ‍ ഉയര്‍ച്ചയും പുത്തനുണര്‍വും ഉണ്ടാകും.

തിരുവാതിര: ബുദ്ധിപരമായി കാര്യങ്ങള്‍ നിര്‍വ്വഹിക്കും, ആനുകൂല്ല്യങ്ങൾ ലഭിക്കും, സ്ത്രീകള്‍ മൂലം അംഗീകാരം ലഭിക്കും, കാലങ്ങളായി കിട്ടാതിരുന്ന ധനം തിരികെ ലഭിക്കും, അദ്ധ്യാത്മികതയും ദൈവാധീനവും ഉണ്ടാകും, ആകര്‍ഷകത്വം എല്ലായിടത്തും നിഴലിച്ചു നില്‍ക്കും.

പുണര്‍തം: സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, വ്യാപാരികള്‍ക്ക് നല്ലസമയം, ശത്രുക്കള്‍ ഒഴിഞ്ഞുപോകും, ദാമ്പത്യം സന്തോഷപ്രദം, പ്രണയ കാര്യങ്ങളില്‍ അനുകൂല തീരുമാനം, ആചാര മര്യാദകള്‍ പാലിക്കും.

പൂയം: ഒരേ സമയം വിവിധ തരത്തിലുള്ള സംഗതികളില്‍ ഏര്‍പ്പെടും, ശത്രുക്കളുടെ ഉപദ്രവം കുറയും, വിവാഹാലോചന പുരോഗമിക്കും, ശത്രുക്കളുടെ മേല്‍ വിജയം, രാഷ്ട്രീയ രംഗത്ത് നേട്ടം, സഹൃത് സമാഗമം, അപ്രതീക്ഷിതമായി ധനനേട്ടം.

ആയില്യം: ഇഷ്ട ഭക്ഷണ ലബ്ദി, ധനനേട്ടം. സമ്മാനാദി ലാഭം, തൊഴില്‍ മേഖലയില്‍ മേന്മ. എതിര്‍ക്കുന്നവരെ കീഴ്പെടുത്തും,‍ സുഹൃദ്ബന്ധങ്ങൾക്ക് പ്രാമുഖ്യം കൊടുക്കും, ധനലാഭം, വസ്ത്രാഭരണാദി ലാഭം, ശത്രുനാശം.

മകം: എല്ലാ കാര്യത്തിലും വിജയം, ഏറ്റെടുത്ത സംഗതികള്‍ ഉത്തരവാദിത്തത്തോടെ ചെയ്തു തീര്‍ക്കും, കുടുംബകാര്യങ്ങളില്‍ മുമ്പില്ലാത്ത കരുതല്‍ കാണിക്കും. ചെലവിനോടൊപ്പം വരവും വര്‍ദ്ധിക്കും, കടബാദ്ധ്യതകള്‍ കുറയും.

പൂരം: രാഷ്ട്രീയ രംഗങ്ങളിൽ വിജയം, വീടിനോട് പ്രത്യേക താല്പര്യം, അധികാരികളുടെ പ്രീതി, കുടുംബസുഖം, തൊഴില്‍ മേന്മ, പേരും പെരുമയും ഉണ്ടാകും, നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, സ്ത്രീകള്‍ക്ക് സമ്മാനാദിലാഭം.

ഉത്രം: പണമിടപാടുകളില്‍ നേട്ടം, അന്യദേശവാസം ഗുണം ചെയ്യും, രോഗങ്ങള്‍ക്ക് ആശ്വാസം, ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, സന്താനസുഖം, ആഡംബര വസ്തുക്കള്‍ ശേഖരിക്കും, കുടുംബസുഖം, സമാധാനം.

അത്തം: കള്ളം പറയേണ്ടുന്ന അവസ്ഥ വന്നു ചേരും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും, ഭൂമി ലാഭം, കൃഷിയിലൂടെ നേട്ടം, പഴയകാല സുഹൃത്തുകളെ കണ്ടുമുട്ടും, ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും.

ചിത്തിര: സുന്ദര വസ്തുക്കളോടും ആഡംബരത്തിനോടും താല്പര്യം കൂടും, പൊതുജനാനുകൂല്ല്യം, സ്ഥാനമാറ്റം, താഴ്ത്തപ്പെടല്‍ എന്നിവ അനുഭവത്തില്‍ വരും, അന്യ സ്ത്രീകളെ വിശ്വസിക്കരുത്, കാര്യങ്ങള്‍ ബുദ്ധിപരമായി വിശകലനം ചെയ്തു നോക്കി മാത്രം തീരുമാനങ്ങള്‍ എടുക്കുക.

ചോതി: സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് നിയമപരിരക്ഷ വേണ്ടിവരും, സര്‍ക്കാര്‍ ജോലിയിൽ ഇരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍, ചിട്ടി, ബാങ്ക് എന്നിവ മുഖേനെ പ്രയാസങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമാകും, ആഭരണലാഭം, കൃഷിഗുണം, സ്ത്രീഗുണം, ദാമ്പത്യസുഖം, സര്‍ക്കാര്‍ ആനുകൂല്ല്യം.

വിശാഖം: ശാരീരികവും മാനസികവുമായി ഉന്മേഷക്കൂടുതല്‍, തൊഴില്‍പരമായി ഉയര്‍ച്ച, ഇഷ്ടഭക്ഷണ ലബ്ദി, ശത്രുക്കളെ പരാജയപ്പെടുത്തും, യാത്രയില്‍ ബുദ്ധിമുട്ടുകള്‍, പലവിധ ക്ലേശങ്ങള്‍ക്കും സാദ്ധ്യത. ധനത്തിനായി അന്യരെ ആശ്രയിക്കേണ്ടി വരും, ഗൃഹത്തില്‍ ചില അസ്വസ്ഥതകള്‍, വീടുവിട്ടു താമസിക്കേണ്ടി വരും.

അനിഴം: ധനനേട്ടത്തിന് വേണ്ടി ചെയ്യുന്ന സംഗതികള്‍ പിന്നീട് പ്രയാസങ്ങള്‍ക്ക് കാരണമാകും, യാത്രാഗുണം, താല്‍ക്കാലിക ജോലിസ്ഥിരമാകും, ഉന്നതോദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം കിട്ടും.

കേട്ട: യാത്രാക്ലേശം, രഹസ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കിടുന്ന സ്വഭാവം ഉപേക്ഷിക്കുക. കുടുംബ സുഖം, ബിസിനസില്‍ നേട്ടം,അനുകൂലമായ വിവാഹ ബന്ധം, മറ്റുള്ളവരുടെ പ്രീതികരമായ പെരുമാറ്റം ഗുണകരമാകും.

മൂലം: ഇഷ്ടമല്ലാത്തവരുമായി സഹകരിക്കേണ്ടി വരും, തടസങ്ങള്‍ നേരിടും, സ്വന്തം നേട്ടം ലാക്കാക്കി പലരും അടുത്തുകൂടി ചതിക്കാന്‍ നോക്കും, ഭാര്യാഗുണം, സ്ത്രീകള്‍ മുഖേന സന്തോഷം കിട്ടും, മതപരമായ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കും.

പൂരാടം: വാക്ക് പാലിക്കാന്‍ സാധിക്കില്ല, ബന്ധുക്കളുടെ എതിര്‍പ്പുകള്‍, സ്വാര്‍ഥത ഒഴിവാക്കുക, ധനലാഭം, മേലധികാരികളുടെ പ്രീതി നേടും, യാത്രയില്‍ നേട്ടം, എല്ലാ കാര്യത്തിലും ശാന്തതയും സമാധാനവും പുലര്‍ത്തണം.

ഉത്രാടം: അനുകൂലമായ വിവാഹ ബന്ധം കിട്ടും, സമൂഹത്തിൽ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും, ഭാര്യാഗുണം, സ്വാധീനശക്തി വർദ്ധിക്കും, മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും, പഠന കാര്യങ്ങളില്‍ ജയം.

തിരുവോണം: ആത്മ നിയന്ത്രണശേഷി ഉണ്ടാകും, ധനപ്രാപ്തി, അന്യ ദേശവാസം ഗുണം ചെയ്യും, ഭര്‍തൃസ്നേഹം വര്‍ദ്ധിക്കും, സ്വന്തം കുടുംബത്തോട് മാത്രമേ കൂറും സ്നേഹവും കാണുകയുള്ളു, ആത്മീയപരമായ കാര്യങ്ങളില്‍ താല്‍പ്പര്യം കൂടും.

അവിട്ടം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, വിദ്യാഗുണം, പുതിയ അറിവുകള്‍ സമ്പാദിക്കും, കാര്യശേഷി, ആകര്‍ഷകത്വം, സത്യസന്ധത, ഈശ്വരാധീനം, എല്ലാവിധ സുഖ സൗകര്യങ്ങളും അനുഭവിക്കാന്‍ യോഗം.

ചതയം: ജനപ്രീതിയും അംഗീകാരവും, ശത്രു ജയം, സ്ത്രീകള്‍ മുഖേന സന്തോഷം, പൊതുവേ അനുകൂലമായ സാഹചര്യങ്ങള്‍, ശത്രുക്കളെ പരാജയപ്പെടുത്തും, ജീവിതത്തില്‍ പലവിധത്തിലുമുള്ള പുരോഗതി, മോശം കൂട്ടുകെട്ടുകളില്‍ നിന്നും കഴിയുന്നതും അകന്നു നില്‍ക്കുക.

പൂരുരുട്ടാതി: ദൂരയാത്രാക്ലേശം, ഉന്നതരില്‍ നിന്നും വിഷമകരമായ സംസാരവും പ്രവര്‍ത്തികളും നേരിടും, കോപസ്വഭാവം, ദുരാഗ്രഹം, ബന്ധുക്കളുമായി കലഹം, അപായഭീതി, ധനനഷ്ടം, രഹസ്യ ജീവിതം, പരീക്ഷണങ്ങളെ നേരിടേണ്ടി വരും.

ഉത്രട്ടാതി: അധികാര മോഹം പ്രകടിപ്പിക്കും, കഷ്ടപ്പാട്, ദുരാഗ്രഹം, ബന്ധുക്കളുമായി കലഹം, ഏല്ലാരംഗത്തും പരാജയം, അമിതമായി ഉള്ള ആത്മവിശ്വാസം ദോഷം ചെയ്യും, ശ്രദ്ധാപൂര്‍വ്വം ജോലി നിര്‍വ്വഹിച്ചില്ലെങ്കില്‍ തൊഴില്‍ നഷ്ടം സംഭവിക്കും, സ്ത്രീകള്‍ മുഖേന കലഹം.

രേവതി: ദാമ്പത്യത്തില്‍ അകല്‍ച്ച, മുന്‍കോപം, വിദേശത്ത് നിന്നും അശുഭ വാര്‍ത്തകള്‍ ശ്രവിക്കും, വികാര വിക്ഷോഭം, അപകടത്തില്‍ നിന്നും പാഠം പഠിക്കും, വീട് വിട്ട് നില്‍ക്കേണ്ടി വരും, കര്‍മ മേഖലയില്‍ അനിശ്ചിതത്വം.

English Summary

Astrologer Ram Sagar Thamburan has released daily horoscopes for Saturday, September 12, 2026. The comprehensive forecast provides detailed predictions for individuals belonging to each of the 27 Nakshatras, covering various life aspects such as career, finance, relationships, and health, outlining potential fortunes and challenges for the day.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTROLOGY, HOROSCOPE, NALATHE NAKSHATHRA PHALAM, INNATHE NAKSHATHRA PHALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY