SignIn
Kerala Kaumudi Online
Wednesday, 15 July 2026 6.41 PM IST

ഈ നാളുകാരായ സ്ത്രീകൾക്ക് പണത്തിന്റെ വരവ് വർദ്ധിക്കും, വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം

astro


റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail

2026 ജനുവരി 31 മകരം 17 ശനിയാഴ്ച. ( 46 നാഴിക 46 വിനാഴിക വരെ പുണർതം നക്ഷത്രം ശേഷം പൂയം നക്ഷത്രം ) ( രാഹുകാലം 9 മണി മുതൽ 9.30 മണി വരെ )

അശ്വതി : അനാവശ്യമായി പണം ചെലവഴിക്കും, ലോണുകളും മറ്റും പ്രതികൂലമായേക്കാം.
കടമകൾ നിറവേറ്റുന്നതിനു കഠിനമായ പരിശ്രമം വേണ്ടിവരും, കർമ്മ മേഖലയിൽ അനിശ്ചിതത്വം, സുഹൃത്തുക്കളുമായി അകലാതിരിക്കാൻ ശ്രദ്ധിക്കണം.

ഭരണി: ബന്ധുക്കൾ ശത്രുതാ മനോഭാവത്തോടെ പെരുമാറും. നിർബന്ധബുദ്ധി കാണിക്കും, എല്ലാവരോടും രമ്യതയിൽ വേണം ഇടപെടാൻ, യാത്ര കൊണ്ട് ഗുണം കിട്ടും. മടിയും അലസതയും ഉണ്ടാകും.

കാർത്തിക: ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന സംഗതികൾ സംജാതമാകും, വളരെയധികം ആലോചിച്ചു നോക്കി മാത്രം സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക, ധനപരമായി ദുരിതം, പല വിധത്തിലുമുള്ള വിഷമതകൾ.

രോഹിണി: അനാവശ്യങ്ങൾ ചിന്തിച്ച് രക്തസമ്മർദ്ദം വർദ്ധിക്കും. ശത്രുക്കൾ കൂടുതൽ ശക്തരാകും, ദൂരയാത്രാക്ലേശം, സുഖവും ദു:ഖവും മാറി വരും, ആരോഗ്യം സംരക്ഷിക്കണം.

മകയിരം: ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും പങ്കെടുക്കുന്നവർക്ക് കഠിനമായി പ്രയത്നിക്കേണ്ടിവരും.
അന്യദേശ വാസം ഗുണകരമായിരിക്കില്ല. അമിതമായ ആത്മവിശ്വാസം ദോഷം ചെയ്യും. ഈശ്വരാധീനം കുറഞ്ഞ ദിവസം ആയിരിക്കും സൂക്ഷിക്കുക.

തിരുവാതിര: ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. സ്വഹിതത്തിന് വിപരീതമായി കുടുംബാംഗങ്ങൾ പെരുമാറും, അത്യാവശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടാകും, എല്ലാ കാര്യങ്ങളും മറ്റുള്ളവരും ആയി പങ്കിടുന്ന സ്വഭാവം ഉപേക്ഷിക്കുക.

പുണർതം: സുഖാനുഭവങ്ങൾ, ഉല്ലാസ യാത്രയിൽ ആഗ്രഹ സാഫല്യം, ശത്രുക്കളെ പരാജയപ്പെടുത്തും, ദാമ്പത്യത്തിൽ സംതൃപ്തിയും സമാധാനവും ഉണ്ടാകും, വിദേശത്ത്നിന്നും നല്ല വാർത്തകൾ ശ്രവിക്കും.

പുയം: ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം. പങ്കാളിയാൽ നേട്ടങ്ങൾ ഉണ്ടാകും, സഹോദര സ്‌നേഹം ലഭിക്കും, സാമ്പത്തീക നേട്ടം പ്രതീക്ഷിക്കാം, തൊഴിൽ മേന്മയും സാമ്പത്തിക പുരോഗതിയും, മിത്രങ്ങളുടെ സഹായം ലഭിക്കും.

ആയില്യം: കുടുംബത്തിൽ വിവാഹാദി കർമ്മങ്ങൾ നടക്കും, മറ്റുള്ളവരുടെ ആദരവ് നേടും, രോഗശാന്തി, പുരസ്‌കാരങ്ങൾ ലഭിക്കും, ധനാഭിവൃദ്ധിയുടെ സമയം,ബന്ധുക്കൾ അനുകൂലരാകും, വിദേശാനുകൂല്യം.

മകം: പുതിയ കൂട്ടുകെട്ടുകൾ മൂലം ജീവിതത്തിന് മാറ്റം, പ്രണയത്തിന് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകും, ഭാര്യാഗുണം, സ്ത്രീകൾ മുഖേനെ സന്തോഷം കിട്ടും, കലാമത്സരങ്ങളിൽ വിജയം.

പൂരം: ജീവിതപങ്കാളി മൂലം സുഖവും സമാധാനവും, കുടുംബ കലഹങ്ങൾ ഒഴിവാകും, പുതിയ അവസരങ്ങൾ തൊഴിലിലും കലാരംഗത്തും, വിജയവും അംഗീകാരവും, യാത്രാഗുണം, പഠന കാര്യങ്ങളിൽ ജയം.

ഉത്രം: വിദ്യാവിജയം, ആഗ്രഹങ്ങൾ സഫലമാകും, മതപരമായ കാര്യങ്ങളിൽ അമിത താൽപര്യം കാണിക്കും, ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി,എല്ലാ രംഗങ്ങളിൽ നിന്നും ,സ്വന്തം പ്രവൃത്തികൾ വിജയത്തിലെത്തും.

അത്തം: മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തും. അന്യദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം, എതിരാളികളെ പരാജയപെടുത്തും, മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസ്സുണ്ടാകും, കിട്ടില്ല എന്ന് കരുതിയ ധനം തിരിക ലഭിക്കും.

ചിത്തിര: ശമ്പള വർദ്ധനവിനും യോഗം, അകന്നു നിന്നവർ അനുകൂലികളാകും, സ്ത്രീകൾക്ക് ധനവരവ് വർദ്ധനവ്. സംസാരത്തിൽ നിയന്ത്രണം പാലിക്കുക. തൊഴിൽ പരമായി ഉയർച്ച, പ്രതിയോഗികൾ പിന്തിരിയും, പുതിയ ബന്ധങ്ങൾ ഉണ്ടാകും, പുതിയ അറിവുകൾ സമ്പാദിക്കും.

ചോതി: ദാമ്പത്യജീവിതത്തിൽ വിഷമതകൾ, അനാവശ്യമായി പണം ചെലവാകും, ശത്രുവർദ്ധന.
പ്രണയം സംബന്ധിച്ച് പ്രയാസങ്ങൾ, ജനപ്രീതിയും അംഗീകാരവും കുറയും, ശാരീരികമായി അസ്വസ്ഥതകൾ, സമയത്ത് ആഹാരം കഴിക്കാൻ സാധിക്കാത്ത രീതിയിൽ പ്രശ്നങ്ങൾ.

വിശാഖം: സ്ത്രീകൾ മൂലം അസ്വസ്ഥത, ബന്ധുക്കളുടെ എതിർപ്പുകൾ. നിർമ്മാണ പ്രവൃത്തികളിൽ തടസങ്ങൾ, വ്യക്തിജീവിതത്തിൽ സ്ത്രീകൾ മൂലം പ്രശ്നങ്ങൾ, അമിതമായ ശുഭാപ്തി വിശ്വാസം എല്ലാ കാര്യങ്ങളിലും വച്ചു പുലർത്തരുത്.

അനിഴം: മാനസികവും ശാരീരികവുമായി അസ്വസ്ഥതകൾ, രോഗാവസ്ഥ, തെറ്റിദ്ധാരണകൾ വന്നുഭവിക്കും. മോശം കൂട്ടുകെട്ടുകളിൽ നിന്നും കഴിയുന്നതും അകന്നു നിൽക്കുക, ഉദ്യോഗസ്ഥർക്ക് ജോലിക്കൂടുതൽ മൂലം പ്രയാസങ്ങൾ, വീട് വിട്ട് നിൽക്കേണ്ടി വരും .

കേട്ട: എന്തു ക്ലേശങ്ങൾ സഹിച്ചാണെങ്കിലും നിലവിലുള്ള ജോലി നിലനിർത്തിക്കൊണ്ടു പോകാൻ ശ്രമിക്കുക.
ശത്രുക്കൾ വർദ്ധിക്കും, ദാമ്പത്യ സുഖക്കുറവ്, ജീവിതം വിജയം നേടാൻ കഠിനപരിശ്രമം വേണ്ടി വരും,
പണം കടം വാങ്ങിക്കേണ്ടി വരും.

മൂലം: സഹോദര സ്ഥാനീയരുമായി കലഹത്തിനു സാദ്ധ്യത, ധനചെലവ്, ദൂരയാത്രാക്ലേശം. പൊതു പ്രവർത്തകർക്ക് മാനഹാനിയും നിയമ നടപടികളും, കമിതാക്കൾക്ക് പ്രണയപരാജയം, പങ്കാളി മുഖേനെ പ്രയാസങ്ങൾ.

പൂരാടം: സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യുക. മേലുദ്യോഗസ്ഥരിൽ നിന്നും വിഷമകരമായ സംസാരവും പ്രവൃത്തികളും നേരിടും, കുടുംബകലഹം, ഉദ്യോഗസ്ഥർക്ക് ജോലിഭാരം വർദ്ധിക്കും, ദാമ്പത്യ ജീവിതം ക്ലേശകരമായിരിക്കും.

ഉത്രാടം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധാരാളം യാത്രകൾ ചെയ്യേണ്ടി വരും.
ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമാകും, അയൽബന്ധങ്ങൾ സൂക്ഷിക്കണം, സഹോദരുമായി കലഹത്തിനു നിൽക്കരുത്, കള്ളന്മാർ കാരണം ധനനാശം.

തിരുവോണം: പ്രശസ്തിയും അംഗീകാരവും ലഭിക്കും. പങ്കാളിക്ക് സമ്മാനങ്ങൾ ലഭിക്കും. ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി, കുടുംബത്തിൽ ഐശ്വര്യവും സമാധാനവും നിലനിർത്താൻ സാധിക്കും, അശരണരെ സഹായിക്കും.

അവിട്ടം: ദൂരദേശത്ത് തൊഴിൽ ലഭിക്കാൻ സാദ്ധ്യതയുണ്ട്. താൽക്കാലിക ജോലി സ്ഥിരപ്പെടും,
സ്ത്രീകൾ മുഖേനെ സന്തോഷവും സമാധാനവും ലഭിക്കും, ശത്രുക്കളെ പരാജയപ്പെടുത്തും, ഒരു വശ്യ ശക്തി നിഴലിച്ചു നിൽക്കും, എല്ലാവരും അനുകൂലമായ നിലപാട് വ്യക്തമാക്കും.

ചതയം: ശത്രു ജയം, പ്രണയ കാര്യങ്ങിളിൽ സന്തോഷം, കർമ്മരംഗം ഉഷാറാകും. ജോലിസ്ഥലത്ത് അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, സാമ്പത്തിക സഹായം ലഭിക്കും, മറ്റുള്ളവരെ സഹായിക്കാൻ താൽപര്യം കാണിക്കും, യാത്രാഗുണം കാണുന്നുണ്ട്.

പൂരുരുട്ടാതി: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വരവ് വർദ്ധിക്കും. സേവന സന്നദ്ധത പ്രകടിപ്പിക്കും, ഉദ്യോഗസ്ഥരിൽ നിന്നും ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കാം. കുടുംബ സുഖം, ബിസിനസ്സിൽ നേട്ടം, വിദ്യാഗുണം.

ഉത്രട്ടാതി: തൊഴിൽ സ്ഥലത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. മാതാവിന്റെ ആരോഗ്യ പരിപാലനം നടത്തും, ഗാംഭീരം പ്രകടിപ്പിക്കും, എല്ലാവരും പ്രീതികരമായ രീതിയിൽ പെരുമാറും, ഉപരിപഠനത്തിന് അനുകൂലമായ സമയം, ശാരീരികമായി ഉണ്ടായിരുന്ന വിഷമതകൾ ശമിക്കും.

രേവതി: ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർ സർവ്വകാര്യവിജയം. മറ്റുള്ളവരുടെ സഹായത്താൽ കാര്യലാഭം, പ്രയത്നത്തിനു തക്കവണ്ണം അംഗീകാരം ലഭിക്കും, ഉല്ലാസകരമായ അനുഭവങ്ങൾ, എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും, ദൈവീക ചിന്ത ഉടലെടുക്കും, പ്രണയ പങ്കാളിയുടെ ചതിയിൽ പെടരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTRO, ASTROLOGY, YOURS TOMORROW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY