റാംസാഗർ തമ്പുരാൻ, ഫോൺ : 91+8301036352, വാട്സാപ്പ് : 91+7907244210, ഇമെയിൽ: samkhiyarathnam@gmail.com
2026 സെപ്റ്റംബർ 1 (1202 ചിങ്ങം 16 ) ചൊവ്വാഴ്ച. (50 നാഴിക 58 വിനാഴിക വരെ അശ്വതി നക്ഷത്രം ശേഷം ഭരണി)
[ചതുർത്ഥി തിഥി 03 നാഴിക 27 വിനാഴിക വരെ ശേഷം പഞ്ചമി തിഥി 59 നാഴിക 44 വിനാഴിക വരെ]
(രാഹുകാലം 3 മണി മുതൽ 4.30 മണി വരെ)
അശ്വതി: കുടുംബ സൗഖ്യം ലഭിക്കും, ചലച്ചിത്ര രംഗത്തുള്ളവര്‍ക്ക് സമയം അനുകൂലമാണ്, ബിസ്സിനസ്സിൽ ലാഭം ഉണ്ടാകും, പ്രണയം സഫലമാകും.
ഭരണി: കാരണവന്മാരുടെയും ഗുരുനാഥന്മാരുടെയും അനുഗ്രഹം ഏറ്റുവാങ്ങി മുന്നോട്ടു പോകും. വിദേശ ബന്ധുക്കളില്‍ നിന്നും സഹായം ലഭിക്കും, പുണ്യക്ഷേത്ര സന്ദര്‍ശനം നടത്തും.
കാര്‍ത്തിക: ശത്രുക്കളുടെ പ്രവര്‍ത്തനം സസൂക്ഷ്മം ശ്രദ്ധിക്കുക, തൊഴില്‍ രംഗത്ത് മേലധികാരികളുമായി ഉരസരുത്, അന്യരുടെ പഞ്ചാര വാക്കുകേട്ട് ചതിയില്‍ പെടരുത്.
രോഹിണി: ലക്ഷ്യബോധത്തോടും ഏകാഗ്രതയോടുംകൂടിയും പ്രവര്‍ത്തിച്ച് വിജയം കൊയ്യും, ഔദ്യോഗിക രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസം നന്നാകും, സര്‍വ്വാഭീഷ്ട സിദ്ധി ലഭിക്കും.
മകയിരം: ഹൃദയ രോഗം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം, സന്താനങ്ങളുടെ മേല്‍ കരുതല്‍ വേണം. പങ്കാളിയുടെ ആരോഗ്യ നില പ്രത്യേകം ശ്രദ്ധിക്കണം. സദസുകളില്‍ അപമാനിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
തിരുവാതിര: ഈശ്വര പ്രീതി നോക്കി മാത്രം പങ്കെടുക്കുക, വിദേശ യാത്രയ്ക്ക് യോഗം. പ്രണയബന്ധത്തില്‍ നേട്ടം. സന്താനങ്ങളില്‍ നിന്നും നേട്ടം. ആത്മവിശ്വാസം ഉണ്ടാകും. സമചിത്തതയോടെ പ്രവര്‍ത്തിക്കും.
പുണര്‍തം: ഭരണാധികാരികള്‍ക്ക് പ്രതിസന്ധികൾ, രഹസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് പരാജിതരാകരുത്. മനസാക്ഷിക്ക് വിപരീതമായി പ്രവര്‍ത്തിക്കരുത്.
പൂയം: കഠിനമായ അദ്ധ്വാനം കൊണ്ട് ചുമതലകള്‍ നിര്‍വഹിക്കും, പൂര്‍വ്വിക സ്വത്ത് ലഭിക്കും. അംഗീകാരം, സര്‍ക്കാരില്‍ നിന്നും അനുകൂല നടപടി, കുടുംബത്തില്‍ മംഗല്യ സിദ്ധിയ്ക്ക് വേണ്ടി പുണ്യകര്‍മ്മങ്ങള്‍ നടത്തും.
ആയില്യം: സന്താനങ്ങള്‍ക്ക് ഉപരിപഠനം ലഭിക്കുന്നതാണ്. ഇഷ്ടജന സംഗമം, രോഗശമനം, അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കും, വിവാദങ്ങളില്‍ വിജയിക്കും, പ്രവൃത്തി മേഖലയില്‍ പ്രതിസന്ധികള്‍ മാറും.
മകം: മംഗള കര്‍മ്മങ്ങള്‍ക്ക് തടസം നേരിട്ടാലും അവസാനം കാര്യങ്ങള്‍ അനുകൂലമാകും, പഠനകാര്യങ്ങളില്‍ അമിത താല്‍പര്യം കാണിക്കും, തിരികെ ലഭിക്കില്ലെന്ന് കരുതിയ പണം തിരിച്ചുകിട്ടും.
പൂരം: കുടുംബ ജീവിതത്തില്‍ ആഹ്ലാദം വന്നു ചേരും, ജീവിത പങ്കാളിയുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ പ്രകടിപ്പിക്കും, അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കള്‍ യോജിപ്പിലെത്തും, ഇഷ്ട വാര്‍ത്താ ശ്രവണം.
ഉത്രം: ഇഷ്ടജനം വഴി നേട്ടങ്ങള്‍ കൈവരും, അനുരാഗ ബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കും. കുടുംബ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. യോഗാസനങ്ങളും ഭക്ഷണ ക്രമീകരണവും ശീലിക്കണം.
അത്തം: കലാസാംസ്‌കാരിക രംഗത്തുള്ളവര്‍ക്ക് പ്രശസ്തിയും അവസരങ്ങളും ലഭിക്കും, സഹോദരങ്ങള്‍ വഴി നേട്ടം, വിവാഹം - ഉദ്യോഗം ഇവയ്ക്കു വേണ്ടി ഈശ്വര പ്രാര്‍ത്ഥന ശക്തമാകണം.
ചിത്തിര: വിശിഷ്ട വ്യക്തികളുമായി സമ്പര്‍ക്കമുണ്ടാക്കി നേട്ടങ്ങള്‍ കൊയ്യും, ജീവിതാഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യം ആകും, പുന:പരീക്ഷയില്‍ വിജയിക്കും. സാമ്പത്തിക സഹായം നല്‍കുമ്പോള്‍ രേഖകള്‍ വാങ്ങാന്‍ മറക്കരുത്.
ചോതി: ഉദ്യോഗ ലബ്ദി, ബഹുമാനം ലഭിക്കും, പുരസ്‌കാര ലബ്ധി, നേതൃസ്ഥാനം അലങ്കരിക്കല്‍. അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും, ഈശ്വര കൃപയുണ്ടാകുന്നതാണ്.
വിശാഖം: ചീത്തകൂട്ടുകെട്ടു മൂലം ദുശീലങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. വെള്ളത്തിലെ യാത്ര സൂക്ഷിക്കണം. അഗ്‌നി സംബന്ധമായി അപകടസാധ്യത, ലഹരി പദാര്‍ത്ഥങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം.
അനിഴം: വിശ്വാസവഞ്ചനയ്ക്ക് ഇടവരരുത്. യാത്രാ വേളകളില്‍ വിലപിടിപ്പുള്ള സാമഗ്രികള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കണം. സ്ത്രീജനങ്ങള്‍ക്ക് അപഖ്യാതി കേള്‍ക്കാന്‍ സാധ്യത ഉള്ളതിനാല്‍ സൂക്ഷിക്കണം.
കേട്ട: അബദ്ധങ്ങളില്‍ ചാടരുത്. അന്യരുടെ വാക്ക് കേട്ട് അബദ്ധത്തില്‍ ചെന്നു ചാടരുത്. അവസരങ്ങള്‍ നഷ്ടപെടുത്തരുത്, കുടുംബ പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കണം.
മൂലം: തീര്‍പ്പുകല്‍പ്പിക്കാതെ കിടന്ന വ്യവഹാരത്തില്‍ അനുകൂലവിധി, തൊഴില്‍ ലഭിക്കും, വാഹനം, ഗൃഹം എന്നിവ വാങ്ങാന്‍ സാധ്യത, പൂര്‍വ്വിക സ്വത്ത് ലഭിക്കും. അപകടങ്ങളില്‍ നിന്നും രക്ഷപ്പെടും.
പൂരാടം: സര്‍ക്കാരില്‍ നിന്നും അനുകൂല നടപടികൾ, വിവാഹം നടക്കും, ഉദ്യോഗവും, ഉന്നത വിദ്യാഭ്യാസവും ലഭിക്കും. ബിസിനസ് രംഗം തെളിഞ്ഞു തുടങ്ങും. സഹായവും വായ്പ്പാ സൗകര്യവും ലഭിക്കും.
ഉത്രാടം: ശരീര പീഡയ്ക്ക് സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കുക. മനശാന്തി കുറവുണ്ടാകും ആയതിനാല്‍ തൊഴില്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
തിരുവോണം: പണം കടം കൊടുക്കരുത്. രാഷ്ട്രീയം, കല, കായികം, വ്യവസായം എന്നീ രംഗത്ത് പ്രതിസന്ധികള്‍. സ്ത്രീകള്‍ നിമിത്തം പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണം.
അവിട്ടം: അധ്യാത്മിക കാര്യങ്ങളില്‍ താത്പര്യം വര്‍ദ്ധിക്കും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ജോലി ലഭിക്കും. കുടുംബ ബന്ധങ്ങളില്‍ ഉണ്ടായിരുന്ന ശത്രുത കുറയും, ഔദ്യോഗിക രംഗത്ത് സ്ഥാനമാറ്റം.
ചതയം: പ്രകോപനങ്ങളില്‍ അകപ്പെടരുത്. വിശ്വാസ വഞ്ചനക്ക് പാത്രമാകും, അസൂയക്കാരില്‍ നിന്നും ശല്യമുണ്ടാകും, സദാചാര വിരുദ്ധ ജീവിതം ഒഴിവാക്കണം, ഏറ്റെടുക്കുന്ന കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രയാസപ്പെടും.
പൂരുരുട്ടാതി: തൊഴില്‍ സൂക്ഷമതയോടെ കൈകാര്യം ചെയ്യണം, കുടുംബത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ സൂക്ഷിക്കണം, പ്രണയ ചിന്ത മനസിനെ സന്തോഷിപ്പിക്കും.
ഉത്രട്ടാതി: ദേഷ്യം കുറച്ചു മുന്നോട്ടു പോകണം, വസ്തു തര്‍ക്കത്തില്‍ പ്രതികൂല കോടതി വിധി, അപഖ്യാതി കേള്‍ക്കുന്ന പ്രവര്‍ത്തികളില്‍ നിന്നും വിട്ടുനില്‍ക്കണം.
രേവതി: നവീന വസ്ത്രലബ്ദി, വിദേശ ജോലി തരപ്പെടും, മനസിനിഷ്ടപെട്ട തൊഴില്‍ ലഭിക്കും, പൂര്‍വ്വിക സ്വത്ത് ലഭിക്കും, പുസ്തകങ്ങള്‍ക്കും, ഔഷധങ്ങള്‍ക്കും ധനം ചിലവഴിക്കും.
On September 1, 2026, the daily horoscope predicts mixed outcomes across the 27 nakshatras. Some signs are associated with family happiness, career success, financial gains, marriage and travel, while others are advised to be cautious about health, conflicts, accidents, financial dealings and relationships. Overall, the predictions emphasize careful decisions, patience and spiritual practices.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |