SignIn
Kerala Kaumudi Online
Thursday, 06 August 2026 4.35 AM IST

യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

dileep-kumar
ദിലീപ് കുമാർ

റാന്നി : മോതിരവയൽ സ്വദേശിനിയായ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. റാന്നി പഴവങ്ങാടി കരികുളം മോതിരവയൽ കുന്നുംപുറത്ത് വീട്ടിൽ ദിലീപ് കുമാർ (44) ആണ് പിടിയിലായത്. ഞായറാഴ്ച രാത്രി 11നായിരുന്നു സംഭവം.

മുൻപ് ഇവർ ഭാര്യാ ഭർത്താക്കന്മാരായി കഴിഞ്ഞു വരികയായിരുന്നു. സ്ഥിരമായി പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് യുവതി മറ്റൊരിടത്തേക്ക് വാടകയ്ക്ക് മാറിതാമസിച്ചു. അവിടെ എത്തിയാണ് പ്രതി ഫ്യൂസ് കാരിയർ ഉപയോഗിച്ച് യുവതിയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PATHANAMTHITTA, ARREST, LATESTNEWS, RANNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY