SignIn
Kerala Kaumudi Online
Thursday, 06 August 2026 5.47 PM IST

സുരക്ഷ എവിടെ?​ തലസ്ഥാനത്ത് മദ്യം വാങ്ങിയാലും എടിഎമ്മിൽ നിന്ന് പണമെടുത്താലും പങ്കുചോദിച്ച് സാമൂഹ്യവിരുദ്ധർ

powerhouse-road
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തലസ്ഥാനത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. രാത്രി സമയങ്ങളിൽ റെയിൽവേ സ്റ്റേഷനും കിഴക്കേക്കോട്ട കെഎസ്ആർടിസി ബസ് സ്റ്റാൻഡും തമ്മിൽ ബന്ധിപ്പിക്കുന്ന പവർ ഹൗസ് റോഡിലാണ് സുരക്ഷതിമായി യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയുള്ളത്. പവർ ഹൗസ് റോഡിലെ ബെവ്കോ ഔട്‌‌ലെറ്റിലും സമീപത്തുള്ള എടിഎമ്മിലും എത്തുന്നവരെ സാമൂഹിക വിദഗ്ദ്ധർ ഭീഷണിപ്പെടുത്തി പണം തട്ടുന്നതായാണ് പരാതി. ദിവസേന ആയിരക്കണക്കിന് യാത്രക്കാർ കടന്നുപോകുന്ന ഈ മേഖലയിലെ സാമൂഹികവിരുദ്ധരുടെ ശല്യം അവസാനിപ്പിക്കുന്നതിന് പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ബെവ്കോ ഔട്‌ലെറ്റുകളിൽ എത്തുന്നവരുടെ കയ്യിൽ നിന്നും മദ്യകുപ്പികൾ കൈക്കലാക്കുകയും റീഫണ്ട് സ്റ്റിക്കറുകൾ ബലമായി പിടിച്ചുവാങ്ങുകയും ചെയ്യുന്നത് പതിവാണ്. തകരപ്പറമ്പ് ഫ്ലൈഓവറിന് താഴെ പരസ്യമായി മദ്യപാനവും സംഘർഷങ്ങളും ഉണ്ടാകുന്നതിനാൽ പ്രദേശത്തെ സുരക്ഷയിൽ ആശങ്ക വർദ്ധിക്കുകയാണ്. സമീപത്തെ എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങുന്നവരെ പിന്തുടർന്ന് പണം കൈക്കലാക്കാൻ ശ്രമിക്കുന്നതും പ്രദേശത്ത് സ്ഥിരമാണ്. ആക്രമിക്കുമോ എന്ന ഭയത്താൽ പലരും ആവശ്യപ്പെടുന്ന തുക നൽകാറുള്ളതായും പ്രദേശത്തെ കടയുടമകൾ പറയുന്നു.

സംഘം അന്യ സംസ്ഥാന തൊഴിലാളികളിൽ നിന്നടക്കം ഇത്തരത്തിൽ ഭയപ്പെടുത്തി പണം തട്ടിയെടുക്കാറുണ്ട്. പ്രീമീയം കൗണ്ടറിൽ മദ്യം വാങ്ങി മടങ്ങുന്ന മലയാളികളെയും ഇവർ ഭീഷണിപ്പെടുത്തി പണം തട്ടാറുണ്ട്. ജൂണിൽ കോട്ടയത്ത് ഹോസ്റ്റലിൽ പഠിക്കുന്ന മകളെ വിളിക്കാനായി പവർഹൗസ് റോഡിന് സമീപം കാറിൽ എത്തിയ യുവതിയെ രണ്ടുപേർ വാഹനത്തിൽ കയറി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പ്രദേശത്തെ ഇത്തരം ശല്യക്കാരെ ഒഴിവാക്കുന്നതിന് സിസിടിവി സ്ഥാപിക്കാണമെന്നാണ് വ്യാപാരികളും യാത്രക്കാരും ആവശ്യപ്പെടുന്നത്.

English Summary

Thiruvananthapuram's Power House Road faces severe issues from anti-social elements, making night travel unsafe. Complaints detail individuals threatening and extorting money from people at a Bevco outlet and ATM, often stealing liquor and refund stickers. Public drinking and conflicts are also reported. Residents demand increased police patrolling and CCTV installation to ensure safety in this busy area.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM POWER HOUSE ROAD, POWER HOUSE ROAD CRIME, THAMPANOOR, BEVCO OUTLET, ATM ROBBERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY