SignIn
Kerala Kaumudi Online
Friday, 16 October 2026 11.35 AM IST

"അന്ന്‌ മരണത്തെപ്പറ്റിപ്പോലും ചിന്തിച്ചു, ബിഗ് ബോസിൽ പോകുന്നതിന് മുമ്പ് ഭർത്താവിനോട് ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു"

നിരവധി സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് അപ്‌സര. ബിഗ് ബോസിലെ ഈ സീസണിലെ മത്സരാർത്ഥി കൂടിയാണ് അപ്സര. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പുതിയ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടി ഇപ്പോൾ.

apsara

'ഞാൻ ഷോയിൽ എവിക്ട് ആയി എന്ന കാർഡ് എടുക്കുമ്പോൾ തന്നെ ഷോക്കായി. ഒട്ടും പ്രതീക്ഷിച്ചില്ല. പുറത്തിറങ്ങിയതിന് ശേഷമാണ് ആൾക്കാർക്ക് ഈ അഭിപ്രായമാണെന്ന് ഞാൻ അറിയുന്നത്. എന്തുകൊണ്ട് ഔട്ടായെന്നറിയില്ല. ഫെയിം എന്നൊരു കാര്യം മാത്രം വിചാരിച്ച് പോയതല്ല. ആ പ്ലാറ്റ്‌ഫോമിന് അത്രമാത്രം വില നൽകിയ വ്യക്തിയാണ് ഞാൻ.

ആദ്യം കരുതി ജനങ്ങളുടെ പിന്തുണ ഇല്ലാത്തോണ്ടായിരിക്കും പുറത്തായതെന്നാണ്. എന്നാൽ പുറത്തിറങ്ങിയപ്പോൾ ഞങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള മത്സരാർത്ഥിയാണ് അപ്‌സര എന്നായിരുന്നു ആൾക്കാർ പറഞ്ഞത്. എന്നെ ചതിച്ചത് ആരാണെന്ന് എനിക്ക് കൺഫ്യൂഷനാണ്,'- നടി പറഞ്ഞു.


ആദ്യ വിവാഹത്തിൽ താൻ നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ നേരത്തെ അപ്സരയും ഭർത്താവ് ആൽബിയും തുറന്നുപറഞ്ഞിരുന്നു. ഇതിനുപിന്നാലെ ഇവർക്കെതിരെ നടിയുടെ ആദ്യ ഭർത്താവ് രംഗത്തെത്തിയിരുന്നു. ഇതിനെപ്പറ്റിയും അപ്സര പ്രതികരിച്ചു.

'വർഷങ്ങൾക്ക് മുമ്പ് കഴിഞ്ഞൊരു കാര്യമാണ്. എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഒരു തീരുമാനം അത് തെറ്റാണെന്ന് തോന്നിയപ്പോൾ വേണ്ടെന്ന് വച്ച് പോയൊരാളാണ്. അത് വേണ്ടെന്ന് വച്ചിട്ട് വർഷങ്ങളായി. പിന്നെ ഒരിക്കലും അതിനെപ്പറ്റി സംസാരിക്കേണ്ടിവരരുത്. അങ്ങോട്ടും ഇങ്ങോട്ടും ദ്രോഹിക്കേണ്ടി വരരുത് എന്നുവച്ച് നടന്നൊരു വ്യക്തിയാണ് ഞാൻ. വർഷങ്ങൾക്ക് ശേഷം ഒരു പ്ലാറ്റ്‌ഫോമിൽ പറയേണ്ട അവസ്ഥ വന്നപ്പോൾ അദ്ദേഹത്തിന്റെ പേര് പറഞ്ഞിട്ടില്ല.

എന്നെപ്പോലെ അനുഭവിക്കുന്ന കുറേ കുട്ടികളെ എനിക്കറിയാം. നമ്മുടെ കൂടെ വർക്ക് ചെയ്യുന്ന എത്രയോ പേർ മോളേ എന്റെ ലൈഫിലും ഇങ്ങനെയുണ്ട്. പക്ഷേ എനിക്കത് പറയാൻ പറ്റുന്നില്ലെന്ന് പറയുന്നു. അത്യാവശ്യം ആളുകൾ അറിയുന്നൊരാളാണ് ഞാൻ. ഇതനുഭവിക്കുന്ന പെൺകുട്ടികളോടാണ് ഞാൻ പറഞ്ഞത്.

ഇരുപത്തിയൊന്ന് വയസിലാണ് ഞാൻ ഇത് അനുഭവിച്ചത്. മരണത്തെപ്പറ്റി പോലും ചിന്തിച്ചു. പക്ഷേ ഞാൻ ഒന്നും ചെയ്തില്ല. നിങ്ങളും ഒരു വിഷയം ഉണ്ടാകുമ്പോൾ തകർന്നുപോകരുത്. നമുക്ക് ഇനിയും ലൈഫ് ഉണ്ട്, മുന്നോട്ടുവരണമെന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ.'- നടി വ്യക്തമാക്കി.

ബിഗ് ബോസിലേക്ക് പോകുന്നതിന് മുമ്പ് ഭർത്താവ് ആൽബിയോട് പറഞ്ഞ കാര്യങ്ങളും അഖിൽ മാരാരുടെ കാസ്റ്റിംഗ് കൗച്ച് ആരോപണത്തിൽ ആൽബി പ്രതികരിച്ചതിനെപ്പറ്റിയും അപ്സര പ്രതികരിച്ചു.

'നമ്മൾ ആ പ്ലാറ്റ്‌ഫോമിൽ എങ്ങനെ റിയാക്ട് ചെയ്യുന്നറിയില്ലല്ലോ. അവിടെനിന്നിറങ്ങുന്ന ഓരോ ആൾക്കാരുടെയും അഭിപ്രായം കേൾക്കുമ്പോൾ നമ്മൾ കാണുന്നത് മാത്രമല്ല, അതിനകത്ത് കുറേ കാര്യങ്ങളുണ്ടെന്ന ധാരണയോടെയാണ് പോയത്. അതിനുമുമ്പ് അദ്ദേഹത്തോട് പറഞ്ഞത്, എന്ത് വന്നാലും കളഞ്ഞിട്ട് പോകരുതെന്നാണ്. ഒന്നും പ്ലാൻ ചെയ്ത് പോയ ഒരാളല്ല ഞാൻ. ഞാൻ ഞാനായിട്ട് തന്നെ അവിടെ നിൽക്കും. നെഗറ്റീവായാലും പോസിറ്റീവായാലും എന്റെ ഒപ്പം നിൽക്കുക. എന്റെ സംസാരം കൊണ്ടോ പ്രവൃത്തികൊണ്ടോ എന്തുണ്ടായാലും തിരിച്ചുവന്ന് ഞാൻ നേരിടും. അതുവരെ നിങ്ങൾ എന്റെ കൂടെ മാത്രമേ നിൽക്കാവൂ. ഒരാൾക്കും മറുപടി കൊടുക്കരുത്. കമന്റുകൾക്ക് റിപ്ലൈ കൊടുക്കരുത്. ഒരു ഇന്റർവ്യൂ പോലും കൊടുക്കരുതെന്ന് പറഞ്ഞാണ് ഞാൻ പോയത്. ഞാൻ ചെയ്യുന്നത് എന്ത് അർത്ഥത്തിലാണെന്ന് എനിക്കേ അറിയൂ. എന്നെക്കുറിച്ച് എന്റെ ഭർത്താവിനോട് ചോദിക്കുമ്പോൾ അദ്ദേഹം അദ്ദേഹത്തിന്റെ രീതിയിലായിരിക്കും മറുപടി പറയുക. പക്ഷേ എന്തുകൊണ്ട് അദ്ദേഹം അങ്ങനെ ചെയ്‌തെന്ന് പോലും ഞാൻ ചോദിച്ചിട്ടില്ല.

അഖിൽ ചേട്ടൻ ഇതുവരെ ആ പറഞ്ഞതിന് ഇതുവരെ ഒരു വ്യക്തത വരുത്തിയിട്ടില്ല. അന്ന് അദ്ദേഹം അത് അറിഞ്ഞിരുന്നെങ്കിൽ നിയമപരമായി വേണമെങ്കിൽ പരിരക്ഷ നൽകാമായിരുന്നു. അന്ന് അദ്ദേഹം അത് ചെയ്തില്ല. ഇത്രയും വർഷങ്ങൾക്ക് ശേഷം ഇങ്ങനെയൊരു വെളിപ്പെടുത്തൽ നടത്തുമ്പോൾ അതില്ലെന്ന് പറയാൻ എനിക്ക് പറ്റില്ല. കാരണം ഞാൻ അറിഞ്ഞ കാര്യമല്ല. എനിക്ക് അങ്ങനെയൊരു ദുരനുഭവം ഉണ്ടായിട്ടില്ല.

ആൽബി ചേട്ടൻ അങ്ങനെ ഒരു മറുപടി കൊടുക്കാൻ കാരണം, അദ്ദേഹത്തിന്റെ ഭാര്യയായ ഞാൻ ബിഗ് ബോസിലുണ്ട്. ആരെങ്കിലും ഒരാൾ ആൽബി കാസ്റ്റിംഗ് കൗച്ച് ആണോന്ന് ചോദിച്ചാൽ അദ്ദേഹത്തിന് മറുപടി കൊടുക്കാൻ പറ്റില്ല. അതുകൊണ്ടായിരിക്കാം മറുപടി കൊടുത്തത്. ആൽബി ചേട്ടൻ അപ്പോഴും അദ്ദേഹത്തിന്റെ വീട്ടുകാരെ പറഞ്ഞു എന്ന് പറയുന്നില്ല. ഈ സ്ഥാനത്ത് നിങ്ങളുടെ ഇന്നേ ആൾക്കാരായിരുന്നെങ്കിൽ എങ്ങനെ പ്രതികരിക്കുമെന്നാണ് ചോദിച്ചത്. അങ്ങനെ ചോദിക്കേണ്ട ആവശ്യമില്ലായിരുന്നു. പറഞ്ഞുപോയി. തിരിച്ച് അഖിൽ മാരാരും അതേ രീതിയിലാണ് മറുപടി പറയുന്നത്."- നടി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACTRESSAPSARA, BIGBOSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY