SignIn
Kerala Kaumudi Online
Wednesday, 03 June 2026 1.59 AM IST

ആ സീനിൽ എനിക്ക് തുണി വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ല,​ ഇന്റിമേറ്റ് സീനിനെക്കുറിച്ച് ദർശന രാജേന്ദ്രൻ

READ ENGLISH VERSION
d

ചുരുക്കം ചിത്രങ്ങളിലൂടെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ദർശന രാജേന്ദ്രൻ. പ്രണവ് മോഹൻലാൽ നായകനായ ഹൃദയത്തിലെ ദർശന എന്ന കഥാപാത്രമാണ് ദർശന രാജേന്ദ്രനെ ശ്രദ്ധേയയാക്കിയത്. ജയ ജയ ജയ ജയ ഹേയിലെ ജയയിലൂടെ ദർശന മലയാളി പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായി. മായാനദി,​ വൈറസ്,​ തുറമുഖം,​ പുരുഷപ്രേതം . ആണും പെണ്ണും,​ സീ യു സൂൺ,​ ഡിയർ ഫ്രണ്ട്സ്,​ വിജയ് സൂപ്പറും പൗർണമിയും,​ കൂടെ തുടങ്ങിയവയാണ് ദർശനയുടെ മറ്റ് പ്രധാന ചിത്രങ്ങൾ. ഇരുമ്പ് തിരൈ,​ കവൻ എന്നീ തമിഴ് ചിത്രങ്ങളിലും വേഷമിട്ടു.

റോഷൻ മാത്യുവിനൊപ്പം അഭിനയിച്ച പാരഡ‌ൈസ് ആണ് ദർശനയുടെ ഏറ്റവും പുതിയ ചിത്രം. ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിതനഗെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോഷനൊപ്പം മുൻപ് അഭിനയിച്ച ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തിലെ അനുഭവം പങ്കുവയ്ക്കുകയാണ് ദർശന. ഉണ്ണി ആർ എഴുതിയ പെണ്ണും ചെറുക്കനും എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയുള്ള റാണി എന്ന സെഗ്‌മെന്റിലെ ഇന്റിമേറ്റ് രംഗത്തെ കുറിച്ചാണ് ദർശന തുറന്നുപറഞ്ഞത്. ആ സിനീലെ മറ്റു സീനുകൾക്ക് വേണ്ടി എടുത്ത തയ്യാറെടുപ്പുകൾ തന്നെയാണ് ഇന്റിമേറ്റ് സീനിന് വേണ്ടിയും താൻ എടുത്തതെന്ന് ദർശന പറയുന്നു. തന്റെ ശരീരവും ശബ്ദവും എല്ലാം തന്റെ ടൂൾ മാത്രമാണ്. സ്ക്രിപ്ടിൽ എഴുതിയിരിക്കുന്നത് തുണിയില്ല എന്നത് കൊണ്ട് തന്നെ തനിക്ക് തുണി വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോയെന്നും ദർശന പറയുന്നു.

ആണും പെണ്ണും എന്ന ചിത്രത്തിലാണ് ഞാൻ ആദ്യമായി ഒരു ഇന്റിമേറ്റ് സീൻ ചെയ്യുന്നത്. എങ്ങനെയാണ് ഷൂട്ട്‌ ചെയ്യുന്നത് എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ല. ഷോർട്ട് സ്റ്റോറി വായിക്ക് എന്നിട്ട് വിളിക്ക് എന്നായിരുന്നു ആഷിഖ് ഏട്ടൻ പറഞ്ഞത്. ഷോർട്ട് സ്റ്റോറി വായിച്ചപ്പോൾ നല്ല രസമുള്ള ഒരു കഥ എന്നാണ് തോന്നിയത്. എനിക്ക് എന്തായാലും ചെയ്യണം എന്നാണ് തോന്നിയത്. എനിക്ക് വേറെ ചോദ്യങ്ങൾ ഒന്നുമില്ലായിരുന്നു. ആഷിഖ് ഏട്ടൻ എന്ന സംവിധായകനിലും ഷൈജുക്കയെന്ന സിനിമട്ടോഗ്രാഫറിലും റോഷൻ എന്ന എന്റെ കോ ആക്ടറിലും എനിക്ക് വലിയ വിശ്വാസമായിരുന്നു.

ഞങ്ങൾ കോളേജിൽ ഇരുന്ന് സംസാരിക്കുന്ന സീൻ ഷൂട്ട്‌ ചെയ്ത പോലെ തന്നെയാണ് ആ ഇന്റിമേറ്റ് സീനും എടുത്തത്.അത് ഹ്യൂമൻ നേച്വറിന്റെ ഭാഗമാണ്. അത് വലിയൊരു സംഭവം ആക്കേണ്ട ആവശ്യമില്ല. എന്റെ ചിന്തയിൽ ആ കഥാപാത്രം മാത്രമേയുള്ളൂ. കഥാപാത്രം ആ സമയത്ത് ഈ സിറ്റുവേഷനിലൂടെയാണ് പോവുന്നത്. അപ്പോൾ എനിക്ക് തുണി വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ല. എന്നാണ് നെക്സ്റ്റ് ഫോർട്ടീൻ മിനിറ്റ്സ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ ദർശന പറഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DARSANA, DARSHANA RAJENDRAN, PARADISE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY