SignIn
Kerala Kaumudi Online
Sunday, 30 August 2026 2.35 AM IST

ഇരുമുടിയിൽ നക്ഷത്രത്തിളക്കം

baby

ഇരുമുടി ബ്ളോക് ബസ്റ്റർ വിജയം നേടുമ്പോൾ നക്ഷത്രയുടെ മുഖത്ത് വലിയ ചിരി . റിലീസ് ചെയ്ത് നാലാം ദിനത്തിൽ 100 കോടി ക്ളബ് കടന്നു . 200 കോടി ക്ളബിലേക്കാണ് കുതിപ്പ്. തെലുങ്ക് ചിത്രം ആണ് ഇരുമുടി. നായകൻ സൂപ്പർ താരം രവിതേജ. കേരളത്തിൽ ഇരുമുടിയുടെ തമിഴ് പതിപ്പ് വിജയം നേടുമ്പോൾ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് തെലുങ്ക് അരങ്ങേറ്റം ഗംഭീരമാക്കി മലയാളി തിളക്കമാകുന്നു നക്ഷത്ര.

റീൽ താരം

നക്ഷത്രയുടെ .റീൽസ് കണ്ടാണ് ഇരുമുടിയുടെ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് വിളിക്കുന്നത്. തെലുങ്കിലെ പ്രമുഖ നിർമ്മാതാക്കളാണ് മൈത്രി മൂവി മേക്കേഴ്സ്. ഒാഡിഷനിൽ 150ലധികം കുട്ടികൾ പങ്കെടുത്തു.അവസരം ലഭിക്കും എന്ന് പ്രതീക്ഷിച്ചതേയില്ല.എന്നാൽ അപ്രതീക്ഷിതമായി ഇരുമുടിയിലെ മണികണ്ഠ ആകാൻ നറുക്ക് വീണു.വൈകാതെ ഷൂട്ട് ആരംഭിച്ചു.

ഒറീസ- ഛത്തീസ്ഗഢ് അതിർത്തിയിലെ വനമേഖലയിലായിരുന്നു ചിത്രീകരണം. അവിടെ മൊബൈൽ റേഞ്ച് ഇല്ലായിരുന്നു. ആദ്യമായാണ് തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നത്.അച്ഛനുമായി വളരെ അടുപ്പമുള്ള കുട്ടിയാണ് മണികണ്ഠ. എല്ലാ കാര്യങ്ങളും അച്ഛനോട് തുറന്നുപറയുന്ന, ശക്തമായ മനസുള്ള കുട്ടി. സിനിമയിലെ വൈകാരിക രംഗങ്ങൾ അവതരിപ്പിക്കുമ്പോൾ വലിയ ബുദ്ധിമുട്ടുകൾ തോന്നിയില്ലെന്ന് നക്ഷത്ര പറഞ്ഞു. ലൊക്കേഷനിൽ നല്ല അന്തരീക്ഷവും സംവിധായകൻ ശിവ നിർവാണയുടെയും മറ്റുള്ളവരുടെയും പിന്തുണ ലഭിച്ചതിനാൽ കഥാപാത്രത്തെ കൂടുതൽ സ്വാഭാവികമായി അവതരിപ്പിക്കാൻ സാധിച്ചു.

രവിതേജയുടെയും പ്രിയ ഭവാനി ശങ്കറുടെയും മകളുടെ വേഷം ആണ് അവതരിപ്പിച്ചത്. രവി തേജ ചോക്ലേറ്റുകൾ തന്നു . അച്ഛൻ - മകൾ സ്നേഹവും കരുതലും ക്യാമറയുടെ പിന്നിൽ വലിയ രീതിയിൽ രൂപപ്പെട്ടു.നൃത്തം പഠിച്ചിട്ടില്ലെങ്കിലും അതിമനോഹരമായി ചുവടുവച്ച് ഇരുമുടി ടീമിനെ നക്ഷത്ര വിസ് മയിപ്പിച്ചു. തുടക്കത്തിൽ ഭാഷ ചെറിയ വെല്ലുവിളിയായി . എന്നാൽ ഡയലോഗ് മനപാഠമാക്കി പഠിച്ചു. ആദ്യ തെലുങ്ക് ചിത്രത്തിൽ തന്നെ ഡബ്ബ് ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നക്ഷത്ര.

ഞങ്ങൾ തമ്മിൽ

മണികണ്ഠയും നക്ഷത്രയും തമ്മിലും ചില സാമ്യങ്ങളുണ്ട് തന്റെ എല്ലാ കാര്യങ്ങളും അച്ഛനോട് പറയുന്ന കുട്ടിയാണ് മണികണ്ഠയെങ്കിൽ നക്ഷത്ര വിശേഷങ്ങളെല്ലാം പങ്കുവയ്ക്കുന്നത് അമ്മയോടാണ്. അതിനാൽ ആ കഥാപാത്രവുമായി വ്യക്തിപരമായൊരു ബന്ധം അഭിനയിച്ചപ്പോൾ തോന്നി . ഐ നോബഡി’യിൽ പൃഥ്വിരാജിന്റെയും പാർവതി തിരുവോത്തിന്റെയും മകളായി നക്ഷത്ര അഭിനയിച്ചിട്ടുണ്ട്. ‘പെറ്റ് ഡിറ്റക്ടീവ്’, ‘ ‘എന്ന് സ്വന്തം പുണ്യാളൻ’ തമിഴിൽ പേട്ടാ റാപ്പ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

കന്നടയിൽ അരങ്ങേറ്റം കുറിച്ച ഡാഡ് അടുത്ത മാസം റിലീസ് ചെയ്യും. കന്നട സൂപ്പർ താരം ശിവരാജ് കുമാറിന്റെ മകളുടെ വേഷം ആണ് അവതരിപ്പിക്കുന്നത്. ഇരുമുടിക്ക് മുൻപേ ഡാഡിന്റെ ചിത്രീകരണം ആരംഭിച്ചതാണ്. റീൽസ് കണ്ടാണ് ഡാഡിൽനിന്ന് ഒാഡിഷൻ പങ്കെടുക്കാൻ വിളിക്കുന്നത്. കണ്ണൂർ ആണ് നാട്. അച്ഛൻ സബിൻ. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. അമ്മ റിജിന. കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുകയാണ് നക്ഷത്ര. നക്ഷത്രയുടെ അഭിനയയാത്രയിൽ പ്രോത്സാഹനവുമായി അച്ഛനും അമ്മയും ഒപ്പമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAKSHATHRA, BABY, IRUMUDI, CINEMANEWS, TELUGU MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA