SignIn
Kerala Kaumudi Online
Tuesday, 28 July 2026 9.39 PM IST

'അഞ്ചുവർഷം ബഡായി ബംഗ്ലാവ് ചെയ്തു, ചെറിയ സങ്കടം തോന്നി'; തുറന്നുപറഞ്ഞ് രമേശ് പിഷാരടി

ramesh-pisharody

മലയാളികളുടെ മുന്നിൽ നടനായും സംവിധായകനായും അവതാരകനായും എത്തിയ താരമാണ് രമേശ് പിഷാരടി. ബഡായി ബംഗ്ലാവെന്ന ജനപ്രിയ ടെലിവിഷൻ പരിപാടിയിൽ അവതാരകനായെത്തിയ രമേശ് പിഷാരടിയുടെ വളർച്ച പെട്ടെന്നായിരുന്നു. കഴിഞ്ഞ കുറച്ചുനാളുകൾക്ക് മുൻപ് നിയമസഭാ തിരഞ്ഞെടുപ്പിൽ രമേശ് പിഷാടരി മത്സരിക്കുമെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അദ്ദേഹം ജീവിതത്തിലെടുത്ത ചില തീരുമാനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ സംസാരിച്ചത്.

'ബഡായി ബംഗ്ലാവ് അഞ്ച് വർഷം ചെയ്തു. പിന്നീട് മടുപ്പായി. ആ സമയത്ത് ഞാൻ സിനിമകൾ ചെയ്യാറുണ്ടായിരുന്നു. അപ്പോൾ തന്നെ ബഡായി ബംഗ്ലാവിൽ മ​റ്റുസിനിമകളുടെ പ്രമോഷൻ പരിപാടിയും ഞാൻ ചെയ്തിട്ടുണ്ട്. വേറൊരാളും ഇതുവരെയായിട്ടും അങ്ങനെ ചെയ്തിട്ടില്ല. സ്വന്തം ചിത്രത്തിന്റെ പേരു പോലും പറയാൻ കഴിഞ്ഞിട്ടില്ല. അതൊരു ചെറിയ വേദനയായിരുന്നു. അങ്ങനെയുണ്ടായ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ആ പരിപാടി നിർത്തിയത്.

പരിപാടികൾ കുറവായതുകൊണ്ടാണ് ഞാനും ധർമ്മജനും ഒരുമിച്ചുള്ളത് ആരും കാണാത്തത്. മുൻപ് ഞങ്ങളൊരുപാട് സ്​റ്റേജ് ഷോകൾ ചെയ്തിരുന്നു. കൊവിഡിനുമുൻപ് തന്നെ പരിപാടി കുറയ്ക്കാമെന്ന് തീരുമാനിച്ചിരുന്നു. കാരണം എന്തുപറഞ്ഞാലും വിവാദമുണ്ടാകും. ഒരുപാട് ചിന്തിച്ചിട്ട് പറയുന്നതല്ല തമാശകൾ. അത്തരം തമാശകൾ വളച്ചൊടിച്ച് വിമർശനങ്ങൾ ഏ​റ്റുവാങ്ങേണ്ടി വന്നു. അതുകൊണ്ടാണ് ധർമ്മജനുമായി കൂടിയാലോചിച്ച് സ്‌​റ്റേജ് ഷോകൾ കുറച്ചത്. ധർമ്മജൻ എന്നേക്കാൾ വലിയൊരു നടനാണ്.

സുരേഷ് ഗോപിയെ കൊണ്ട് ആർക്കെങ്കിലും ഉപദ്രവം ഉണ്ടായിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിനുമാത്രമേയുള്ളൂ. വേറെ ആരെയും അദ്ദേഹം ഉപദ്രവിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹം സ്വന്തമായിട്ട് പ്രശ്നങ്ങളുണ്ടാക്കുന്ന കാര്യങ്ങളാണ് പറയുന്നത്. രാഷ്ട്രീയം ഓരോരുത്തരുടെയും വിശ്വാസമാണ്. സുരേഷ് ഗോപി നല്ലൊരു മനുഷ്യനാണ്. ജോലിയെ ഒരിക്കലും കു​റ്റം പറയാൻ പാടില്ലെന്ന് ഞാൻ പഠിച്ചത് മോഹൻലാലിലൂടെയാണ്'- രമേശ് പിഷാരടി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMESH PISHARODI, INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY