SignIn
Kerala Kaumudi Online
Saturday, 18 July 2026 8.07 PM IST

'നിങ്ങൾക്ക് വേണ്ടി ഞാൻ തുണിയുരിഞ്ഞ് നിൽക്കണോ? ആരെങ്കിലും അത് പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ പോകാം'; തുറന്നടിച്ച് നടി

READ ENGLISH VERSION
abhirami-venkatachalam

സോഷ്യൽ മീഡിയയിലെ സബ്സ്‌ക്രിപ്ഷൻ വരിക്കാരുടെ മോശം ആവശ്യങ്ങൾക്കും പെരുമാറ്റത്തിനുമെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി നടി അഭിരാമി വെങ്കിടാചലം. തന്റെ സർഗാത്മകതയും ഇതുവരെ പ്രതീക്ഷിക്കാത്ത ആർട്ടിസ്റ്റിക് ചിത്രങ്ങളും പങ്കുവയ്ക്കുന്നതിന് വേണ്ടിയാണ് ഇതുപോലൊരു പ്ലാറ്റ്‌ഫോം ആരംഭിച്ചതെന്ന് അഭിരാമി പറഞ്ഞു. നഗ്നത പ്രതീക്ഷിച്ച് എത്തിയവരാണെങ്കിൽ ദയവായി അൺസബ്സ്‌ക്രൈബ് ചെയ്ത് പോകണമെന്നും നടി ആവശ്യപ്പെട്ടു.

നടിയുടെ വാക്കുകളിലേക്ക്
'എന്നെ ഒരുപാട് സ്‌നേഹിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ നന്ദി. എന്റെ പ്രിയപ്പെട്ട സബ്സ്‌ക്രൈബേഴ്സ് അറിയാൻ, ഇതിന് മുമ്പ് ഞാൻ പരീക്ഷിച്ചിട്ടില്ലാത്തതും എവിടെയും പോസ്റ്റ് ചെയ്യാത്തതുമായ ക്രിയേറ്റീവ് ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിന് വേണ്ടിയാണ് ഈ പ്ലാറ്റ്‌ഫോം ആരംഭിച്ചത്. അല്ലാതെ സബ്സ്‌ക്രിപ്ഷൻ എടുത്തവർക്ക് വേണ്ടി തുണിയുരിഞ്ഞ് നിൽക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഇപ്പോൾ തന്നെ അൺസബ്സ്‌ക്രൈബ് ചെയ്ത് പോകാം. എന്റെ പ്ലാറ്റ്‌ഫോമിൽ എന്ത് പോസ്റ്റ് ചെയ്യണമെന്ന് എനിക്ക് അറിയാം. അത് പറഞ്ഞു തരാൻ ആരും നോക്കേണ്ട. കലാപരമായ രീതിയിൽ കാണുന്നവർക്ക് മാത്രം ഇവിടെ സ്വാഗതം. പിന്നെ ഒരു കാര്യം കൂടി ഇതൊരു പോൺ സൈറ്റല്ല'- നടി കുറിച്ചു.

2018ൽ പുറത്തിറങ്ങിയ 'നോട്ട' എന്ന ചിത്രത്തിലൂടെയാണ് അഭിരാമി സിനിമാ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. അജിത് നായകനായി എത്തിയ നേർകൊണ്ട പാർവൈ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ഒരു മാസം 399 രൂപ നൽകിയാലാണ് അഭിരാമിയുടെ ഇൻസ്റ്റഗ്രാം സബ്സ്‌ക്രിപ്ഷൻ ലഭിക്കുക. ഇതുവരെ എഴുന്നൂറോളം പേരാണ് അക്കൗണ്ട് സബ്സ്‌ക്രൈബ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SOCIAL MEDIA, CINEMA, ACTRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY