SignIn
Kerala Kaumudi Online
Monday, 27 July 2026 9.28 AM IST

'കുട്ടികളില്ല,  കല്യാണമില്ല,  കാമുകനുമില്ല;  അഞ്ചോ  പത്തോ  വർഷത്തിനുള്ളിൽ അത്  പൂർണമായി  നിലച്ചേക്കാം'

ranjini-haridas

നാൽപതുകളിൽ നേരിടുന്ന ശാരീരിക, മാനസിക പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ശരീരം ആർത്തവ വിരാമത്തിന്റെ സൂചനകൾ നൽകിത്തുടങ്ങിയെന്നും അതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണെന്നും താരം മനസുതുറന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു വെളിപ്പെടുത്തൽ.

'നാൽപതുകളിലേയ്ക്ക് കടക്കുമ്പോൾ ശരീരം ആർത്തവ വിരാമത്തിന്റെ സൂചനകൾ നൽകിത്തുടങ്ങും. മുൻപ് ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങൾ പോലും ഇപ്പോൾ ശരീരത്തിന് താങ്ങാൻ സാധിക്കാത്ത സാഹചര്യമാണ്. ശാരീരിക വേദനകളും ഹോർമോൺ വ്യതിയാനങ്ങളുമാണ് ഇപ്പോൾ പ്രധാന പ്രശ്‌നം. വല്ലാത്തൊരു അവസ്ഥയാണ്.

പണ്ട് എത്രവേണമെങ്കിലും ആഘോഷങ്ങളിൽ മുഴുകാമായിരുന്നു. എന്നാലിപ്പോൾ അങ്ങനെയല്ല. ഓരോ കാര്യത്തിലും നല്ല ശ്രദ്ധവേണം. കൃത്യമായ മാറ്റം അനിവാര്യമാണ്. ശരീരത്തിന്റെ രീതികളൊക്കെ മാറിത്തുടങ്ങുന്നു. അടുത്ത അഞ്ചോ പത്തോ വർഷത്തിനുള്ളിൽ ആർത്തവം പൂർണമായി നിലച്ചേക്കാം. ഇപ്പോൾത്തന്നെ അതിന്റെ മാറ്റങ്ങൾ അറിയുന്നുണ്ട്.

ബോഡി പെയിൻ കൂടുന്നു. ജോലിയിൽ ത്രിൽ ഇല്ല. കഴിഞ്ഞ കുറച്ച് നാളുകളായി തോളുകൾക്ക് അനക്കാൻ പറ്റാത്ത വേദനയുണ്ട്. ഉറങ്ങാൻ പറ്റില്ല. ഉണർന്നാൽ വേദന. 43 വർഷത്തിൽ എനിക്കിങ്ങനെ ഉണ്ടായിട്ടില്ല. ഇപ്പോഴാണ് കുട്ടികൾക്ക് ജന്മം നൽകുന്ന സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഞാൻ ചിന്തിച്ചത്. നിങ്ങളെ ആർക്കെങ്കിലും മനസിലാകുന്നുണ്ടോ?

ഹോ‌ർമോണൽ ഇൻബാലൻസുണ്ടാക്കുന്ന കാര്യങ്ങളിൽ നിന്ന് പേടിച്ചുമാറി നിന്ന ആളാണ് ഞാൻ. കുട്ടികളില്ല, കല്യാണമില്ല, ഈ സമയത്ത് കാമുകനുമില്ല. ടെക്‌നിക്കലി സ്‌ട്രെസ് ഇല്ല. ബയോളജിക്കലി സ്‌ട്രെസ് വരുന്ന ഘട്ടത്തിലാണിപ്പോൾ. ഇതിലെനിക്ക് വലിയ ദേഷ്യവും വിഷമവുമുണ്ട്'- രഞ്ജിനി ഹരിദാസ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RANJINI HARIDAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY