SignIn
Kerala Kaumudi Online
Tuesday, 28 July 2026 12.36 AM IST

'തന്റെ പെണ്ണിനെ സംരക്ഷിക്കാൻ യുദ്ധം ചെയ്‌തവൻ, ഇതാണ്  ശരിക്കുമുള്ള  ജെന്റിൽമാൻ'

trisha-krishnan

നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി ഫയൽ ചെയ്‌തിനുപിന്നാലെ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് നടി തൃഷ കൃഷ്‌ണൻ. വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത വിവാഹമോചനക്കേസ് നൽകിയിരിക്കുന്നത്. പിന്നാലെ ഈ നടി തൃഷയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുകയായിരുന്നു. ഇതിൽ വിജയ്‌യോ തൃഷയോ വ്യക്തത വരുത്തിയതുമില്ല. ഇതിനുശേഷം തൃഷ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു പോസ്റ്റും ശ്രദ്ധനേടുകയാണ്.

punch

ജപ്പാനിലെ വൈറൽ കുട്ടിക്കുരങ്ങനായ പഞ്ചുമായി ബന്ധപ്പെട്ട പോസ്റ്റാണ് തൃഷ പങ്കുവച്ചിരിക്കുന്നത്. പഞ്ചിനൊരു പുതിയ കൂട്ടുകാരിയെ കിട്ടിയ വിവരം അടുത്തിടെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. മോമോ ചാനുവെന്ന പെൺകുരങ്ങിനെയാണ് പഞ്ചിന് കൂട്ടായി കിട്ടിയത്. പഞ്ചിന് ഗേൾഫ്രണ്ടിനെ ലഭിച്ചുവെന്നുപറഞ്ഞ് സെെബർ ലോകം ആഘോഷമാക്കുകയും ചെയ്തിരുന്നു. 'തന്റെ ഗേൾഫ്രണ്ടിനെ സംരക്ഷിക്കാനായി പഞ്ച് മറ്റൊരു കുരങ്ങിനെ വിരട്ടിയോടിച്ചു' എന്ന പോസ്റ്റ് പഞ്ചിന്റെയും കൂട്ടുകാരിയുടെയും ചിത്രത്തോടൊപ്പമാണ് തൃഷ പങ്കുവച്ചിരിക്കുന്നത്. 'ഇതാണ് ശരിക്കുമുള്ള ജെന്റിൽമാൻ' എന്ന കുറിപ്പും പോസ്റ്റിന് നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRISHA KRISHNAN, VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY