SignIn
Kerala Kaumudi Online
Saturday, 16 May 2026 3.05 AM IST

'ആശാനും സ്റ്റുഡന്റ്സിനും റൊമ്പ നന്ദി',​ അഗസ്‌ത്യം കളരി സംഘത്തിന് ആദരവർപ്പിച്ച് നടൻ സൂര്യ

karuppu-launch

തിരുവനന്തപുരം: സൂര്യ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന പുതിയ ചിത്രം 'കറുപ്പ്' നാളെ പുറത്തിറങ്ങുകയാണ്. ആർ ജെ ബാലാജി സംവിധാനം ചെയ്‌ത ചിത്രത്തിന്റെ ലോഞ്ച് ചൊവ്വാഴ്‌ച നിശാഗന്ധിയിൽ നടന്നു. വേദിയിൽ നടൻ സൂര്യയുടെ ആദരവ് പിടിച്ചുപറ്റി തിരുവനന്തപുരത്തെ പ്രശസ്‌തമായ‌ അഗസ്ത്യം കളരി സംഘത്തിലെ മഹേഷ് ഗുരുക്കളും സംഘവും.

'അഗസ്‌ത്യം കളരി സംഘത്തിലെ ആശാനും സ്റ്റുഡന്റ്സിനും വളരെ നന്ദി. പത്ത് മിനിട്ട് നേരം നമ്മുടെ മുന്നിൽ ഇങ്ങനെ അതിവേഗം‌ കളരിമുറകൾ കാണിക്കുന്നതിന് അവർക്ക് പത്ത്-പതിനഞ്ച് വർഷത്തെ പരിശീലനമുണ്ടാകും. അവരുടെ അർപ്പണബോധത്തെ ഞാൻ ആദരിക്കുന്നു.'- സൂര്യ പറഞ്ഞു. സ്‌കൂൾ കാലം മുതലേ കളരി പഠിക്കേണ്ടതിനെക്കുറിച്ചും താരം ആരാധകരോട് സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KARUPPU, LANUNCH, AGASTYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY