SignIn
Kerala Kaumudi Online
Tuesday, 27 October 2026 2.12 PM IST

'നിങ്ങളോട്  എന്ത്  പറയാൻ,  അഭിനയത്തിൽ  ശ്രദ്ധിക്കാൻ  പറയാൻ  പറ്റുമോ?' അഹാനയ്ക്ക് ചുട്ട മറുപടി നൽകി ഫോളോവർ

ahaana-krishna
അഹാന കൃഷ്ണ

നടിയും ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയും ഇൻസ്റ്റഗ്രാം ഫോളോവറായ ഫ്ലേവേഴ്സ് ബൈ നീലവും തമ്മിലുള്ള വാക്‌പോരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. ഫോർട്ട് കൊച്ചിയെ പരാമർശിച്ചുള്ള ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വിദ്വേഷ വീഡിയോയെ പിന്തുണച്ചതിന് അഹാനയുടെ സഹോദരിയും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ വലിയ സൈബർ ആക്രമണം നേരിട്ടിരുന്നു. ഇതിനെക്കുറിച്ച് ഒരു പോസ്റ്റ് അഹാന പങ്കുവച്ചിരുന്നു. ഇതിന് താരം നൽകിയ മറുപടിയും ഫോളോവർ തിരികെ നൽകിയ മറുപടിയുമാണ് വൈറലായത്.

അഹാനയുടെ വിവാഹത്തിന് ദുൽഖർ സൽമാൻ ഹോസ്റ്റ് ആയി വന്നതുമായി ബന്ധപ്പെട്ട് കൃഷ്ണകുമാ‌ർ ഫാമിലിയിലെ നിലപാടുകളെയും വൈരുദ്ധ്യങ്ങളെയും ചൂണ്ടിക്കാണിച്ചാണ് ഫ്ലേവേഴ്സ് ബൈ നീലം അഹാനയെ ചോദ്യം ചെയ്തത്. ഇത് പിന്നീട് ഇരുവർക്കുമിടയിലെ വാക്പോരിലേക്ക് നയിച്ചു. അനാവശ്യ കാര്യങ്ങളിൽ തലയിട്ട് അഭിപ്രായം പറയുന്നതിനെക്കാൾ നല്ലത് സ്വന്തം ബേക്കിംഗ് ജോലികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. അതാണ് നിങ്ങൾ നന്നായി ചെയ്യാൻ കഴിയുകയെന്നായിരുന്നു അഹാനയുടെ പരിഹാസം. എന്നാൽ താരത്തിന്റെ പരിഹാസത്തിന് മുന്നിൽ പതറാതെ അതിലും വ്യക്തമായ മറുപടിയാണ് പേജ് നൽകിയത്.

'അഹാന കുറഞ്ഞപക്ഷം നിങ്ങൾക്ക് എന്നോട് ബേക്കിംഗിൽ ശ്രദ്ധിക്കാൻ പറയാമല്ലോ? എന്നാൽ എനിക്ക് നിങ്ങളോട് എന്ത് പറയാൻ കഴിയും? അഭിനയത്തിൽ ശ്രദ്ധിക്കാൻ പറയാൻ പറ്റുമോ? തീർച്ചയായും ഇല്ല. നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ ചെറിയ കാര്യങ്ങളും കഴിക്കുന്ന ഭക്ഷണവും ചെയ്യുന്ന മേക്കപ്പുമെല്ലാം പോസ്റ്റ് ചെയ്യുന്നതിൽ തുടരുന്നതായിരിക്കും നിങ്ങൾക്ക് കൂടുതൽ നല്ലത്. കാരണം അർത്ഥവത്തായ ഒരു പോസ്റ്റ് ഇടുന്നതിനെക്കാൾ നന്നായി അത്തരം കാര്യങ്ങളാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്'- എന്നായിരുന്നു മറുപടി. അഹാനയെ പോലും ഞെട്ടിച്ചുകൊണ്ടുള്ള ഈ തഗ് മറുപടി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചു. പിന്നാലെ ഈ കമന്റ് അഹാന ഡിലീറ്റ് ചെയ്തു.

ahaana-krishna
കമന്റ്

English Summary

Actress and influencer Ahaana Krishna is at the centre of a social media discussion following an exchange with the Instagram page Flowers by Neelam. The page questioned Ahaana over the Krishna family’s alleged contradictions in their public positions, referring to Dulquer Salmaan hosting Ahaana’s wedding. Ahaana responded sarcastically, suggesting that the page focus on its baking business instead of commenting on unrelated matters.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AHAANA KRISHNA, AHAANA KRISHNA INSTAGRAM CONTROVERSY, FLOWERS BY NEELAM, AHAANA KRISHNA SOCIAL MEDIA, AHAANA KRISHNA VIRAL REPLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY