
ജീത്തു ജോസഫും മോഹൻലാലും ഒരുമിച്ച ദൃശ്യം സീരിസിന്റെ മൂന്നാംഭാഗം ദൃശ്യം 3 റിലീസിനൊരുങ്ങുകയാണ്. മേയ് 21നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഒന്നും രണ്ടും ഭാഗങ്ങൾ തിയേറ്ററിലും ഒ.ടി.ടിയിലും വൻഹിറ്റായതിനാൽ തന്നെ ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ സിനിമയ്ത്തായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ ദൃശ്യം 3ക്ക് റിലീസിന മുമ്പ് അപ്രതീക്ഷിത പ്രതിസന്ധി നേരിടേണ്ടി വന്നിരിക്കുകയാണ്. ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്സ് വില്പനയുമായി ബന്ധപ്പെട്ട് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡോയ , നിർമ്മാതാക്കളായ ആശീർവാദ് സിനിമാസിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹർജി പരിഗണിച്ച കോടതി ദൃശ്യം 2യുടെ ഒ.ടി.ടി കരാറിൽ നിർമ്മാതാക്കൾ ഏർപ്പെടുന്നത് താത്കാലികമായി വിലക്കി. കേസ് വീണ്ടും പരിഗണിക്കുന്ന മേയ് 15വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ദൃശ്യം 3യുടെ ഡിജിറ്റൽ റൈറ്റ്‌സിൽ അവകാശവാദം ഉന്നയിച്ച് ആമസോൺ പ്രൈം വീഡിയോ നേരത്തെ രംഗത്തെത്തിയിരുന്നു. ദൃശ്യം 3ന്റെ എക്സ്ക്ലൂസീവ് ഡിജിറ്റൽ അവകാശം തങ്ങൾക്കാണെന്നാണ് ഈ മാസം ആദ്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ച പ്രസ്താവനയിൽ പ്രൈം വീഡിയോ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ഡിജിറ്റൽ റൈറ്റ്സ് സംബന്ധിച്ച മറ്റ് കരാറുകളിൽ ഏർപ്പെടുന്നത് നിയമനടപടികൾ ക്ഷണിച്ചു വരുത്തുമെന്നും കമ്പനി അറിയിച്ചിരുന്നു.
ഡിജിറ്റൽ റൈറ്റ്സിലെ വിവിധ വിഭാഗങ്ങളായ എസ്.വി.ഒ.ഡി, ടി.വി.ഒ.ഡി, എ.വി.ഒ.ഡി, എഫ്.വി.ഒ.ഡി, ഇ.എസ്.ടി റൈറ്റ്സുകൾ തങ്ങൾക്ക് സ്വന്തമാണെന്നും ഇവയുടെ തുടർന്നുള്ള വില്പനയ്ക്ക് ആശീർവാദ് സിനിമാസ് അടക്കം മറ്റാർക്കും അവകാശമില്ലെന്നും പ്രൈം വീഡിയോ വ്യക്തമാക്കിയിരുന്നു. ദൃശ്യം 3 ഹിന്ദി പതിപ്പിന്റെ നിർമ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് മലയാളം ഒറിജിനലിന്റെ ആഗോള തിയേറ്ററിക്കൽ, ഡിജിറ്റൽ റൈറ്റുകൾ വാങ്ങിയതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |