
അരുൺ വിജയ് നായകനായി ബാല സംവിധാനം ചെയ്ത നാളെ കേരളത്തിൽ റിലീസ് ചെയ്യും. വളരെ റോ ആയ ഒരു ആക്ഷൻ ചിത്രമാണ് വണങ്കാൻ. റോഷ്നി പ്രകാശ് ആണ് നായിക.സൂര്യയെ നായകനായി പ്രഖ്യാപിച്ച് ചിത്രീകരണം ആരംഭിക്കുകയും പിന്നീട് പിന്മാറുകയും ചെയ്ത ചിത്രം എന്ന നിലയിൽ വാർത്തകളിൽ വണങ്കാൻ ഇടംപിടിച്ചതാണ്. സമുദ്രക്കനി, മിഷ് കിൻ, ഛായാ ദേവി, ബാല ശിവജി, ഷൺമുഖരാജൻ, യോഹൻ ചാക്കോ, കവിത ഗോപി, ബൃന്ദാ സാറതി, അരുൾദാസ്, ചരൺരാജ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ആ. ബി ഗുരുദേവാണ് ഛായാഗ്രഹണം.വൈരമുത്തുവിന്റെ വരികൾക്ക് ജി.വി. പ്രകാശ് സംഗീതം ഒരുക്കുന്നു. സാം സി എസ് ആണ് പശ്ചാത്തലസംഗീതം .സതീഷ് സൂര്യയാണ് എഡിറ്റർ. വി. മായപാണ്ടി കലാ സംവിധാനവും സിൽവ സംഘട്ടനസംവിധാനവും നിർവഹിക്കുന്നു. സൻഹ സ്റ്റുഡിയോസ് ആണ് ചിത്രം കേരളത്തിൽ വിതരണം.
പി.ആർ. ഒ : പി.ശിവപ്രസാദ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |