SignIn
Kerala Kaumudi Online
Thursday, 22 October 2026 4.35 PM IST

നടൻ ടൈഗർ ഷ്‌റോഫിന് നേരെയുണ്ടായ ആക്രമണം; നെഞ്ചിൽ വെടിയേറ്റ ആരാധകന് ആശ്വാസവുമായി ജാക്കി ഷ്‌റോഫ്

jackie-shroff
ജാക്കി ഷ്‌റോഫ്

മുംബയ്: ബോളിവുഡ് താരം ടൈഗർ ഷ്‌റോഫിനെ ലക്ഷ്യമിട്ട് നടന്ന വെടിവയ്‌പ്പിനിടെ നെഞ്ചിൽ വെടിയേറ്റ ഉമേഷ് ചൗഹാനെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് നടൻ ജാക്കി ഷ്‌റോഫ്. സാഹചര്യം ശാന്തമായതിനുശേഷം ആശുപത്രിയിലെത്തി നേരിട്ടുകാണാമെന്ന് അദ്ദേഹം ഉമേഷ് ചൗഹാന് വാക്കുനൽകി.

ഫുട്‌ബോൾ സ്റ്റേഡിയത്തിന് പുറത്ത് ടൈഗർ ഷ്‌റോഫിനെ കാണാനായി ഉമേഷ് ചൗഹാൻ ഉൾപ്പെടെയുള്ള ആരാധകർ തടിച്ചുകൂടിയപ്പോഴാണ് അക്രമികൾ വെടിയുതിർത്തത്. സംഭവത്തിൽ താരത്തിന്റെ ഡ്രൈവർക്കും ഉമേഷ് ചൗഹാനും വെടിയേൽക്കുകയായിരുന്നു. അക്രമികളിൽ ഒരാൾ ടൈഗർ ഷ്‌റോഫിനുനേരെ തോക്ക് ചൂണ്ടിയപ്പോൾ അത് പ്രവർത്തിക്കാതിരുന്നതാണ് അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചത്. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഉമേഷ് ചൗഹാന്റെ നെഞ്ചിൽ പതിച്ച ബുള്ളറ്റ് ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തു. തുടർ ചികിത്സയ്‌ക്കും നിരീക്ഷണത്തിനുമായി അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിച്ചിരിരക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ ആരോഗ്യനില തൃപ്‌തികരമാണെന്നും ഡോക്‌ടർമാർ വ്യക്തമാക്കി.

ലോറൻസ് ബിഷ്‌ണോയി സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സൽമാൻ ഖാനുമായുള്ള അടുപ്പമാണ് ടൈഗർ ഷ്‌റോഫിനെ ലക്ഷ്യമിടാൻ കാരണമെന്ന് വിശദീകരിച്ച് സംഘത്തിലെ അനിൽ പണ്ഡിറ്റെന്നയാൾ ഓഡിയോ സന്ദേശവും പുറത്തുവിട്ടു. ആക്രമണത്തിന് ശേഷം നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ വെടിവെപ്പ് നടത്തിയ രണ്ടുപേരെയും രാജസ്ഥാനിലെ കോട്ടയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ പത്ത് പേരാണ് ഇതുവരെ അറസ്റ്റിലായത്.

English Summary

Jackie Shroff called injured fan Umesh Chauhan after a shooting targeting Tiger Shroff. Umesh is stable, and ten people have been arrested in connection with the attack.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TIGERSHROFF, JACKIE SHROFF, BOLLYWOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY