
ബോളിവുഡ് താരം കാർത്തിക് ആര്യനും തെന്നിന്ത്യൻ താരം ശ്രീലീലയും ഡേറ്റിംഗിൽ. കാർത്തിക് ആര്യന്റെ കുടുംബ ചടങ്ങിൽ ശ്രീലീല എത്തിയതോടെയാണ് ഇരുവരും ഡേറ്റിംഗിൽ ആണെന്ന അഭ്യൂഹം പരന്നത്. കാർത്തിക് ആര്യന്റെ കുടുംബ ചടങ്ങിൽ ദമാം ദം മസ്ത് കലന്ദർ ഗാനത്തിന് ചുവടുവയ്ക്കുന്ന ശ്രീലീലയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. പുഷ്പ 2ൽ തന്റെ ഗാനം കിസ്ക് ആണെന്ന് കരുതി ചുവടുവയ്ക്കുകയും എന്നാൽ അല്ലെന്ന് മനസിലാകുന്നതോടെ ശ്രീലീല ചിരിക്കുന്നതും വീഡിയോയിൽ കാണാം. അരികിൽ നിന്ന് ഡാൻസിന്റെ വീഡിയോ കാർത്തിക് ആര്യൻ മൊബൈൽ ഫോണിൽ പകർത്തുന്നുമുണ്ട്.
ഇൗ വീഡിയോ വൈറലായതോടെ കാർത്തിക്കും ശ്രീലീലയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും പ്രചരിക്കുകയാണ്.അനുരാഗ് ബസുവിന്റെ ചിത്രത്തിൽ കാർത്തിക് ആര്യന്റെ നായികയായി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ശ്രീലീല.
ഇൗവർഷം ദീപാവലി റിലീസായാണ് കാർത്തിക് ആര്യൻ - ശ്രീലീല ചിത്രം എത്തുക. എന്നാൽ ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. താടിവച്ച ലുക്കിലാണ് ചിത്രത്തിൽ കാർത്തിക് ആര്യൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |