
തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയയും നടൻ വിജയ് വർമ്മയും വേർപിരിഞ്ഞെന്ന് റിപ്പോർട്ട്. പ്രണയബന്ധം അവസാനിപ്പിച്ചെങ്കിലും ഉറ്റ സുഹൃത്തുക്കളുമായി ഇരുവരും തുടരുമെന്നും പരസ്പരബഹുമാനം നിലനിറുത്തിയാണ് പിരിയുന്നതെന്നുമാണ് വാർത്തകൾ. ഈ വർഷം വിവാഹജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലായിരുന്നു തമന്നയും വിജയ് യും. മുംബയിൽ ആഡംബര വസതി ഒരുങ്ങുന്നുവെന്നും വാർത്തകൾ ഉണ്ടായിരുന്നു. രണ്ടുവർഷത്തെ പ്രണയത്തിനുശേഷമാണ് വേർപിരിയുന്നത്. 'സ്നേഹിക്കുക എന്നതാണ് സ്നേഹിക്കപ്പെടുന്നതിന് പിന്നിലെ രഹസ്യം" എന്നു തുടങ്ങുന്ന തമന്നയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി അടുത്തിടെ വൈറലായിരുന്നു. 2023ൽ പുറത്തുവന്ന ലസ്റ്റ് സ്റ്റോറീസ് 2 എന്ന ചിത്രത്തിന്റെ സൈറ്റിൽവച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പലപ്പോഴും അഭിമുഖങ്ങളിൽ പ്രണയത്തിന്റെ സൂചനകൾ തമന്ന പരസ്യമാക്കി. ഗോവയിൽ വച്ച് നടന്ന തമന്നയുടെ കഴിഞ്ഞ പിറന്നാൾ ആഘോഷത്തിൽ വിജയ് പങ്കെടുത്തിരുന്നു. അതേസമയം വേർപിരിയുന്നതിനെപ്പറ്റി വിജയ്‌യോ തമന്നയോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |