
5 ചിത്രങ്ങൾ
പാൻ ഇന്ത്യൻ റിലീസുകളുടെ മാസമാണ് ഇത്തവണ മാർച്ച് . മോഹൻലാൽ പൃഥ്വിരാജ് ചിത്രം. എമ്പുരാൻ, വിക്രമിന്റെ വീരധീര ശൂരൻ, സൽമാൻ ഖാന്റെ സിക്കന്ദർ, തെലുങ്ക് ചിത്രങ്ങളായ മാഡ് സ്ക്വയർ, റോബിൻ ഹുഡ് എന്നിവയാണ് പാൻ ചിത്രങ്ങൾ.
എമ്പുരാനും വീരധീര ശൂരനും മാർച്ച് 27നും സിക്കന്ദർ, മാഡ് സ്ക്വയർ, റോബിൻഹുഡ് എന്നീ ചിത്രങ്ങൾ 28നും റിലീസ് ചെയ്യും. ലൂസിഫറിന്റെ പ്രീക്വിലും സീക്വലുമായി എത്തുന്ന എമ്പുരാൻ കേരളത്തിൽ 680 ലധികം സ്ക്രീനിൽ പ്രദർശനത്തിന് എത്തും. വിക്രം നായകനായി എസ്.യു. അരുൺ കുമാർ സംവിധാനം ചെയ്യുന്ന വീരധീര ശൂരനിലൂടെ സുരാജ് വെഞ്ഞാറമൂട് തമിഴിൽ എത്തുന്നു. പ്രതിനായക വേഷമാണ് സുരാജ് അവതരിപ്പിക്കുന്നതെന്നാണ് വിവരം.
വീരധീര ശൂരന്റെ രണ്ടാം ഭാഗമാണ് റിലീസ് ചെയ്യുന്നത്. സൽമാൻ ഖാൻ നായകനായ സിക്കന്ദറിൽ രശ്മിക മന്ദാന ആണ് നായിക. ഇടവേളയ്ക്കുശേഷം സംവിധായകൻ എ.ആർ. മുരുഗദോസ് ബോളിവുഡിൽ എത്തുകയാണ്.
കല്യാൺ ശങ്കർ സംവിധാനം ചെയ്യുന്ന മാഡ് 2 ൽ സംഗീത് ശോഭൻ, വിഷ്ണു ബായ്, നിതിൻ നാർനെ, രാം നിതിൻ എന്നിവരാണ് താരങ്ങൾ.
മാഡിന്റെ സീക്വലായാണ് മാഡ് സ്ക്വയർ എത്തുന്നത്. നിതിനുംശ്രീലീലയും പ്രധാന വേഷത്തിൽ എത്തുന്ന റോബിൻഹുഡ് വെങ്കി കുഡുമുല സംവിധാനം ചെയ്യുന്നു. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ലാൽ മലയാളി സാന്നിദ്ധ്യമാകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |