SignIn
Kerala Kaumudi Online
Saturday, 15 August 2026 8.03 AM IST

ഹൈ ത്രില്ലർ, ഹൈവാൻ ടീസർ

ss

അക്ഷയ് കുമാർ, സെയ്‌ഫ് അലി ഖാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന "ഹൈവാൻ" ആദ്യ ടീസർ പുറത്ത്. ത്രില്ലർ ആയി ഒരുക്കിയ ചിത്രത്തിൽ അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവരെ, ഇതുവരെ കാണാത്ത രീതിയിലാണ് പ്രിയദർശൻ അവതരിപ്പിക്കുന്നത്. ആദ്യാവസാനം മുൾമുനയിൽ നിറുത്തുന്ന ത്രില്ലർ ആയിരിക്കും എന്ന സൂചനയും ടീസർ നൽകുന്നു. പ്രിയദർശൻ ചിത്രങ്ങളുടെ ഹൈലൈറ്റ് ആയ ഗംഭീര ഫ്രയിമുകളും പശ്‌ചാത്തല സംഗീതവുമാണ് പ്രധാന ആകർഷണം. വമ്പൻ സസ്‌പെൻസും ഡ്രാമയും കോർത്തിണക്കി എഡ്‌ജ് ഓഫ് ദി സീറ്റ് ത്രില്ലറായി സെപ്തംബർ 11ന് പ്രദർശനത്തിന് എത്തും.

ഒപ്പത്തിന്റെ ഹിന്ദി റീമേക്കായ ഹൈവാനിൽ സയ്യാമി ഖേർ, ശ്രിയ പിൽഗാവോങ്കർ, ബൊമൻ ഇറാനി, രാജ്പാൽ യാദവ്, ശരീബ്‌ ഹാഷ്മി, രാജേഷ് ശർമ്മ, പഹൽ ചൗധരി, മനോജ് ജോഷി എന്നിവരാണ് മറ്റ് താരങ്ങൾ. മോഹൻലാൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു. കെ വി എൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നീ ബാനറിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവ‌ർ ചേർന്നാണ് നി‌ർമ്മാണം. ഛായാഗ്രഹണം - ദിവാകർ മണി,തിരക്കഥ- പ്രിയദർശൻ, അഭിലാഷ് നായർ, രോഹൻ ശങ്കർ, പ്രൊഡക്ഷൻ ഡിസൈനർ- സാബു സിറിൽ, കോ-ഡയറക്ടർ- അഭിലാഷ് നായർ, സംഗീതം - പ്രീതം, എഡിറ്റർ- അയ്യപ്പൻ നായർ, , വിഎഫ്എക്സ് സൂപ്പർവൈസർ- സിദ്ധാർത്ഥ് പ്രിയദർശൻ, പി.ആർ.ഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAIF ALI KHAN, AKSHAY KUMAR, BOLLYWOOD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY