
സസ്പെൻസും ഉദ്വേഗവും നിറഞ്ഞ കഥാഗതിയിലൂടെ പ്രേക്ഷകരെ ആകർഷിക്കുകയാണ് സൈജു കുറുപ്പ് നായകനായ ആരം എന്ന ചിത്രത്തിന്റെ ടീസർ. ആകാംക്ഷയും ദുരൂഹതയും നിറഞ്ഞ ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രം രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്നു. സെപ്തംബർ 25ന് തിയേറ്ററുകളിലെത്തും.അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു , ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലൻ, റിയാസ് നർമകല, ജയരാജ് വാര്യർ, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. രചന വിഷ്ണു രാമചന്ദ്രൻ, ജിത്തു ദാമോദറാണ് ഛായാഗ്രഹണം.
എഡിറ്റിംഗ് വി. സാജനും സംഗീത സംവിധാനം രോഹിത് ഗോപാലകൃഷ്ണനും നിർവഹിക്കുന്നു. കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവരാണ് ഗാനങ്ങൾ.ബാബു പിള്ളൈയാണ് പ്രൊഡക്ഷൻ ഡിസൈനർ. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബാനറിൽ ഡോക്ടർ ജുനൈസ് ബാബു ഗുഡ് ഹോപ് ആണ് നിർമ്മാണം. പി.ആർ.ഒ : ഐശ്വര്യ രാജ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |