SignIn
Kerala Kaumudi Online
Monday, 07 September 2026 6.42 AM IST

മാസ് ടൈറ്റിലും സിയയുടെ എൻട്രിയും ഇന്ന്, സ്റ്റൈലൻ ലുക്കിൽ മമ്മൂട്ടി

mammoty-

75-ാം പിറന്നാൾ ഇന്ന് ആഘോഷിക്കാനിരിക്കെ മമ്മൂട്ടിയുടെ സ്റ്റൈലൻ ലുക്ക് ചിത്രം പങ്കുവെച്ച് നിർമ്മാതാവ് ആന്റോ ജോസഫ്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ച ചിത്രത്തിനൊപ്പം 'വാട്ട് നെക്സ്റ്റ്' എന്ന് കുറിച്ചിരിക്കുന്നു. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം ആരാധകർ ഏറ്റെടുത്തു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങും. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ, കോമഡി,​ മാസ് എന്റർടെയ്നറാണ്. മമ്മൂട്ടിയും ധനുഷും ഒരുമിക്കുന്ന ഓം എന്ന ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങളും ഇന്ന് പുറത്തുവരും.

'സിയ എൻട്രി' എന്നാണ് ഈ വിവരം പോസ്റ്റ് ചെയ്ത് മമ്മൂട്ടി കുറിച്ചത്. എട്ടുവർഷത്തിനുശേഷമാണ് മമ്മൂട്ടി തമിഴിൽ. 2018ൽ റാം സംവിധാനം ചെയ്ത 'പേരൻപ്' എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഒടുവിൽ തമിഴിൽ അഭിനയിച്ചത്. മെഗാ ബ്ലോക് ബസ്റ്ററായ അമരനു ശേഷം രാജ്കുമാർ പെരിയ സാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സായ് പല്ലവിയും ശ്രീലീലയുമാണ് നായികമാർ. മാരി 2ന് ശേഷം ധനുഷ് - സായ് പല്ലവി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസും ആർടേക്ക് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMMOOTTY, SIYA, LATESTNEWS, MOVIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY