SignIn
Kerala Kaumudi Online
Thursday, 22 October 2026 1.38 PM IST

പല്ലൊട്ടി 90 ‘s കിഡ്സ് ഓഡിയോ ലോഞ്ച്

pallotty

നവാഗതനായ ജിതിൻ രാജ് കഥ എഴുതി സംവിധാനം ചെയ്യുന്ന പല്ലൊട്ടി 90 ‘s കിഡ്സ്” എന്ന ചിത്രം ഒാഡിയോ- ട്രെയില‌ർ ലോഞ്ച് നടന്നു.മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്‌ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ബാലു വർഗീസ് ,സൈജു കുറുപ്പ്, നിരഞ്ജന അനൂപ്, സുധി കോപ്പ,ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ,അബു വളയംകുളം എന്നിവരാണ് മറ്റ് താരങ്ങൾ. രണ്ട് സുഹൃത്തുക്കളുടെ കഥപറയുന്ന പല്ലൊട്ടി തൊണ്ണൂറുകളിലെ ഓർമ്മകളിലൂടെയുള്ള യാത്രയായിരിക്കും.
സിനിമാ പ്രാന്തൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ, നിതിൻ രാധാകൃഷ്ണൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം 3 സംസ്ഥാന പുരസ്കാരങ്ങൾ, ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം, ബാഗ്ലൂർ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമ കാറ്റഗറിയിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണ്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ്. തിരക്കഥ , സംഭാഷണം ദീപക് വാസൻ, ഷാരോണ്‍ ശ്രീനിവാസ് ക്യാമറയും രോഹിത് വാരിയത് എഡിറ്റിംഗും മണികണ്ഠൻ അയ്യപ്പ സംഗീതവും നിർവഹിക്കുന്നു. സുഹൈൽ കോയയുടെതാണ് വരികൾ. പ്രൊജക്ട് ഡിസൈർ എൻ.എം. ബാദുഷ.
ഒക്ടോബ

ർ 25 ന്

റിലീസ് ചെയ്യും.




Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY