SignIn
Kerala Kaumudi Online
Thursday, 22 October 2026 11.27 AM IST

കറുത്തമുത്തിലെ ബാലമോൾ ആളാകെ മാറി

ss

കറുത്തമുത്ത് സീരിയലിൽ ബാലമോളായി പ്രേക്ഷക ഹൃദയം കീഴടക്കിയ അക്ഷര കിഷോറിന്റെ പുതിയ ചിത്രങ്ങൾ മനംകവരുന്നു. സിനിമയിലേക്ക് വരൂ എന്ന് ആരാധകർ . ബാലതാരമായി വന്ന് മിനി സ്ക്രീനിൽ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അക്ഷര കിഷോറിനെ അത്ര പെട്ടെന്ന് മറക്കാനാവില്ല. ബാലമോൾ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ബിഗ് സ്ക്രീനിലേക്കും എത്തി. മത്തായി കുഴപ്പക്കാരല്ല എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. പിന്നീട് ആടുപുലിയാട്ടത്തിൽ ജയറാമിന്റെ മകളായി അഭിനയിച്ചു.

ഹലോ നമസ്തേ, വേട്ട, കനൽ, ഡാർവിന്റെ പരിണാമം എന്നിവയാണ് മറ്റു ചിത്രങ്ങൾ. പതിനെട്ടുചിത്രങ്ങളിൽ അക്ഷര അഭിനയിച്ചിട്ടുണ്ട്. കറുത്തമുത്ത് കൂടാതെ മറ്റുചില സീരിയലുകളിലും ഏതാനും പരസ്യചിത്രങ്ങളിലും അഭിനയിച്ചു. അഭിനയത്തിന് പുറമേ പഠനത്തിലും നൃത്തത്തിലും പാട്ടിലുമെല്ലാം അക്ഷര കഴിവ് തെളിയിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY