SignIn
Kerala Kaumudi Online
Thursday, 22 October 2026 1.13 PM IST

ലേഡി സൂപ്പർസ്റ്റാർ വിളി വേണ്ടെന്ന് നയൻതാര

ss

പേരിനൊപ്പം ലേഡി സൂപ്പർസ്റ്റാർ എന്നു ചേർത്തു വിളിക്കുന്നത്
ഒഴിവാക്കണമെന്ന് നടി നയൻതാര. ആരാധകർ നൽകിയ കിരീടം പോലെയാണ് ലേഡി സൂപ്പർസ്റ്റാർ എന്ന പേര് എന്ന് നയൻതാര പ്രസ്താവനയിൽ പറഞ്ഞു.

''നിങ്ങളെല്ലാം സ്നേഹത്തോടെ എന്നെ ലേഡി സൂപ്പർസ്റ്റാർ എന്നു വിളിച്ചു. എനിക്ക് ഇത്രയും വലിയ ഒരു കിരീടം നൽകിയതിന് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. എന്നാൽ എന്നെ നയൻതാര എന്നു മാത്രം വിളിച്ചാൽ മതിയെന്ന് എളിമയോടെ അപേക്ഷിക്കുന്നു. കാരണം, ഈ പേരാണ് എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നത്. ഞാൻ ആരാണ് എന്നത് ആ പേര് പ്രതിനിധീകരിക്കുന്നുണ്ട്. നടി എന്ന നിലയ്ക്ക് മാത്രമല്ല, ഒരു വ്യക്തി എന്ന നിലയ്ക്കും. സ്ഥാനങ്ങളും അഭിനന്ദനങ്ങളും വിലമതിക്കാനാവാത്തതാണ്. എന്നാൽ ഇതിനൊപ്പം ചിലർ നമ്മെ ജോലിയിൽ നിന്നും പ്രേക്ഷകരുമായി പങ്കുവയ്ക്കുന്ന ബന്ധത്തിൽ നിന്നും വേർതിരിക്കാനുമാവും. എല്ലാ പരിമിതികൾക്കുമപ്പുറം നമ്മെ ബന്ധപ്പെടുത്തി നിറുത്തി സ്നേഹത്തിന്റെ ഭാഷയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. സിനിമയാണ് നമ്മെ ഒന്നാക്കി നിറുത്തുന്നത്. നയൻതാരയുടെ വാക്കുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY