SignIn
Kerala Kaumudi Online
Monday, 13 July 2026 8.18 AM IST

സായ് ദുർഗ തേജിന്റെ എസ് വൈ ജി; ക്ളൈമാക്സിന് 20 കോടി

sai

സായ് ദുർഗ തേജ് നായകനായി രോഹിത് കെ. പി സംവിധാനം ചെയ്യുന്ന എസ് വൈ ജി ( സാംബരാല യേതിഗട്ട്')എന്ന ചിത്രത്തിലെ ക്ലൈമാക്സ് ചിത്രീകരണത്തിന് 20 കോടി . ബ്രഹ്മാണ്ഡ ക്ലൈമാക്സ് ആണ് ചിത്രീകരിക്കുന്നത്. വിരൂപാക്ഷ , ബ്രോ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സായ് ദുർഗ തേജ് നായകനായെത്തുന്ന ചിത്രമാണ്. 125 കോടി ബഡ്ജറ്റിൽ ആണ് ഈ ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം നിർമ്മിക്കുന്നത്. പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ. നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് നിർമ്മാണം. പാൻ ഇന്ത്യ സെൻസേഷണൽ ബ്ലോക്ക്ബസ്റ്റർ ഹനുമാന് ശേഷം ഇവർ നിർമ്മിക്കുന്ന ചിത്രം കൂടിയാണ്. പ്രശസ്ത സ്റ്റണ്ട് ഡയറക്ടർ കെവിൻ മാസ്റ്റർ ഒരുക്കുന്ന 18 വലിയ ആക്ഷൻ ബ്ലോക്കുകൾ ഉൾക്കൊള്ളുന്ന 35 ദിവസത്തെ ഷെഡ്യൂൾ ക്ലൈമാക്സ് ചിത്രീകരണത്തിന്റെ ഭാഗമായി പുരോഗമിക്കുന്നു. കരിയറിലെ, ഏറ്റവും ശാരീരികമായി പ്രയത്നം ആവശ്യപ്പെടുന്ന ഒരു കഥാപാത്രം കൂടിയാണ് സായ് യുടെ നായക വേഷം. ഐശ്വര്യ ലക്ഷ്മിയാണ് ഈ പാൻ ഇന്ത്യൻ വമ്പൻ പീരിയഡ്-ആക്ഷൻ ഡ്രാമയിലെ നായിക. ജഗപതി ബാബു, സായ് കുമാർ, ശ്രീകാന്ത്, അനന്യ നാഗല്ല, രവി കൃഷ്ണ എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം- വെട്രിവെൽ പളനിസ്വാമി, സംഗീതം- ബി .അജനീഷ് ലോക്നാഥ്, എഡിറ്റിംഗ്- നവീൻ വിജയകൃഷ്ണ, പി.ആർ.ഒ- ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY