SignIn
Kerala Kaumudi Online
Thursday, 22 October 2026 1.13 PM IST

രാം ചരൺ ചിത്രത്തിൽ ശിവരാജ് കുമാർ

ss



രാം ചരൺ നായകനായി ബുചി ബാബു സന സംവിധാനംചെയ്യുന്ന ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും. ചിത്രത്തിന് വേണ്ടി ശിവരാജ് കുമാറിന്റെ ലുക്ക് ടെസ്റ്റ് പൂർത്തിയായി. ലുക്ക് ടെസ്റ്റിന്റെ വീഡിയോ അണിയറ പ്രവർത്തകർ പുറത്തിറക്കി. ജാൻവി കപൂർ നായിക വേഷത്തിൽ എത്തുന്ന ചിത്രം രാം ചരണിന്റെ കരിയറിലെ പതിനാറാം സിനിമയാണ്.രാം ചരൺ - ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
ആർസി 16 എന്ന് താത്കാലികമായി പേരിട്ട ചിത്രം നിർമ്മിക്കുന്നത് വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ്. മൈത്രി മൂവി മേക്കഴ്സ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം - രത്നവേലു, സംഗീതം - എ ആർ റഹ്മാൻ, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, പി.ആർ.ഒ - ശബരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY