SignIn
Kerala Kaumudi Online
Thursday, 22 October 2026 2.10 PM IST

എനിക്ക് ഒറ്റ തന്തയേ ഉള്ളൂ,​ അല്ലാതെ കണ്ടവന്റെ തന്തയെ ഞാൻ പിന്തുണയ്ക്കണോ:​ വിവാദങ്ങളിൽ പ്രതികരിച്ച് ദിയ

diya-

നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ ഇൻസ്റ്റാഗ്രാമിലെ സജീവ താരമാണ്. എല്ലാ വിശേഷങ്ങളും വീഡിയോയിലൂടെയും ചിത്രങ്ങളിലൂടെയും ആരാധകരും ഫോളോവേഴ്സുമായി ദിയ പങ്കുവയ്ക്കാറുണ്ട്. എട്ടുലക്ഷത്തോളം പേർ പിന്തുടരുന്ന ദിയയുടെ േപജിലൂടെ പല പ്രൊഡക്ടുകളുടെയും പ്രൊമോഷനുകളും നടത്താറുണ്ട്. അതുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ മറുപടി പറഞ്ഞു കൊണ്ട് ദിയ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. വിവാദങ്ങളിലേക്ക് തൻ്റെ കുടുംബത്തെയും റിലേഷൻഷിപ്പിനെയും വലിച്ചിഴയ്ക്കുകയും ചെയ്തതിൽ ശക്തമായ ഭാഷയിലുള്ള മറുപടിയാണ് ദിയ കൃഷ്ണ നൽകിയിരിക്കുന്നത്. അച്ഛന്റെ രാഷ്ട്രീയം അടക്കം ചൂണ്ടിക്കാണിച്ച് തനിക്കെതിരെ അപകീർത്തിപരമായ പ്രചാരണം നടത്തുന്ന വ്യക്തിക്കെതിരെയാണ് ദിയയുടെ മറുപടി.

'എനിക്ക് ഒരു തന്തയേ ഉള്ളൂ. അയാളെ പോലെ പല തന്തമാരുടെ സ്വഭാവം എനിക്കില്ല. എന്നെയും അച്ഛനെയും ചേച്ചിയെയുമൊക്കെ പറയാൻ ഇയാൾക്ക് എന്ത് അധികാരം. എന്റെ അച്ഛന്റെ രാഷ്ട്രീയത്തെയും പാർട്ടിയെയും ഇയാൾ കളിയാക്കി. എനിക്ക് രാഷ്ട്രീയമില്ല. പക്ഷേ എന്റെ അച്ഛൻ രാഷ്ട്രീയത്തിൽ നിൽക്കുമ്പോൾ, എന്റെ അച്ഛനെ അല്ലാതെ കണ്ടവന്റെ തന്തയെ ഞാൻ പോയി പിന്തുണയ്ക്കണോ. സ്വന്തം അച്ഛനെ എന്തിന് പിന്തുണയ്ക്കുന്നു എന്നാണ് പലരുടേയും ചോദ്യം. പിന്നെ ഞാൻ നിങ്ങളുടെ തന്തയെ വന്ന് സപ്പോർട്ട് ചെയ്യണോ?' ദിയ രോഷത്തോടെ ചോദിക്കുന്നു.

A post shared by 𝑫𝒊𝒚𝒂 🦋 (@_diyakrishna_)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIYA KRISHNA, KRISHNAKUMAR ACTOR, KRISHNAKUMAR DAUGHTERS, AHANA KRISHNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY